ആറു സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാർ, ഒരു ഡിജിപി, രണ്ട് പൊതുഭരണ സെക്രട്ടറിമാർ, അഡീഷണൽ കമ്മീഷണർമാർ, ഡെപ്യൂട്ടി കമ്മീഷണർമാർ എന്നിവരെ മാറ്റണം; ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത നടപടിയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി:ആറു സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ മാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. ഗുജറാത്ത്, ഉത്തർപ്രദേശ്, ബിഹാർ, ഝാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ മാറ്റാനാണ് ഉത്തരവ്.

പശ്ചിമ ബംഗാൾ ഡിജിപി രാജീവ് കുമാറിനെ മാറ്റാനും നിർദേശം നൽകിയിട്ടുണ്ട്. മിസോറം, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ പൊതുഭരണ വകുപ്പ് സെക്രട്ടറിമാരെ മാറ്റാനും നിർദേശിച്ചിട്ടുണ്ട്. ബ്രിഹൻ മുംബൈ മുനിസിപ്പൽ കമ്മീഷണർ ഇഖ്ബാൽ സിങ് ചാഹൽ, അഡീഷണൽ കമ്മീഷണർമാർ, ഡെപ്യൂട്ടി കമ്മീഷണർമാർ എന്നിവരെയും മാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്.

സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് നടപടിയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന, മൂന്നു വർഷം പൂർത്തിയാക്കിയ എല്ലാ ഉദ്യോഗസ്ഥരെയും, സ്വന്തം ജില്ലയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റാൻ എല്ലാ സംസ്ഥാനങ്ങൾക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

ഇടുക്കിയിൽ കുളത്തിൽ വീണു കർഷകന് ദാരുണാന്ത്യം: മൃതദേഹം കണ്ടെത്തി; വീഡിയോ

ഇടുക്കി ചക്കുപള്ളം ആറാം മൈലിൽ, മേരിമാത സ്കൂളിന് സമീപം കുളത്തിൽ വീണു...

മാഞ്ചസ്റ്ററിലെ യുവതിയുടെയും നവജാത ശിശുവിന്റെയും മരണം സംഭവിച്ചതെങ്ങിനെ ? 19 കാരിയുടെ മരണത്തിൽ ദുരൂഹത

മാഞ്ചസ്റ്ററിൽ 19 കാരിയായ യുവതിയുടെയും നവജാത ശിശുവിന്‍റെയും മരണത്തിൽ ദുരൂഹത. ഗർഭകാലം...

ദിനോസർ വീണ്ടും വരുന്നു; റിലീസിനൊരുങ്ങി ‘ജുറാസിക് വേൾഡ് റീബർത്ത്’

റിലീസിനൊരുങ്ങി സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രം 'ജുറാസിക് വേൾഡ് റീബർത്ത്'. ജുറാസിക്...

പഴയ സർക്കാർ വാഹനങ്ങൾ മാറ്റി വാങ്ങാൻ 100 കോടി രൂപ

തിരുവനന്തപുരം: പഴയ സർക്കാർ വാഹനങ്ങൾ മാറ്റി വാങ്ങുന്നതിനായി 100 കോടി രൂപ...

വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ വീണ് 3 വയസ്സുകാരിക്ക് ദാരുണാന്ത്യം

നെടുമ്പാശേരി: വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ വീണ് മുന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം. രാജസ്ഥാൻ സ്വദേശികളുടെ മകളാണ്...

Related Articles

Popular Categories

spot_imgspot_img