മലപ്പുറം: വളാഞ്ചേരിയിൽ കാട്ടുപന്നിയുടെ ആക്രമണം. നാലുവയസ്സുകാരി ഉൾപ്പടെ ആറുപേർക്ക് പരിക്കേറ്റു. വളാഞ്ചേരി കരേക്കാട് സികെ പാറയിലും, കഞ്ഞിപ്പുരയിലുമാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം.
കഞ്ഞിപ്പുരയിൽ നാലുവയസ്സുകാരിയെ കാട്ടുപന്നി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.