web analytics

തലയോട്ടിയും എല്ലുകളും ഫ്രിഡ്ജിനുള്ളില്‍; 20 വര്‍ഷമായി പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് കണ്ടെടുത്തത് മനുഷ്യന്റെ അസ്ഥികൂടം

കൊച്ചി: 20 വര്‍ഷമായി പൂട്ടിക്കിടന്ന വീട്ടിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ചോറ്റാനിക്കരയിലാണ് സംഭവം.

തലയോട്ടിയും എല്ലുകളും ഫ്രിഡ്ജിനുള്ളില്‍ കവറിനുള്ളിലാക്കി സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. പൂട്ടി കിടക്കുന്ന വീട്ടിൽ സാമൂഹ്യവിരുദ്ധരുടെ ശല്യമാണെന്ന പരാതിയില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്. കൊച്ചിയില്‍ സ്ഥിര താമസമാക്കിയ ഡോക്ടറുടേതാണ് വീട്.

ഇരുപത് വര്‍ഷമായി പൂട്ടിക്കിടക്കുന്ന അവസ്ഥയിലാണ് വീട്. സാമൂഹ്യവിരുദ്ധരുടെ സ്ഥിരം താവളമാണ്. തുടര്‍ന്ന് അവിടുത്തെ മെമ്പര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

എന്നാൽആരാണ് വീട്ടിനുള്ളിലെ ഫ്രിഡ്ജില്‍ തലയോട്ടി കൊണ്ടുവച്ചത് എന്നതുള്‍പ്പയെയുള്ള കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് പൊലീസ് പറഞ്ഞു.

വീട് പൊലീസ് സീല്‍ ചെയ്തിട്ടുണ്ട്. നാളെ ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പടെ സ്ഥലത്തെത്തും. മനുഷ്യന്റെ തലയോട്ടിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വീട്ടുടമയായ ഡോക്ടറെയും പൊലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്‌

spot_imgspot_img
spot_imgspot_img

Latest news

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

Other news

പഴയ കെ.എസ്.ആർ.ടി.സി ബസുകൾ സി.എൻ.ജിയിലേക്ക് മാറുന്നു

പഴയ കെ.എസ്.ആർ.ടി.സി ബസുകൾ സി.എൻ.ജിയിലേക്ക് മാറുന്നു തിരുവനന്തപുരം ∙ പഴയ ഡീസൽ ബസുകൾ...

മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് മഴ...

മറയൂർ മലനിരകളിൽ കാട്ടുകുർക്ക വിളഞ്ഞു; വിപണിയിലെത്തിയത് 45.5 ടൺ

മറയൂർ മലനിരകളിൽ കാട്ടുകുർക്ക വിളഞ്ഞു മറയൂർ മലനിരകളിൽ ഇപ്പോൾ കാട്ടു കൂർക്കയുടെ വിളവെടുപ്പുകാലമാണ്.മലമുകളിലെ...

ഇടുക്കിയിൽ ഇടിമിന്നലേറ്റ് രണ്ടു പേർക്ക് പരിക്ക്, വീടിനും തകരാർ

ഇടുക്കിയിൽ ഇടിമിന്നലേറ്റ് രണ്ടു പേർക്ക് പരിക്ക്, വീടിനും തകരാർ ഇടുക്കി ഉപ്പുതറയിൽ ഇടിമിന്നലിൽ...

മല്ലിയില ഇഷ്ടമില്ലാത്തതിന്റെ പിന്നിൽ ചില ജനിതക കാരണങ്ങളുണ്ട്;ഗവേഷകർ പറയുന്നു

മല്ലിയിലയ്‌ക്ക് ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ടായിട്ടും, ഇതിനെ പൂർണ്ണമായി ഒഴിവാക്കുന്നവരുടെ എണ്ണം...

Related Articles

Popular Categories

spot_imgspot_img