ഈ മുന്നറിയിപ്പ് അവഗണിക്കരുത്

ഈ മുന്നറിയിപ്പ് അവഗണിക്കരുത്

കൊച്ചി: വാട്സാപ്പിലൂടെ തട്ടിപ്പിരയായ വിവരം തുറന്നു പറഞ്ഞ് ഗായിക അമൃത സുരേഷ് രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്.

തട്ടിപ്പിനിരയായി തന്റെ 45,000 രൂപ നഷ്ടമായെന്നാണ് അമൃത പറഞ്ഞത്.

അമൃതയുടെ സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ച വ്ലോഗിലാണ് അമൃത ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

‘അമ്മൂന് പറ്റിയ അബദ്ധം – WHATSAPP SCAM’ എന്ന തലക്കെട്ടോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. സഹോദരി അഭിരാമിയും അമൃതയ്‌ക്കൊപ്പം വിഡിയോയിലുണ്ട്.

കഴിഞ്ഞ ദിവസം സ്റ്റുഡിയോയില്‍ ഇരിക്കുമ്പോഴാണ് ബിന്ദു എന്നുപേരുള്ള തന്‍റെ കസിന്‍ സിസ്റ്ററിന്‍റെ മെസേജ് വന്നത്.

അത്യാവശ്യമായി 45,000 രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള മെസേജായിരുന്നു അത്.

ബിന്ദുവിൻ്റെ യുപിഐക്ക് എന്തോ പ്രശ്നമുണ്ടെന്നും മറ്റൊരു അക്കൗണ്ടിലേക്ക് പണം അയക്കണമെന്നും മെസേജിൽ പറഞ്ഞിരുന്നു.

ഇന്ന് ഇഎംഐ അടക്കേണ്ട ദിവസമാണെന്നും ഒരുമണിക്കൂറിനകം പണം തിരികെ അയക്കാമെന്നും മെസേജിലുണ്ടായുരുന്നു എന്ന് അമൃത വീഡിയോയിൽ പറയുന്നു.

മെസേജ് കണ്ടയുടനെ തന്നെ പറഞ്ഞ അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്തു. ഒപ്പം സ്റ്റുഡിയോയില്‍ നിന്ന് ചിരിച്ചുകൊണ്ടുള്ള ഒരു സെല്‍ഫിയും നൽകി.

പണം അയച്ചയുടനെ താങ്ക്യൂ എന്ന് മറുപടിയും ലഭിച്ചു. എന്നാൽ പിന്നീട് വീണ്ടും മെസേജ് വന്നു.

ഒരു 30,000 രൂപ കൂടി അയക്കാമോ എന്ന് ചോദിച്ചായിരുന്നു മെസേജ് എത്തിയത്.

എന്റെ കയ്യില്‍ പൈസ ഇല്ലാത്തതുകൊണ്ട് ഞാന്‍ ചേച്ചിയെ അപ്പോൾ തന്നെ വിഡിയോ കോള്‍ ചെയ്തു.

എന്നാൽ ചേച്ചി കോൾ കട്ട് ചെയ്യുകയായിരുന്നു. പിന്നീട് നോര്‍മല്‍ കോളില്‍ വിളിച്ചപ്പോള്‍ ചേച്ചി എടുത്തു.

‌ഫോണെടുത്ത ഉടൻ ചേച്ചി ഭയങ്കര കരച്ചിലായിരുന്നു. ചേച്ചിയുടെ വാട്സാപ്പ് ഹാക്ക് ചെയ്തെന്നും കുറേ പേരോട് പണം ചോദിച്ച് മെസേജ് അയച്ചിട്ടുണ്ടെന്നും പറഞ്ഞു.

കാര്യങ്ങള്‍ കൈവിട്ട് പോയിരുന്നു

നീ പൈസയൊന്നും അയച്ചുകൊടുക്കരുതേ എന്നും പറഞ്ഞെങ്കിലും പക്ഷേ അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ട് പോയിരുന്നു.

തട്ടിപ്പുകാർ കോൾ ചെയ്ത് വിവരങ്ങൾ ചോർത്തുന്നത് എങ്ങനെയാണെന്നും വാട്സ്ആപ്പ് ഹാക്ക് ചെയ്യുന്നത് എങ്ങനെയാണെന്നും അഭിരാമി തൻ്റെ വിഡിയോയിൽ വിശദീകരിക്കുന്നുണ്ട്.

Read More: വന്ദേ ഭാരത് ട്രെയിനിലെ ഭക്ഷണം; കരാർ കമ്പനി പിഴയടച്ചത് 14,87,000 രൂപ; റയിൽവെയുടെ വാദം തള്ളി വിവരാവകാശ രേഖ

തട്ടിപ്പിന് ഇരയായെന്ന് ബോധ്യപ്പെട്ട ഉടനെ പൊലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചതായി അമൃത വ്യക്തമാക്കി. ഒപ്പം കസിന്‍റെ പരിചയത്തിലുള്ള എല്ലാവരെയും തട്ടിപ്പിന്റെ വിവരം അറിയിക്കുകയും ചെയ്തു.

ഓരോ തവണയും ഫോണ്‍ ചെയ്യുമ്പോഴും കേൾക്കാറുള്ള, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്‍ തട്ടിപ്പിനെ പറ്റിയുള്ള മുന്നറിയിപ്പ് താന്‍ ഇതുവരെ ശ്രദ്ധിച്ചിരുന്നില്ല എന്നും അമൃത പറഞ്ഞു.

വൃത്തികെട്ട അനൗണ്‍സ്‌മെന്റ്, ഇതുകാരണം കോള്‍ കണക്ടാകാന്‍ എത്ര സമയമെടുക്കുന്നു എന്നാണ് അമൃത ചിന്തിച്ചിരുന്നത്.

തട്ടിപ്പിന് ഇരയായ ശേഷം ഫോൺ ചെയ്തപ്പോൾ ‘ഈശ്വരാ ഇത് തന്നെയാണല്ലോ പറയണെ, മര്യാദയ്ക്ക് ശ്രദ്ധിച്ചാല്‍ മതിയായിരുന്നു’ എന്ന് തോന്നിയെന്നും അമൃത പറഞ്ഞു.

ഇന്ന് ഞാനാണെങ്കില്‍ നാളെ നിങ്ങളാകാന്‍ സാധ്യതയുണ്ടെന്നും അമൃത സുരേഷ് മുന്നറിയിപ്പ് നല്‍കി.

നിയമവിരുദ്ധ വെബ്‌സൈറ്റുകൾ തടഞ്ഞു

അനധികൃത ഓൺലൈൻ മണി ഗെയിമിംഗ് സ്ഥാപനങ്ങളുടെ 357 നിയമവിരുദ്ധ വെബ്‌സൈറ്റുകൾ തടഞ്ഞു കേന്ദ്ര സർക്കാർ.

അത്തരം 700 സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം നടക്കുകയാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവുമായി (MeitY) സഹകരിച്ച് ഡിജിജിഐ

ഇതുവരെ 357 നിയമവിരുദ്ധ വിദേശ ഓൺലൈൻ പണ ഗെയിമിംഗ് സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകൾ/യുആർഎല്ലുകൾ തടഞ്ഞു.

ഈ വിദേശ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളിൽ കണ്ടെത്തിയ യുപിഐ ഐഡികളുമായി ബന്ധിപ്പിച്ചിട്ടുള്ള 392 ബാങ്ക് അക്കൗണ്ടുകൾ

ഡെബിറ്റ് മരവിപ്പിച്ചതായും മൊത്തം 122.05 കോടി രൂപ ഈ അക്കൗണ്ടുകളിൽ താൽക്കാലികമായി കണ്ടുകെട്ടിയതായും മന്ത്രാലയം അറിയിച്ചു.

ജിഎസ്‍ടി രജിസ്ട്രേഷൻ ചെയ്യാതെ ഇത്തരം സ്ഥാപനങ്ങൾ ജിഎസ്ടിയിൽ നിന്ന് ഒഴിഞ്ഞുമാറുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നു ധനകാര്യ മന്ത്രാലയം ഒരു പ്രസ്താവനയിൽ പറഞ്ഞു.

Read More: എസ്ഡിപിഐയുടെ താലിബാന്‍ മോഡല്‍ ആള്‍ക്കൂട്ട വിചരണ; മുഖ്യമന്ത്രിയുടെ നാട്ടിലെ ആത്മഹത്യ ഞെട്ടിക്കുന്നത്

ചില നിയമവിരുദ്ധ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ അടുത്തിടെ നടത്തിയ നടപടിയിൽ, പങ്കെടുക്കുന്നവരിൽ നിന്ന് പണം പിരിക്കാൻ ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകൾ ഡിജിജിഐ തടഞ്ഞു.

കൂടാതെ, I4C, നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) എന്നിവയുമായി സഹകരിച്ച് ഏകദേശം 2,000 ബാങ്ക് അക്കൗണ്ടുകളും നാലുകോടി രൂപയും കണ്ടുകെട്ടി.

ഓൺലൈൻ ഗെയിമിംഗ് സ്ഥാപനങ്ങൾക്കെതിരെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് (ഡിജിജിഐ) നടപടി ശക്തമാക്കി.

ഓൺലൈൻ മണി ഗെയിമിംഗ് വ്യവസായത്തിൽ ആഭ്യന്തര, വിദേശ ഓപ്പറേറ്റർമാർക്കും വിലക്കേർപ്പെടുത്തി.

പണമിടപാട് ഗെയിമിംഗ്, വാതുവെപ്പ്, ചൂതാട്ടം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഏകദേശം 700 വിദേശ സ്ഥാപനങ്ങൾ ഡിജിജിഐയുടെ നിരീക്ഷണത്തിലാണ്.

English Summary:

Singer Amrutha Suresh has revealed that she was a victim of a scam through WhatsApp.
She stated that she lost ₹45,000 in the incident

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

മലയാളി ഡോക്ടർ ഗൊരഖ്പൂരിൽ മരിച്ചനിലയിൽ

മലയാളി ഡോക്ടർ ഗൊരഖ്പൂരിൽ മരിച്ചനിലയിൽ ലഖ്നൗ: മലയാളി ഡോക്ടറെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി....

വിപഞ്ചികയുടെ ഡയറിയിലെ വെളിപ്പെടുത്തലുകൾ !

വിപഞ്ചികയുടെ ഡയറിയിലെ വെളിപ്പെടുത്തലുകൾ ! കേരളപുരം സ്വദേശിനി വിപഞ്ചികയും മകളും ഷാർജയിലെ ഫ്ലാറ്റിൽ...

ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദര്‍ശനാനുമതി

ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദര്‍ശനാനുമതി കൊച്ചി: സുരേഷ് ​ഗോപി,...

‘മാരാർജി ഭവൻ’ ഉദ്ഘാടനം ചെയ്‌ത് അമിത് ഷാ

‘മാരാർജി ഭവൻ’ ഉദ്ഘാടനം ചെയ്‌ത് അമിത് ഷാ തിരുവനന്തപുരം: മാരാർജി ഭവൻ എന്ന്...

കാർ പൊട്ടിത്തെറി; നാലുവയസുകാരി മരിച്ചു

കാർ പൊട്ടിത്തെറി; നാലുവയസുകാരി മരിച്ചു പാലക്കാട്: കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന...

Related Articles

Popular Categories

spot_imgspot_img