web analytics

ഗായകൻ യേശുദാസ് ചെന്നൈയിലുണ്ടോ? വീണ്ടും ​ഗുരുതരാവസ്ഥയിലാക്കി സോഷ്യൽ മീഡിയ; വിജയ് പറയുന്നത് ഇങ്ങനെ

ചെന്നൈ: ഗായകൻ യേശുദാസ് വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ആശുപത്രിയിലാക്കി സോഷ്യൽ മീഡിയ! ഗുരുതരാവസ്ഥയിലായ ഗായകനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ എന്നാണ് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന വാർത്തകൾ.

എന്നാൽ, ഇപ്പോൾ ഈ വാർത്തകൾ തള്ളി മകനും ഗായകനുമായ വിജയ് യേശുദാസ് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ പിതാവ് പൂർണ ആരോഗ്യവാനാണെന്നും വിജയ് യേശുദാസ് പറയുന്നു.

അദ്ദേഹം ഇപ്പോൾ അമേരിക്കയിലാണെന്നും വിജയ് പറഞ്ഞു. ഇപ്പോൾ പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും വിജയ് അറിയിച്ചു.

വർഷങ്ങളായി അമേരിക്കയിലാണ് യേശുദാസിന്റെ താമസം. ഇവിടെ ടെക്സസിലെ ഡാലസിൽ മകൻ വിശാലിന്റെ കൂടെയാണ് അദ്ദേഹം. യേശുദാസ് എന്തുകൊണ്ടാണ് അമേരിക്കയിൽ നിൽക്കുന്നതെന്ന് മുൻപ് വിജയ് വ്യക്തമാക്കിയിരുന്നു.

സഹോദരന്റെ കൂടെ വർഷത്തിൽ ആറ് മാസം പോയി നിൽക്കാറുണ്ടായിരുന്നുവെന്നും എന്നാൽ കൊവിഡിന് ശേഷം സുരക്ഷയ്ക്കായി അവിടെ തന്നെ നിൽക്കുകയായിരുന്നുവെന്നുമാണ് വിജയ് യേശുദാസ് വ്യക്തമാക്കിയത്.

അച്ഛൻ വിശ്രമജീവിതം നയിക്കുകയാണ്, ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്ത് ആസ്വദിച്ചാണ് അദ്ദേഹത്തിന്റെ ജീവിതം മുന്നോട്ട് പോകുന്നതെന്നും അമ്മ എപ്പോഴും അടുത്ത് വേണമെന്നും വിജയ് യേശുദാസ് പറഞ്ഞിരുന്നു.

സിനിമകളൊക്കെ കാണാറുണ്ടെന്നും പുതിയ പാട്ടുകളെ കുറിച്ചൊക്കെ അഭിപ്രായം ചോദിക്കുന്നവർക്ക് നിർദ്ദേശം നൽകാറുണ്ടെന്നും വിജയ് പറയുന്നു.

ടെന്നിസ് കളി കാണലാണ് പ്രിയ വിനോദമെന്നും മുൻപ് വിജയ് പറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി സംഗീത ലോകത്ത് അത്ര സജീവമല്ല അദ്ദേഹം.

2022 ലാണ് അവസാനമായി യേശുദാസ് സിനിമയിൽ പാടിയത്. ജ്യോതി എന്ന തമിഴ് സിനിമയ്ക്ക് വേണ്ടിയായിരുന്നു അന്ന് ഗാനം ആലപിച്ചത്.

ഇതിനു മുൻപും യേശുദാസിന്റെ ആരോഗ്യനിലയെ കുറിച്ച് വ്യാജവാർത്തകൾ വന്നിരുന്നു. അദ്ദേഹത്തിന് ഡയാലിസിസ് ആണെന്നും അത്യന്തം ഗുരുതരാവസ്ഥയിലുമാണെന്നൊക്കെയാണ് മുൻപ് പ്രചരിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച് വ്യവസായി

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച്...

ശബരിമല സ്വർണ കൊള്ള: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍

മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍ തിരുവനന്തപുരം: ശബരിമല സ്വർണ...

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും 

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും  തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ...

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ന്യൂഡൽഹി:...

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ ന്യൂഡൽഹി:...

Other news

ആലുവ റെയിൽവേ സ്റ്റേഷനിൽ ഹൈടെൻഷൻ വൈദ്യുതലൈനിലേക്ക് ചാടുമെന്നു യുവാവിന്റെ ഭീഷണി; വൻ അപകടം ഒഴിവായത് ഇങ്ങനെ:

ആലുവ റെയിൽവേ സ്റ്റേഷനിൽ ഹൈടെൻഷൻ വൈദ്യുതലൈനിലേക്ക് ചാടുമെന്നു യുവാവിന്റെ ഭീഷണി കൊച്ചി:...

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച് വ്യവസായി

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച്...

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും 

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും  തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ...

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ ന്യൂഡൽഹി:...

13 കോടി ചെലവഴിച്ച് നിർമ്മിച്ച റോഡിലെ പാലം തകർന്നു; പുന്നയൂർക്കുളത്ത് വൻ ദുരന്തം ഒഴിവായി

13 കോടി ചെലവഴിച്ച് നിർമ്മിച്ച റോഡിലെ പാലം തകർന്നു; പുന്നയൂർക്കുളത്ത് വൻ...

Related Articles

Popular Categories

spot_imgspot_img