web analytics

കോതമംഗലത്ത് ആറുവയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതോ? അച്ഛനും രണ്ടാനമ്മയും കസ്റ്റഡിയിൽ

കൊച്ചി: കോതമംഗലത്ത് ആറുവയസുകാരി മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെയാണ് കൊലപാതകമെന്ന നി​ഗമനത്തിലേക്ക് പൊലീസ് എത്തിയത്. 

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം കുട്ടി മരിച്ചിരിക്കുന്നത് ശ്വാസംമുട്ടിയാണ്. മാത്രമല്ല ഇൻക്വസ്റ്റ് നടപടികളിൽ കുട്ടിയുടെ ശരീരത്തിൽ പാടുകൾ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.

പുറത്ത് നിന്നും മറ്റാരെങ്കിലും കുട്ടിയെ അപായപ്പെടുത്താനുള്ള സാധ്യതയുണ്ടോ എന്നതടക്കം പൊലീസ് പരിശോധിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ഒന്നും പൊലീസിന് ലഭിച്ചില്ല. നിലവിൽ കുട്ടിയുടെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു.

അതിഥി തൊഴിലാളിയായ അജാസ് ഖാന്റെ മകൾ മുസ്‌കാൻ ആണ് മരിച്ചത്. അജാസ് ഖാനും ഇയാളുടെ രണ്ടാം ഭാര്യക്കുമൊപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്. 

രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങിയ കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നായിരുന്നു ഇവരുടെ മൊഴി. 

ഇളയസഹോദരിക്കൊപ്പം ഒരു മുറിയിലാണ് കുട്ടി കിടന്നതെന്നും ഇവർ മൊഴി നൽകിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.”

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ ബൈക്ക് മോഷണം; യുവാവ് പിടിയിൽ

സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ ബൈക്ക് മോഷണം; യുവാവ് പിടിയിൽ തിരുവനന്തപുരം: തിരുവനന്തപുരം...

നാട്ടുകാര്‍ക്ക് ആശ്വാസം; കണ്ണൂരില്‍ പശുക്കളെ കൊന്ന കടുവ കൂട്ടില്‍

കണ്ണൂർ: അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവ് നിവാസികളുടെ ഉറക്കം കെടുത്തിയ ആ പത്തു...

സോളോ ട്രിപ്പിന് പോയ ഇന്ത്യന്‍ വിദ്യാര്‍ഥിയെ അമേരിക്കയില്‍ കാണാതായി

സോളോ ട്രിപ്പിന് പോയ ഇന്ത്യന്‍ വിദ്യാര്‍ഥിയെ അമേരിക്കയില്‍ കാണാതായി പുതുവര്‍ഷം ആഘോഷിക്കാന്‍ സോളോ...

മകരവിളക്കിന് ശബരിമലയിൽ കർശന നിയന്ത്രണം; ദർശനം 35,000 ഭക്തർക്ക് മാത്രം

മകരവിളക്കിന് ശബരിമലയിൽ കർശന നിയന്ത്രണം; ദർശനം 35,000 ഭക്തർക്ക് മാത്രം കൊച്ചി: മകരവിളക്ക്...

ഭർത്താവുമായി വഴക്കിട്ട് പത്തുമാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്ത് കൊന്ന ശേഷം യുവതി ജീവനൊടുക്കി

ഭർത്താവുമായി വഴക്കിട്ട് പത്തുമാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്ത് കൊന്ന ശേഷം...

Related Articles

Popular Categories

spot_imgspot_img