സ്വർണത്തിന് പിന്നാലെ വെള്ളിയും; റെക്കോര്‍ഡ് കുതിപ്പ് വില മൂന്ന് ലക്ഷം കടന്നു
കൊച്ചി: സ്വർണത്തിന് പിന്നാലെ വെള്ളിയും ചരിത്രത്തിലെ ഉയർന്ന നിരക്കിലേക്ക് കുതിച്ചു. കേരളത്തിൽ ഇന്ന് ഒരു കിലോഗ്രാം വെള്ളിയുടെ വില 3,18,000 രൂപയായി ഉയർന്നു. ഗ്രാമിന് 318 രൂപയാണ് നിലവിലെ വില.
ഒരു ദിവസത്തിനിടെ കിലോഗ്രാമിന് 8,000 രൂപയുടെ വർധനയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.
രാജ്യാന്തര വിപണിയിലെ വിലചലനങ്ങളാണ് കേരളത്തിലും വെള്ളിവിലയെ നേരിട്ട് സ്വാധീനിക്കുന്നത്. മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിലും (MCX) വെള്ളിവില മൂന്ന് ലക്ഷം രൂപ കടന്നു.
ഇന്ന് രാവിലെ എംസിഎക്സിൽ ഒരു കിലോഗ്രാം വെള്ളിയുടെ വില 3,04,087 രൂപയായിരുന്നു.
ആഗോള വിപണിയിലെ അനിശ്ചിതത്വവും വിവിധ രാജ്യങ്ങളിലുണ്ടാകുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളുമാണ് വില കുതിച്ചുയരാൻ പ്രധാന കാരണമെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.
സ്വർണത്തെപ്പോലെ തന്നെ സുരക്ഷിത നിക്ഷേപ മാർഗമായി വെള്ളിയെ കാണുന്ന നിക്ഷേപകരുടെ എണ്ണവും അടുത്തിടെ വർധിച്ചിട്ടുണ്ട്.
ഇന്നത്തെ വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ വെള്ളിവില 5.67 ശതമാനം വരെ ഉയർന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ വെള്ളിവിലയിൽ 206 ശതമാനത്തിന്റെ വൻ മുന്നേറ്റമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
English Summary
Silver prices have surged to record highs, crossing ₹3 lakh per kilogram. In Kerala, silver is priced at ₹3,18,000 per kg and ₹318 per gram, marking a sharp ₹8,000 rise in a single day. Market experts attribute the surge to global uncertainty and geopolitical tensions. Investor interest in silver as a safe investment has also increased significantly, with prices rising over 200% in the past year.
silver-price-record-high-kerala-mcx-surge
Silver Price, Kerala, Commodity Market, MCX, Precious Metals, Investment, Gold and Silver, Market News









