വടക്കന്‍ പറവൂര്‍ കോഴിത്തുരുത്ത് മണല്‍ബണ്ടിനു സമീപം ചാലക്കുടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാരുടെ മക്കൾ മുങ്ങി മരിച്ചു. പുത്തൻവേലിക്കര കുറ്റിക്കാട്ടുപറമ്പിൽ രാഹുലിന്‍റേയും ഇളന്തിക്കര ഹൈസ്‌കൂളിലെ അധ്യാപിക റീജയുടെയും മകൾ മേഘ (23), റീജയുടെ സഹോദരി ബിഞ്ജയുടെയും കൊടകര വെൺമനാട്ട് വിനോദിന്‍റേയും മകൾ ജ്വാലാലക്ഷ്മി (13)യുമാണ് മരിച്ചത്. അപകടത്തിൽപ്പെട്ട നേഹ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
അപകടത്തിൽ പെടുന്നതിന്‍റെ തലേ ദിവസമായിരുന്നു ജ്വാലാലക്ഷ്മിയുടെ പിറന്നാൾ. മേഘയുടെ സഹോദരി നേഹയും ഒഴുക്കിൽപ്പെട്ടെങ്കിലും നാട്ടുകാർ ഓടിയെത്തി രക്ഷപ്പെടുത്തി. ഞായറാഴ്ച്ച കാലത്തായിരുന്നു അപകടം. മരിച്ച രണ്ട് പേര്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് കുളിക്കാനിറങ്ങിയത്. ഇതില്‍ മൂന്നു പേരാണ് അപകടത്തില്‍പെട്ടത്. കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ രണ്ടുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഗുരുതരാവസ്ഥയിലായിരുന്ന ഇരുവരും മരണത്തിന് കീഴടങ്ങുകയായിരുന്നു.
Read also: വടക്കഞ്ചേരിയിൽ ഇറച്ചി വിൽക്കുന്ന കടയിൽ കയറിയ യുവാവ് തൊഴിലാളിയെ ആക്രമിച്ചു