തിരുവനന്തപുരം: കളിച്ചുകൊണ്ടിരിക്കെ കഴുത്തിൽ ഷാൾ കുരുങ്ങി ആറ് വയസുകാരൻ മരിച്ചു. തിരുവനന്തപുരം അരുവിക്കരയിലാണ് സംഭവം. അരുവിക്കര മലമുകളിൽ അദ്വൈത് (6) ആണ് മരിച്ചത്.
വീട്ടിലെ റൂമിലെ ജനലിൽ ഷാൾ കൊണ്ട് കളിക്കുന്നതിനിടെ അബദ്ധത്തിൽ കഴുത്തിൽ ഷാൾ കുരുങ്ങിയാണ് അപകടം നടന്നത്. കുട്ടിയെ ഉടൻ തന്നെ അരുവിക്കര സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
അപകടസമയത്ത് സമയത്ത് വീട്ടിൽ കുട്ടിയുടെ അപ്പൂപ്പനും അമ്മുമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണ് വിവരം. മൃതദേഹം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
മലപ്പുറത്ത് ബോഡി ബിൽഡറെ മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: ബോഡി ബിൽഡറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. കൊട്ടപ്പുറം സ്വദേശി അന്തിയൂർകുന്ന് വെള്ളാരത്തൊടി വീട്ടിൽ യാസിർ അറഫാത്ത്(34) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ആയിരുന്നു യാസിർ അറഫാത്തിനെ കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ബോഡി ബിൽഡറായ യാസിർ അറഫാത്ത് മിസ്റ്റർ കേരള ആയിരുന്നു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.