വൈറലായി പാമ്പിന്റെ കുളിസീന്‍: ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതെന്ന് സോഷ്യല്‍മീഡിയ

സോഷ്യല്‍ മീഡിയയിലൂടെ നിത്യവും എത്രയോ വീഡിയോകളാണ് നാം കാണാറ്! ഇക്കൂട്ടത്തില്‍ ചെറുജീവികളുമായും മൃഗങ്ങളുമായുമെല്ലാം ബന്ധപ്പെട്ട് വരുന്ന വീഡിയോകള്‍ക്കാണെങ്കില്‍ കാഴ്ചക്കാരേറെയാണ്. നമുക്ക് പലപ്പോഴും നേരിട്ട് പോയി കാണാനോ, അനുഭവിക്കാനോ ഒന്നും സാധിക്കില്ലെന്നത് കൊണ്ടായിരിക്കും ഒരുപക്ഷേ ഇങ്ങനെയുള്ള കാഴ്ചകള്‍ കാണാന്‍ ആളുകള്‍ ഏറെ വരുന്നത്.

ഇതില്‍ തന്നെ പാമ്പുകളെ കുറിച്ചുള്ള വീഡിയോകള്‍ക്കാണെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ തന്നെ പ്രത്യേകതമായി ആരാധകരുണ്ട്. അത്രമാത്രം ആളുകള്‍ക്ക് കൗതുകവും അതുപോലെ തന്നെ പേടിയുമുള്ള ജീവിയാണ് പാമ്പുകള്‍

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാവുകയാണ് ഒരു പാമ്പിന്റെ വീഡിയോ. ഈ വീഡിയോയില്‍ പക്ഷേ പാമ്പല്ല ഹീറോ. മറിച്ച് പാമ്പിനൊപ്പം നില്‍ക്കുന്നയാളെയാണ് ഏവരും ശ്രദ്ധിക്കുന്നത്.

ഐഎഫ്എസ് (ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ്) ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ വീഡിയോ പങ്കുവച്ചത്. എന്നാലീ വീഡിയോ എപ്പോള്‍- എവിടെ വച്ചാണ് പകര്‍ത്തിയത് എന്നൊന്നും വ്യക്തമല്ല. പത്തൊമ്പത് സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് പക്ഷേ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്.

ഒരു മനുഷ്യന്‍ ബാത്ത്‌റൂമിനകത്ത് നിന്ന് വമ്പനൊരു രാജവെമ്പാലയെ കുളിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നത് പോലെയാണ് ഇദ്ദേഹം കപ്പില്‍ വെള്ളമെടുത്ത് പാമ്പിനെ കുളിപ്പിക്കുന്നത്. പാമ്പ് ഇടയ്ക്ക് പത്തി വിടര്‍ത്തിനില്‍ക്കുന്നതും കപ്പില്‍ കടിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.

ആ മനുഷ്യന്റെ മുഖത്ത് ലവലേശം പോലും ഭയമില്ലെന്നും അദ്ദേഹം സ്വബോധത്തില്‍ തന്നെ അല്ലേ എന്നുമെല്ലാമാണ് വീഡിയോ കണ്ട ശേഷം സംശയത്തോടെ പലരും കമന്റ് ചെയ്യുന്നത്. എന്തായാലും വ്യാപകമായ രീതിയിലാണ് പേടിപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെടുന്നത്.

സാധാരണഗതിയില്‍ പാമ്പുകളെ കുളിപ്പിക്കേണ്ടതോ അല്ലെങ്കില്‍ അവയ്ക്ക് കുളിക്കേണ്ടതോ ആയ ആവശ്യമില്ലെന്ന് പാമ്പുകളെ കുറിച്ച് അറിവുള്ളവര്‍ പറയുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഇദ്ദേഹം കടുത്ത വിഷമുള്ള പാമ്പുമായി ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ എന്നതാണ് ഏവരെയും അലട്ടുന്ന സംശയം.

 

spot_imgspot_img
spot_imgspot_img

Latest news

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

Other news

യു.കെയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനിടെ അപകടങ്ങൾ വർധിക്കുന്നു; ലണ്ടനിൽ കത്തി നശിച്ചത് രണ്ടു വീടുകൾ

യു കെയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനിടെയുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ...

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

നഴ്സിങ് വിദ്യാര്‍ഥിനി അമ്മ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറംചങ്ങരംകുളത്ത് നഴ്സിങ് വിദ്യാര്‍ഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പെട്ടി...

ബ​സ് മാ​റ്റി​യി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്കം; തള്ളവിരൽ കടിച്ചു മുറിച്ചു,​ ബ്രേ​ക്കി​ന്‍റെ ലൈ​ന​ര്‍ കൊ​ണ്ട് ത​ല​യി​ലും മു​ഖ​ത്തും അ​ടി​ച്ചു; സുന്ദരൻ പിടിയിൽ

തൃ​ശൂ​ര്‍: ബ​സ് മാ​റ്റി​യി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​നി​ടെ ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ൽ ഒ​രാ​ൾ...

Related Articles

Popular Categories

spot_imgspot_img