വിനോദ സഞ്ചാര കേന്ദ്രത്തിൽ ലഹരി ഉപയോഗം; ചോദ്യം ചെയ്ത എസ് ഐ യുടെ മൂക്കിടിച്ച് പരത്തി
തിരുവനന്തപുരം ശംഖുമുഖം ബീച്ചിൽ ലഹരിയുപയോഗിച്ചെത്തിയ യുവാക്കൾ ബൈക്കോടിച്ച് കയറ്റി വിനോദ സഞ്ചാരികൾക്ക് മുന്നിൽ ആക്രോശമുണ്ടാക്കി. തുടർന്ന് പരസ്പരം അടിപിടിയും കൂടി.
സംഭവമറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥർ ഇവരെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ ഗ്രേഡ് എസ്.ഐയുടെ മൂക്കിനിടിച്ചു പരിക്കേൽപ്പിച്ചു. കൂടുതൽ പോലീസെത്തിയാണ് പ്രതികളെ കീഴ്‌പ്പെടുത്തി സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റുചെയ്തു.
വളളക്കടവ് പിഡി നഗർ ബംഗ്ലാദേശ് കോളനിയിൽ മനു എന്നുവിളിക്കുന്ന രമേഷ്(30) ഇയാളുടെ കൂട്ടുകാരൻ വലിയതുറ ലിസി റോഡിൽ ജഗനെന്ന സരുൺ(25) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
ഇവർക്കൊപ്പമുണ്ടായിരുന്ന വെട്ടുകാട് ബാലനഗർ സ്വദേശി കണ്ണൻ രക്ഷപ്പെട്ടു. വലിയതുറ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. ഒ.ബിജുവിനെയാണ് പ്രതികൾ ഇടിച്ചുപരിക്കേൽപ്പിച്ചത്.
ഞായറാഴ്ച രാത്രി 11 ഓടെയായിരുന്നു സംഭവം. വിനോദ സഞ്ചാരികൾ വിശ്രമിക്കുന്ന ബീച്ചിലെ ഭാഗത്ത് സരിനും മനുവുമായി ബൈക്കിലെത്തി പരസ്പരം ബഹളമുണ്ടാക്കി. അവിടെയുണ്ടായിരുന്ന വിനോദ സഞ്ചാരികൾക്ക് ഇവരുടെ ബഹളം വലിയബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
പോലീസിന് വിവരം ലഭിച്ചതോടെയാണ് ഗ്രേഡ് എസ്.ഐ. ഒ.ബിജുവും സംഘവുമെത്തിയത്. ഇവരെ പിടികൂടുന്നതിനിടയിലാണ് എസ്.ഐയുടെ മുഖത്തിടിച്ചത്. പോലീസ് ഇവരുടെ ബൈക്ക് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കവെയാമണ് കണ്ണൻ സ്ഥലതെത്തിയത്.
ഇയാളെ പിൻതുടർന്നുവെങ്കിലും പിടികിട്ടിയിരുന്നില്ല. പോലീസ് അറസ്റ്റുചെയ്ത മനു എന്ന രമേഷ് തമിഴ്‌നാട് സ്വദേശി കനിഷ്‌കറിനെ ബംഗ്ലാദേശ് കോളനിയിലെ ഷെഡിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു. ഇയാൾ.
ഇയാൾക്ക് തമിഴ്‌നാട്,കേരളം എന്നിവിടങ്ങളിൽ മോഷണം, അക്രമം, കൊലപാതകം അടക്കം 14 കേസുകളും സരിന് നഗരത്തിലെ നാല് പോലീസ് സ്റ്റേഷനുകളിൽ കേസുകളുമുണ്ടെന്ന് എസ്.എച്ച്.ഒ. വി.അശോക കുമാർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഭിന്നശേഷിക്കാരിയോട് അധ്യാപികയുടെ കൊടുംക്രൂരത; കൈ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു
മലപ്പുറം: ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ അധ്യാപിക ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചതായി പരാതി. മലപ്പുറം വളാഞ്ചേരിയിൽ ആണ് കൊടുംക്രൂരത നടന്നത്. സംഭവത്തിൽ വലിയകുന്ന് പുനർജനിയിലെ അധ്യാപികക്കെതിരെ 25കാരിയായ യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
എന്നാൽ പുനർജനിയിൽ വച്ച് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് അധ്യാപിക പറഞ്ഞു. ഓട്ടോറിക്ഷയിൽ വെച്ച് പൊള്ളലേറ്റെന്നാണ് യുവതി തന്നോട് പറഞ്ഞതെന്നും അധ്യാപിക വ്യക്തമാക്കി. സംഭവത്തിൽ വളാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മദ്യലഹരിയില്‍ 75കാരനായ പിതാവിനെ ക്രൂരമായി മർദിച്ച് മകൻ; ആക്രമണം അമ്മയ്ക്കും സഹോദരനും മുന്നിൽവെച്ച്
ആലപ്പുഴ: ചേര്‍ത്തലയില്‍ 75കാരനായ പിതാവിനെ ക്രൂരമായി മർദിച്ച് മകൻ. ചേര്‍ത്തല പുതിയകാവ് സ്വദേശി ചന്ദ്രനാണ് മർദനമേറ്റത്. ഇദ്ദേഹത്തിന്റെ ഇളയ മകന്‍ അഖിലാണ് മദ്യലഹരിയില്‍ ആക്രമണം നടത്തിയത്.
മർദന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. അവശനായ പിതാവിന്റെ കഴുത്തു പിടിച്ച് ഞെരിക്കുന്നതും തലയ്ക്ക് അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അമ്മയ്ക്കും സഹോദരനും മുന്‍പില്‍ വെച്ചായിരുന്നു ആക്രമണം നടത്തിയത്.
സഹോദരനാണ് മർദന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. മാപ്പ് പറഞ്ഞശേഷമായിരുന്നു ആക്രമണം നിര്‍ത്തിയത്.