web analytics

സിൽവർ ലൈൻ പദ്ധതി; കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ സമർപ്പിച്ച ഡിപിആർ തള്ളി കേന്ദ്ര റെയിൽവേ മന്ത്രാലയം

സിൽവർ ലൈൻ പദ്ധതിയിൽ സംസ്ഥാനത്തിന് തിരിച്ചടി. കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ സമർപ്പിച്ച പദ്ധതി സംബന്ധിച്ച ഡിപിആർ കേന്ദ്ര റെയിൽവേ മന്ത്രാലയം തള്ളി. ഡിപിആർ പുതുക്കി സമർപ്പിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ടു. സംസ്ഥാനത്തിന് സ്വന്തം നിലയ്ക്ക് പാത നിശ്ചയിക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചു.

റെയിൽവേ മാനദണ്ഡപ്രകാരമാണ് ഡിപിആർ പുതുക്കി സമർപ്പിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. റെയിൽവേ മന്ത്രാലയം നടത്തിയ സാങ്കേതിക പരിശോധനയിൽ ന്യൂനതകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിൽവർ ലൈൻ പദ്ധതിയുടെ ട്രാക്ക് ബ്രോഡ്ഗേജ് സംവിധാനത്തിൽ ആയിരിക്കണം. നിലവിലുള്ള റെയിൽവേ ട്രാക്കുമായി ഇന്റഗ്രേറ്റ് ചെയ്തു വേണം പദ്ധതിയുടെ ട്രാക്കുകൾ വരാനെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.

സംസ്ഥാനത്തിന് സ്വന്തം നിലയ്ക്ക് പാത നിശ്ചയിക്കാൻ ആകില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചു. പാതകൾ പരമാവധി റെയിൽവേ ട്രാക്കിന് സമാന്തരമായിരിക്കണം. കോച്ചുകളിൽ കൂട്ടിമുട്ടൽ ഒഴിവാക്കാൻ കവച് സേഫ്റ്റി സെക്യൂരിറ്റിക്ക് ആവശ്യമായ പ്രൊപ്പോസൽ ഉൾപ്പെടുത്തണമെന്ന് നിർദേശം. പൂർണ്ണമായി പാരിസ്ഥിതിക അനുമതി പദ്ധതിക്ക് വേണമെന്നും നിർദേശമുണ്ട്. നിർമ്മാണ ഘട്ടത്തിലും ജോലികൾ പൂർത്തിയായതിനുശേഷവും പൂർണ്ണമായ ഡ്രൈനേജ് സംവിധാനം വേണമെന്നും നിർദേശത്തിൽ പറയുന്നു.

നിലവിൽ സമർപ്പിച്ച പദ്ധതി റിപ്പോർട്ട് തൃപ്തികരമല്ലെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കെ റെയിൽ നടപ്പാക്കുന്നതിൽ സാങ്കേതികവും പാരിസ്ഥിതികവുമായ ചില പ്രശ്നങ്ങൾ ഉണ്ടെന്ന് റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ പറഞ്ഞിരുന്നു. ആ തടസങ്ങൾ പരിഹരിച്ചു പുതിയ നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുകയാണെങ്കിൽ പദ്ധതി നടപ്പാക്കാൻ റെയിൽവേ സന്നദ്ധമാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

അഹമ്മദാബാദിൽ ഇന്ത്യക്ക് ‘ഷോക്ക്’; ദക്ഷിണാഫ്രിക്കയുടെ പടയോട്ടത്തിൽ തകർന്ന് നീലപ്പട! 76 റൺസിന്റെ ദയനീയ തോൽവി

അഹമ്മദാബാദിൽ ഇന്ത്യക്ക് 'ഷോക്ക്'; ദക്ഷിണാഫ്രിക്കയുടെ പടയോട്ടത്തിൽ തകർന്ന് നീലപ്പട! 76 റൺസിന്റെ...

ഹോക്കി കളിക്കാൻ പോയി ‘പാത്രം കഴുകി’ പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ പെരുവഴിയിൽ!

ഹോക്കി കളിക്കാൻ പോയി 'പാത്രം കഴുകി' പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ...

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

Other news

അഹമ്മദാബാദിൽ ഇന്ത്യക്ക് ‘ഷോക്ക്’; ദക്ഷിണാഫ്രിക്കയുടെ പടയോട്ടത്തിൽ തകർന്ന് നീലപ്പട! 76 റൺസിന്റെ ദയനീയ തോൽവി

അഹമ്മദാബാദിൽ ഇന്ത്യക്ക് 'ഷോക്ക്'; ദക്ഷിണാഫ്രിക്കയുടെ പടയോട്ടത്തിൽ തകർന്ന് നീലപ്പട! 76 റൺസിന്റെ...

സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോകൽ; നവവധുവിനെ തോക്കുചൂണ്ടി കടത്തിക്കൊണ്ടുപോയത് മുൻ കാമുകൻ!

സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോകൽ; നവവധുവിനെ തോക്കുചൂണ്ടി കടത്തിക്കൊണ്ടുപോയത് മുൻ കാമുകൻ! ഭുവനേശ്വർ: വിവാഹചടങ്ങുകൾ...

ഇന്ത്യ സെമിയിലെത്താൻ ഇനി ‘അത്ഭുതങ്ങൾ’ സംഭവിക്കണം

ഇന്ത്യ സെമിയിലെത്താൻ ഇനി 'അത്ഭുതങ്ങൾ' സംഭവിക്കണം! സമവാക്യങ്ങൾ ഇങ്ങനെ ഐസിസി പുരുഷ ടി20...

രാജ്യത്തിന് നേരെയുണ്ടായ വൻ സൈബർ ഭീകരാക്രമണത്തെ തകർത്ത് യുഎഇ; സുപ്രധാന ഡിജിറ്റൽ സംവിധാനങ്ങൾ സുരക്ഷിതം

രാജ്യത്തിന് നേരെയുണ്ടായ വൻ സൈബർ ഭീകരാക്രമണത്തെ തകർത്ത് യുഎഇ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ...

മലേഷ്യയിൽ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത

മലേഷ്യയിൽ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത മലേഷ്യൻ തീരത്തോട് ചേർന്ന് 7.1...

വീണ്ടും ചികിത്സാപിഴവ്! രണ്ടര വയസുകാരി മരിച്ചു

വീണ്ടും ചികിത്സാപിഴവ് ! രണ്ടര വയസുകാരി മരിച്ചു തിരുവനന്തപുരം: ആര്യനാട് സ്വദേശികളായ ദമ്പതികളുടെ...

Related Articles

Popular Categories

spot_imgspot_img