web analytics

പൊലീസ് ഉദ്യോഗസ്ഥനെ അടിക്കാൻ കയ്യോങ്ങി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ; വീഡിയോ കാണാം

ബെംഗളൂരു: പൊതുവേദിയിൽ പൊലീസ് ഉദ്യോഗസ്ഥനെ അടിക്കാൻ കയ്യോങ്ങി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കർണാടകയിലെ ബെൽഗാവിൽ നടന്ന പൊതുപരിപാടിക്കിടെയാണ് സംഭവം നടന്നത്.

സിദ്ധരാമയ്യ പ്രസം​ഗിക്കാൻ തുടങ്ങവെ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. എന്നാൽ പ്രതിഷേധക്കാരെ സഥലത്തുനിന്നും മാറ്റുന്നതിൽ പൊലീസ് പരാജയപ്പെട്ടു.

ഇതോടെയാണ് പരിപാടിയുടെ സുരക്ഷാചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് പൊലീസ് സുപ്രണ്ട് (എ.എസ്.പി) നാരായൺ ഭാരമാണിയെ വേദിയിലേക്ക് വിളിച്ചുവരുത്തിയ മുഖ്യമന്ത്രി തല്ലാനായി കൈ ഓങ്ങിയത്.

വിലക്കയറ്റവുമായി ബന്ധപ്പെട്ട് ബെൽഗാവിൽ കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസുകാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിക്കിടെയാണ് നാടകീയ സംഭവം നടന്നത്.

പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞെങ്കിലും സദസിൽ കൂടിയിരുന്ന ചിലർ മുദ്രാവാക്യം വിളിച്ച് കരിങ്കൊടി കാണിക്കുകയായിരുന്നു. വേദിക്ക് അടുത്തുണ്ടായിരുന്ന ബിജെപി വനിത പ്രവർത്തകർ നടത്തിയ പ്രതിഷേധമാണ് പരിപാടിയിൽ തടസമുണ്ടാക്കിയത്.

പരിപാടിയിൽസുരക്ഷാ ചുമതല ഭാരമാണിയ്ക്കായിരുന്നു. സിദ്ധരാമയ്യ ഭാരമാണിയെ വേദിയിലേക്ക് വിളിച്ചുവരുത്തി അദ്ദേഹം നേരിട്ട ബുദ്ധിമുട്ടുകൾ വിശദീകരിച്ച് കൈ ഓങ്ങിശാസിക്കുകയായിരുന്നു.

അസിസ്റ്റന്റ് പൊലീസ് സുപ്രണ്ട് ആയ നാരായൺ ഭാരമാണിയെ തല്ലാനായി സിദ്ധരാമയ്യ കയ്യോങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ ജനതാദൾ (സെക്കുലർ) മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

Other news

ലേണേഴ്സും വേണ്ട, ടെസ്റ്റും വ്ണ്ട, ലൈസൻസ് റെഡി; മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുവെന്നും കണ്ടെത്തൽ

ലേണേഴ്സും വേണ്ട, ടെസ്റ്റും വ്ണ്ട, ലൈസൻസ് റെഡി; മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥർ...

അശ്ലീല വീഡിയോയിൽ കുരുങ്ങി; ഡിജിപിക്ക് സസ്‌പെൻഷൻ

അശ്ലീല വീഡിയോയിൽ കുരുങ്ങി; ഡിജിപിക്ക് സസ്‌പെൻഷൻ ബെംഗളൂരു: അശ്ലീല വീഡിയോ വിവാദത്തെ തുടർന്ന്...

സ്വാമിയേ ശരണമയ്യപ്പ! മകരവിളക്ക് ഉൽസവത്തിന് സമാപ്തി: യോഗനിദ്രയിലാണ്ട് അയ്യപ്പൻ, നട അടച്ചു; ഇനി വിഷുക്കാലം

പത്തനംതിട്ട: ഭക്തിനിർഭരമായ മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് സമാപനം കുറിച്ചുകൊണ്ട് ശബരിമല ധർമ്മശാസ്താ ക്ഷേത്രനട...

ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; കണ്ടെത്തിയത് കിടപ്പുമുറിയിൽ

ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി തിരുവനന്തപുരം ∙...

രോഗികൾ ദുരിതത്തിലാകുമോ? മെഡിക്കൽ കോളജിലെ ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയെ സ്തംഭിപ്പിച്ചുകൊണ്ട് സർക്കാർ മെഡിക്കൽ കോളജ്...

Related Articles

Popular Categories

spot_imgspot_img