പ്രതികളെ പരീക്ഷയെഴുതാൻ അനുവദിക്കരുത്; ഗവർണർക്ക് പരാതി നൽകി സിദ്ധാർത്ഥന്റെ മാതാപിതാക്കൾ

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതിപ്പട്ടികയിലുള്ളവരെ പരീക്ഷയെഴുതാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഗവർണർക്ക് പരാതി നൽകി. പ്രതികളെ പരീക്ഷ എഴുതിക്കാനുള്ള സർവകലാശാലയുടെ നീക്കം തടയണമെന്നാവശ്യപ്പെട്ടാണ് സിദ്ധാർത്ഥന്റെ അച്ഛനും അമ്മയും ഗവർണറെ സമീപിച്ചത്. പ്രതികൾ പ്രാക്ടിക്കൽ പരീക്ഷയെഴുതിയത് ചട്ടം ലംഘിച്ചാണെന്നും വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടം മറികടന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.(Sidharthan’s parents give complaint to governor)

രാജ്ഭവനിലെത്തിയാണ് ഇരുവരും പരാതി നൽകിയത്. പരിശോധിച്ച് വേണ്ട നടപടിയെടുക്കുമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി മാതാപിതാക്കൾ അറിയിച്ചു. പരാതി വി.സിക്ക് അയക്കുമെന്ന് രാജ്ഭവനും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പ്രതിപ്പട്ടികയിലെ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയ വിധിക്കെതിരെ സര്‍വ്വകലാശാല അപ്പീൽ നൽകുമെന്നു വൈസ് ചാൻസിലര്‍ പറഞ്ഞു. മതിയായ അറ്റന്‍റൻസ് ഇല്ലാത്തതും പ്രതികൾക്കെതിരെ ആന്റി റാംഗിഗ് കണ്മിറ്റിയുടെ റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടിയാണ് വിസിയുടെ പ്രതികരണം.

spot_imgspot_img
spot_imgspot_img

Latest news

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; ലോഡ്ജ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത് കോഴിക്കോട്: പീഡനശ്രമത്തിൽ നിന്ന്...

കോഴിക്കോട് സ്വിഗ്ഗി തൊഴിലാളിയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

രാത്രി ഭക്ഷണം വിതരണം ചെയ്യാൻ പോകുമ്പോൾ വീണതാകാമെന്നാണ് സൂചന കോഴിക്കോട്: സ്വിഗ്ഗി തൊഴിലാളിയെ...

നഗരമധ്യത്തിൽ പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി; ഒരാൾ പിടിയിൽ; സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയത്ത് പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി. ഏറ്റുമാനൂർ കാരിത്താസിനു സമീപത്താണ് സംഭവം. കോട്ടയം വെസ്റ്റ്...

ലഭിച്ചത് പത്ത് പരാതികൾ; ശ്രീതു ഇനി അട്ടക്കുളങ്ങര വനിതാ ജയിലിൽ; റിമാൻഡ് ചെയ്ത് കോടതി

പത്ത് ലക്ഷം രൂപയാണ് ശ്രീതു തട്ടിയെടുത്തത് തിരുവനന്തപുരം: ബാലരാമപുരത്ത് അതിദാരുണമായി കൊല്ലപ്പെട്ട...

Other news

പൂജ സ്റ്റോറിന്റെ മറവിൽ വിറ്റിരുന്നത് നിരോധിത പുകയില ഉത്പന്നങ്ങൾ ; യുവാവ് പിടിയിൽ

തൃശൂർ: പൂജ സ്റ്റോറിന്റെ മറവിൽ പുകയില ഉത്പന്നങ്ങൾ വിറ്റിരുന്ന യുവാവ് അറസ്റ്റിൽ....

വളർത്തു നായയെ വെട്ടിക്കൊന്ന് സിറ്റൗട്ടിൽ ഇട്ടു; അയൽവാസിയായ യുവാവിനെതിരെ പരാതി

തിരുവനന്തപുരം: നെയ്യാറ്റിൻകര മരിയാപുരത്ത് വളർത്തു നായയെ വെട്ടിക്കൊലപ്പെടുത്തിയതായി ആക്ഷേപം. മരിയാപുരം സ്വദേശി...

തലയും പിള്ളേരും വീണ്ടും എത്തുന്നു; റി റിലീസിനൊരുങ്ങി മോഹൻലാൽ ചിത്രം ‘ഛോട്ടാ മുംബൈ’

മലയാള ചിത്രങ്ങളുടെ റി റിലീസിംഗ് കാലമാണിപ്പോൾ. വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത്...

നഗരമധ്യത്തിൽ പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി; ഒരാൾ പിടിയിൽ; സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയത്ത് പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി. ഏറ്റുമാനൂർ കാരിത്താസിനു സമീപത്താണ് സംഭവം. കോട്ടയം വെസ്റ്റ്...

കടുത്ത ദാരിദ്ര്യത്തിൽ വലഞ്ഞ് യു.കെ

വർധിക്കുന്ന വാടക, ഭവന നിർമാണ മേഖലയിലെ പദ്ധതികൾ നടപ്പാക്കുന്നതിലുള്ള സർക്കാർ അംലഭാവം,...
spot_img

Related Articles

Popular Categories

spot_imgspot_img