ഡൽഹി കാപിറ്റൽസിൻ്റെ നെഞ്ചിൽ ശിവതാണ്ടവമാടി നടരാജൻ; ജയത്തോടെ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്

ന്യൂഡൽഹി: ഐ.പി.എല്ലിൽ ഡൽഹി കാപിറ്റൽസിനെയും കീഴടക്കി , സൺറൈസേഴ്സ് ഹൈദരാബാദ് രണ്ടാം സ്ഥാനത്തേക്ക്. ഇന്നലെ നടന്ന മത്സരത്തിൽ സൺറൈസേഴ്സ് ഉയർത്തിയ 267 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിക്കായി ആസ്ട്രേലിയക്കാരനായ യുവതാരം ജേക് ഫ്രേസർ മക്ഗർക് അതിവേഗ അർധസെഞ്ച്വറിയുമായി അതിശയിപ്പിച്ചെങ്കിലും ഡൽഹിയുടെ പോരാട്ടം 19.1 ഓവറിൽ 199 റൺസിൽ ഒടുങ്ങുകയായിരുന്നു. 67 റൺസിനായിരുന്നു ഹൈദരാബാദിന്റെ ജയം. നാലോവറിൽ 19 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ടി. നടരാജനാണ് ഡൽഹിയെ തകർത്തത്. ഡൽഹിക്കായി വാഷിങ്ടൺ സുന്ദർ എറിഞ്ഞ ആദ്യ നാല് പന്തും ഫോറടിച്ചാണ് പൃഥ്വി ഷാ തുടങ്ങിയത്. എന്നാൽ, അഞ്ചാം പന്തിൽ അബ്ദുൽ സമദിന് പിടികൊടുത്ത് താരം മടങ്ങി. ഭുവനേശ്വർ കുമാർ എറിഞ്ഞ രണ്ടാം ഓവറിൽ മൂന്ന് പന്തിൽ ഒരു റൺസ് മാത്രമെടുത്ത് ഡേവിഡ് വാർണറും മടങ്ങിയതോടെ ഡൽഹി തകർന്നു തുടങ്ങി. എന്നാൽ, വാഷിങ്ടൺ സുന്ദർ എറിഞ്ഞ മൂന്നാം ഓവറിൽ ജേക് ഫ്രേസർ അടിച്ചെടുത്തത് 30 റൺസാണ്. മൂന്ന് സിക്സും മൂന്നു ഫോറുമാണ് ഈ ഓവറിൽ പിറന്നത്.

അഞ്ചാം ഓവർ എറിയാനെത്തിയ പാറ്റ് കമ്മിൻസിനും കിട്ടി 20 റൺസ്. ഇതോടെ അഞ്ചോവറിൽ രണ്ടിന് 81 റൺസെന്ന നിലയിലായി. എന്നാൽ, വെറും 15 പന്തിൽ അർധസെഞ്ച്വറി കടന്ന ഫ്രേസർ ട്രാവിസ് ഹെഡ് ഇതേ കളിയിൽ കുറിച്ച അതിവേഗ അർധസെഞ്ച്വറിയെ മറികടന്നു. മായങ്ക് മാർക്കണ്ഡെ എറിഞ്ഞ ഏഴാം ഓവറിൽ തുടർച്ചയായി മൂന്ന് സിക്സടിച്ച 22കാരന് അവസാന പന്തിൽ പിഴച്ചപ്പോൾ പന്ത് വിക്കറ്റ് കീപ്പർ ഹെന്റിച്ച് ക്ലാസന്റെ ഗ്ലൗസിലൊതുങ്ങി. 18 പന്തിൽ ഏഴ് പടുകൂറ്റൻ സിക്സറു​കളും അഞ്ച് ഫോറുമടക്കം 65 റൺസാണ് നേടിയത്.

22 പന്തിൽ 42 റൺസടിച്ച അഭിഷേക് പൊറേലിനെ ക്ലാസൻ സ്റ്റമ്പ് ചെയ്തതോടെ സ്കോർ നാലിന് 135 എന്ന നിലയിലായി. തുടർന്നെത്തിയ ട്രിസ്റ്റൻ സ്റ്റബ്സും (10), ലളിത് യാദവും (7) അക്സർ പട്ടേലും (6), ആന്റിച്ച് നോർജെയും (0) പൊരുതാതെ കീഴടങ്ങി. തുടക്കത്തിൽ താളം കണ്ടെത്താൻ പ്രയാസപ്പെട്ട ക്യാപ്റ്റൻ ഋഷബ് പന്ത് 35 ബാളിൽ 44 റൺസെടുത്ത് പത്താമനായി മടങ്ങിയതോടെ ഡൽഹിയുടെ പതനത്തിന് പര്യവസാനമായി. ഹൈദരാബാദിനായി മായങ്ക് മാർക്കണ്ഡെ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ രണ്ട് വീതവും വാഷിങ്ടൺ സുന്ദർ, ഭുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റുമെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

അയർലണ്ടിൽ എട്ട് കൗണ്ടികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ്

അയർലണ്ടിൽ എട്ട് കൗണ്ടികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ് യൂറോപ്പിലെ പല രാജ്യങ്ങളിലെയും കാലാവസ്ഥ പ്രവചനാതീതമായ...

മധുര- എണ്ണ പലഹാരങ്ങൾ വേണ്ട

മധുര- എണ്ണ പലഹാരങ്ങൾ വേണ്ട ന്യൂഡൽഹി: പുകയില ഉൽപ്പന്നങ്ങൾ പോലെ തന്നെ എണ്ണ-...

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

ബൈക്ക് യാത്രികന് 5000 രൂപ പിഴ

ബൈക്ക് യാത്രികന് 5000 രൂപ പിഴ കണ്ണൂർ: ആശുപത്രിയിലേക്ക് ചീറി പാഞ്ഞ് പോകുന്ന...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

Related Articles

Popular Categories

spot_imgspot_img