എവിടേലും പോയിക്കിടന്നുറങ്ങാം പുതിയ ട്രെൻഡായി മാറിയിരിക്കുകയാണ് സ്ലീപ് ടൂറിസം. പേരു സൂചിപ്പിക്കുന്നതു പോലെ തനെ ഒഴിവു വേളകളിൽ സന്തോഷവും സമാധാനവും നൽകുന്ന ഇടങ്ങളിലേക്ക് യാത്ര ചെയ്ത ശേഷം നന്നായി ഉറങ്ങുക എന്നതാണ് സ്ലീപ് ടൂറിസം കൊണ്ട് അർഥമാക്കുന്നത്.
ആഗോളതലത്തിൽ തന്നെ സഞ്ചാരികളിൽ 64 ശതമാനം പേരും വിശ്രമിക്കാൻ വേണ്ടിയാണ് യാത്ര പോകുന്നതെന്ന് ഹിൽറ്റണിലെ പഠനം തെളിയിക്കുന്നത്.
കൊവിഡ് കാലത്തിന് ശേഷമാണ് ഈ ട്രെൻഡിന് തുടക്കമായത്. ടുകെ കിഡ്സാണ് ഈ ട്രെൻഡിന്‍റെ ആരാധകർ.
ശാന്തവും സമാധാനവുമുള്ള മനോഹരമായ സ്ഥലത്ത് ആഡംബരപൂർവം നല്ല ഭക്ഷണം കഴിച്ച് മതിയാകും വരെ നന്നായി ഉറങ്ങാൻ കഴിയുന്നതിനെക്കുറിച്ച് ഒന്നാലോചിച്ചുനോക്കൂ.
നന്നായി ഉറക്കം കിട്ടുന്ന സ്ഥലങ്ങളാണ് ഒഴിവു സമയങ്ങൾ ചെലവഴിക്കാനായി കൂടുതൽ ആളുകളും തെരഞ്ഞെടുക്കുന്നത്.
ദി സ്കൈ സ്കാന്നർ ട്രാവൽ ട്രെൻഡ്സിനും വെൽനെസ് ടൂറിസത്തിനും ആവശ്യക്കാർ ഏറുന്നതായാണ് കണ്ടെത്തൽ. വിശ്രമവും ആരോഗ്യവും ആണ് കൂടുതൽ ആളുകളും യാത്രകളിൽ ശ്രദ്ധിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.
നല്ല ഉറക്കം ലഭിക്കാത്തതു മൂലം ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടുകൾ നേരിടുന്നവരുടെ എണ്ണം വർദ്ധിച്ച് വരുകയാണ്. ഇന്ത്യയിലെ 93 ശതമാനം ആളുകളും വേണ്ടത്ര ഉറക്കം കിട്ടാത്തവരാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.









