web analytics

പാഴായി ലുക്കാക്കു; സ്ലോവാക്യൻ ഷോക്ക്; യൂറോ കപ്പിലെ ബെൽജിയം ദുരന്തകഥ ; സ്ലൊവാക്യൻ ജയം എതിരില്ലാത്ത ഒരു ഗോളിന്

ഫ്രാങ്ക്ഫര്‍ട്ട്: യൂറോ കപ്പിൽ ബെൽജിയത്തെ അട്ടിമറിച്ച് സ്ലൊവാക്യ. എതിരില്ലാത്ത ഒരു ​ഗോളിനാണ് സ്ലൊവാക്യൻ ജയം. ഏഴാം മിനിറ്റിൽ ബെൽജിയം പ്രതിരോധ നിരയുടെ പിഴവിൽ നിന്ന് ഇവാൻ ഷ്രാൻസ് വലചലിപ്പിച്ചു. ലുക്കാക്കു രണ്ട് തവണ വലചലിപ്പിച്ചെങ്കിലും നിർഭാ​ഗ്യം കൂടെയുണ്ടായിരുന്നു.Slovakia defeated Belgium in the Euro Cup

കടലാസിലെ കരുത്തൊന്നും കളത്തിൽ വിലപ്പോവില്ലെന്ന് ബെൽജിയത്തിന് സ്ലാെവാക്യ കാട്ടിക്കൊടുത്ത മത്സരമായിരുന്നു നടന്നത്. ഏഴാം മിനിട്ടിൽ ഇവാൻ ഷ്രാൻസാണ് വിജയ ​ഗോൾ നേടിയത്. രണ്ടുതവണ വാറും നിരവധി തവണ ലുക്കാക്കുവും ബെൽജിയത്തിന്റെ ​ഗോളവസരങ്ങൾ തട്ടിയകറ്റി. സ്ലൊവാക്യൻ പ്രതിരോധത്തിന്റെ ആഴം വ്യക്തമാക്കുന്ന മത്സരമായിരുന്നു ഇത്.

മൂന്നാം മിനിട്ടിൽ തന്നെ സുവർണാവസരം നഷ്ടപ്പെടുത്തിയാണ് ബെൽജിയം തുടങ്ങിയത്. ഡോക്കുവിന്റെ അത്യു​ഗ്രൻ പാസ് കെവിന്‍ ഡി ബ്രുയ്ന്‍ ലുക്കാക്കുവിന് തളികയിലെന്ന പോലെ നൽകിയെങ്കിലും താരം ഇത് നഷ്ടപ്പെടുത്തുകയായിരുന്നു. മൂന്ന് മിനിട്ടിനുള്ളിൽ മുന്നിലെത്താൻ അവസരം ലഭിച്ചെങ്കിലും സ്ലെവാക്യ പ്രതിരോധം ഇത് ഇല്ലാതാക്കി.

ഇതിന് തിരിച്ചടി കിട്ടിയത് ഏഴാം മിനിട്ടിലായിരുന്നു. ബെല്‍ജിയന്‍ ഗോളി കാസ്റ്റീല്‍സ് തട്ടിയകറ്റിയ റീബൗണ്ട് പന്താണ് ഷ്രാൻസി ​ഗോളാക്കിയത്. ഒനാനയും ലുക്കാക്കുവും ഡോക്കുവും അവസരം പാഴാക്കാൻ മത്സരിച്ചപ്പോൾ വാറും ബെൽജിയത്തിന് വെല്ലുവിളി തീർത്തു. കളി അവസാനിക്കാൻ നാലു മിനിട്ടുള്ളപ്പോഴാണ് വാർ രണ്ടാമതും വില്ലനായത്. ഒപെന്‍ഡയുടെ കൈയിൽ തട്ടിയ പന്താണ് ലുക്കാക്കു വലയിലാക്കിയത് പരിശോധനയ്‌ക്കൊടുവിൽ ​ഗോൾ നിഷേധിക്കുകയായിരുന്നു. ബെൽജിയത്തിന് വേണ്ടി ആറു പ്രധാന ടൂർണമെന്റുകളിൽ പങ്കെടുക്കുന്ന പുരുഷ താരങ്ങളായി ലുക്കാക്കുവും ഡിബ്രൂയ്നയും.

spot_imgspot_img
spot_imgspot_img

Latest news

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ ജയം

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ...

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം കൊച്ചിയിലെ ജവഹർലാൽ നെഹ്റു...

കൊച്ചിയിൽ  ഇന്ത്യ – ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ; മീഡിയ ബോക്സിൽ നിന്നും തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ന്യൂസ് 4 മീഡിയയും

കൊച്ചിയിൽ  ഇന്ത്യ - ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ പ്രത്യേക ലേഖകൻ കൊച്ചി:...

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം ന്യൂഡൽഹി: ഡെങ്കിപ്പനി...

Other news

Related Articles

Popular Categories

spot_imgspot_img