web analytics

വെളിപ്പെടുത്തലുമായി കാണാതായ സിഖ് വനിത

ഒമ്പത് വർഷമായി പാക്കിസ്ഥാനിയായ നസീറിനെ പരിചയമുണ്ട്, സ്വന്തം ഇഷ്ടപ്രകാരമായിരുന്നു മതം മാറ്റവും വിവാഹവും;

വെളിപ്പെടുത്തലുമായി കാണാതായ സിഖ് വനിത

ലാഹോർ: തീർഥാടകയെന്ന നിലയിൽ പാകിസ്ഥാൻ സന്ദർശിച്ചപ്പോൾ കാണാതായ 52 കാരിയായ സിഖ് വനിത സ്വമേധയാ മതം മാറി പാകിസ്ഥാൻ പൗരനുമായി വിവാഹിതയായതാണെന്ന് മജിസ്ട്രേറ്റിന് മുന്നിലെ സത്യവാങ്മൂലം വഴി വ്യക്തമായി.

പഞ്ചാബിലെ കപൂർത്തലയിലെ സരബ്‌ജീത് കൗർ പാകിസ്ഥാൻ പൗരനായ നസീർ ഹുസൈനെയാണ് വിവാഹം കഴിച്ചത്.

ഷെയ്ഖുപുരയിലെ മജിസ്‌ട്രേറ്റിന് മുമ്പാകെ സത്യവാങ്മൂലം നൽകുമ്പോൾ, കഴിഞ്ഞ ഒൻപത് വർഷമായി നസീറിനെ പരിചയമുണ്ടെന്നും, അദ്ദേഹത്തെ സ്നേഹിക്കുന്നുവെന്നും, സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്നും സരബ്‌ജീത് വ്യക്തമാക്കി.

ഇവർ പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഭർത്താവിനൊപ്പം തുടരാൻ താൽപര്യമുണ്ടെന്നും മജിസ്‌ട്രേറ്റിന് മുൻപിൽ സരബ്‌ജീത് കൗർ വ്യക്തമാക്കി.

കൗറിന് വേണ്ടി കോടതിയിൽ ഹാജരായത് അഭിഭാഷകൻ അഹമ്മദ് ഹസൻ പാഷയാണ്.

മതം മാറാനും വിവാഹിതയാകാനും തനിക്ക് നിർബന്ധമൊന്നുമില്ലായിരുന്നുവെന്നും എല്ലാ തീരുമാനങ്ങളും സ്വമേധയാ എടുത്തതാണെന്നും കൗർ മൊഴി നൽകി.

മതം മാറിയ ശേഷം ‘നൂർ’ എന്ന പേരാണ് അവർ സ്വീകരിച്ചത്. നവംബർ 5ന് ഷെയ്ഖുപുരയിലെ ഫാറൂഖാബാദിൽ വച്ചായിരുന്നു വിവാഹം.

10,000 രൂപയാണ് മഹർ, അത് ഇതിനകം നൽകിയതായും രേഖകളിൽ വ്യക്തമാക്കുന്നു.

വിവാഹ സർട്ടിഫിക്കറ്റിൽ കൗർ വിവാഹമോചിതയാണെന്നും രണ്ട് കുട്ടികളുടെ അമ്മയാണെന്നുമാണ് രേഖകൾ.

ഗുരുനാനാക് ദേവിന്റെ പ്രകാശ് പർവ്വിനായി കർതാപൂർ ഗുരുദ്വാര സന്ദർശിച്ചിരിക്കെ കൗർ കാണാതാകുകയായിരുന്നു.

നവംബർ 4ന് സിഖ് തീർഥാടകരോടൊപ്പം അവർ വാഗാ-അട്ടാരി അതിർത്തി കടന്നിരുന്നു. 1,992 തീർഥാടകർ നവംബർ 13ന് തിരികെ ഇന്ത്യയിലെത്തിയപ്പോൾ കൗർ മടങ്ങിയെത്തിയിരുന്നില്ല.

മുപ്പത് വർഷത്തോളമായി ഇംഗ്ലണ്ടിൽ താമസിക്കുന്ന മുൻ ഭർത്താവ് കർണൈൽ സിങ്ങിനൊപ്പം രണ്ട് മക്കളുണ്ട്. കൗറിന്റെ പാസ്‌പോർട്ട് മുക്ത്സർ ജില്ലയിൽ നിന്നാണ് അനുവദിച്ചത്.

പാകിസ്ഥാനിൽ നിന്നോ ഇന്ത്യയിൽ തിരിച്ചെത്തിയതോ സംബന്ധിച്ച ഇമിഗ്രേഷൻ രേഖകളിൽ അവരുടെ പേര് ഇല്ല. അവർ മടങ്ങിയെത്താത്തതിനെ തുടർന്ന് ഇമിഗ്രേഷൻ വകുപ്പ് പഞ്ചാബ് പോലീസിനെ വിവരം അറിയിച്ചു.

മുന്‍പ് കൗറിനെതിരെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും എല്ലാം കോടതിയിൽ നിന്നും ഒഴിവാക്കപ്പെട്ടതാണെന്ന് കപൂർത്തല പൊലീസ് അറിയിച്ചു.

കപൂർത്തല ജില്ലയിലെ അമനിപ്പൂരിലാണ് കൗർ രണ്ട് മക്കളോടൊപ്പം താമസിച്ചിരുന്നത്.

English Summary

A 52-year-old Sikh woman from Punjab, India, who went missing during a pilgrimage to Pakistan, has stated before a magistrate that she willingly converted to Islam and married Pakistani national Naseer Hussain. Sarabjit Kaur, who has now taken the name ‘Noor’, told the court she had known Naseer for nine years and married him of her own free will without any pressure.

She went missing during a visit to Kartarpur Gurudwara for Guru Nanak Dev’s Prakash Parv celebrations. While other pilgrims returned to India, she stayed back in Pakistan. Immigration records show no exit or re-entry in her name. Court documents note she is divorced and has two children. Authorities later confirmed that all decisions, including her conversion and marriage held on November 5, were voluntary.

sikh-woman-missing-pakistan-conversion-marriage

Pakistan, Sikh Woman, Conversion, Marriage, Sarabjit Kaur, Kartarpur, Punjab, Missing Case

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

നിരോധിത പുകയിലക്കടത്ത് കേസിൽ ആരോപണവിധേയൻ എൽഡിഎഫ് സ്ഥാനാർത്ഥി

നിരോധിത പുകയിലക്കടത്ത് കേസിൽ ആരോപണവിധേയൻ എൽഡിഎഫ് സ്ഥാനാർത്ഥി ആലപ്പുഴ: നിരോധിത പുകയിലക്കടത്ത് കേസിൽ...

നൂറ് രൂപയെ ചൊല്ലി തർക്കം

നൂറ് രൂപയെ ചൊല്ലി തർക്കം; മർദിച്ച് അവശനിലയിൽ ആക്കിയ ശേഷം കത്തിയും...

ഭീകരബന്ധം, വ്യാജരേഖ, തട്ടിപ്പ്: അൽ ഫലാഹ് സർവകലാശാല നേരിടുന്നത് സമാനതകൾ ഇല്ലാത്ത വലിയ പ്രതിസന്ധി

ഭീകരബന്ധം, വ്യാജരേഖ, തട്ടിപ്പ്: അൽ ഫലാഹ് സർവകലാശാല നേരിടുന്നത് സമാനതകൾ ഇല്ലാത്ത...

കെട്ടിടത്തിൽ നിന്നും വീണു, ആശുപത്രിയിൽ നിന്നും മുങ്ങി; പരിക്കേറ്റ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

കെട്ടിടത്തിൽ നിന്നും വീണു പരിക്കേറ്റ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം റിയോ ഡി ജനീറോയിൽ നിന്നെത്തിയ...

എൽഡിഎഫ് കോർപ്പറേഷൻ പോരാട്ടത്തിന് സജ്ജം: കണ്ണൂർ–തൃശൂർ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു

കൊച്ചി: കണ്ണൂർ, തൃശൂർ നഗരസഭാ കോർപ്പറേഷനിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി...

Related Articles

Popular Categories

spot_imgspot_img