web analytics

ശ്വേത മേനോനെതിരായ നീക്കങ്ങൾക്ക് തടയിട്ട് ഹൈക്കോടതി; അശ്ലീല സിനിമയിൽ അഭിനയിച്ചെന്ന കേസിലെ തുടർ നടപടികൾക്ക് സ്റ്റേ

ശ്വേത മേനോനെതിരായ നീക്കങ്ങൾക്ക് തടയിട്ട് ഹൈക്കോടതി; അശ്ലീല സിനിമയിൽ അഭിനയിച്ചെന്ന കേസിലെ തുടർ നടപടികൾക്ക് സ്റ്റേ

കൊച്ചി: താരസംഘടനയായ അമ്മയിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേത മേനോനെ ലക്ഷ്യമിട്ട് നടത്തിയ നീക്കങ്ങൾ പൊളിയുന്നു സാമ്പത്തിക നേട്ടത്തിനായി അശ്ലീല സിനിമകളിൽ അഭിനയിച്ചു എന്ന പരാതിയിൽ കോടതി നിർദേശപ്രകാരം രജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. കേസിനെക്കുറിച്ച് കൂടുതൽ പരാമർശങ്ങൾ നടത്തുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

മാർട്ടിൻ മേനാച്ചേരി എന്നായാളുടെ പരാതിയിൽ കേസെടുക്കാൻ പോലീസിന് നിർദേശം നൽകിയ സിജെഎമ്മിന് റിപ്പോർട്ട് സമർപ്പിക്കാനും ഹൈക്കോടതി പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് ശ്വേത ഹൈക്കോടതിയെ സമീപിച്ചത്. രാജ്യത്തെ നിയമം അനുസരിച്ച് ആണ് സെൻസർ ചെയ്ത സിനിമകളിലാണ് അഭിനയിച്ചത്. അവയെല്ലാം പുരസ്‌കാരങ്ങൾ നേടിയവയുമാണ്. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ശ്വേത ഹർജിയിൽ വ്യക്തമാക്കി. ഹൈക്കോടതി ഇക്കാര്യം അംഗീകരിക്കുകയും ചെയ്തു. ഓഗസ്റ്റ് 15ന് അമ്മയിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേസ് വന്നിരിക്കുന്നത്. ഇതിനുപിന്നിൽ അമ്മയിലെ തന്നെ ഒരു വിഭാമാണെന്ന ആരോപണം ഉയരുന്നുണ്ട്. നടി മലാ പാർവതി തന്നെ ഇന്ന് ഇത്തരമൊരു പരാമർശവുമായി രംഗത്ത് എത്തിയിരുന്നു.

മരണം വരെ ഹൃദയത്തിൽ സൂക്ഷിക്കും… ഇത് ഒരു ഭീഷണി ആയിരുന്നു…ശ്വേത മേനോനെതിരെയുള്ള കേസിനു പിന്നിലും നടൻ!

കൊച്ചി: സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ വിവാദങ്ങൾ തുടരുകയാണ്. ജനറൽ സെക്രട്ടറി സ്ഥാനത്ത് മത്സരിക്കാനിരുന്ന ബാബുരാജിന് എതിരെ സംഘടനയ്ക്കുളളിൽ നിന്നും തന്നെ എതിർപ്പു ഉയർന്നതിനു പിന്നാലെ സരിത എസ് നായർ മോഹൻലാൽ തന്റെ ചികിത്സക്കായി നൽകിയ 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണം കൂടി വന്നതോടെ മത്സരത്തിൽ നിന്നും പിൻമാറിയിരുന്നു.

മത്സരത്തിൽ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചപ്പോൾ അംഗങ്ങളിൽ നിന്ന് ലഭിച്ച ചാനൽ ഉപദേശങ്ങൾ മരണം വരെ ഹൃദയത്തിൽ സൂക്ഷിക്കും എന്ന് ബാബുരാജ് പറഞ്ഞിരുന്നു. ഇത് ഒരു ഭീഷണി ആയിരുന്നു എന്ന് ഇപ്പോഴാണ് മനസിലായത് എന്നാണ് നടി മാലാ പാർവതി പറയുന്നത്. സംഘടനയിലെ പലർക്കും ബാബുരാജിനെ ഭയമാണെന്നും തനിക്ക് ഭീഷണി ഉണ്ടെന്നും മാല പാർവതി വെളിപ്പെടുത്തി.

അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേത മേനോനെതിരെ സാമ്പത്തിക ലാഭത്തിനു വേണ്ടി സിനിമയിൽ അശ്ലീലരംഗങ്ങളിൽ അഭിനയിച്ചു എന്ന പേരിൽ വന്ന കേസ് പോലും വലിയൊരു ഗൂഡാലോചനയുടെ ഭാഗമാണ്. അതിനു പിന്നിൽ ബാബുരാജുമായി ബന്ധമുള്ളവരാകാം എന്നാണ് വിശ്വസിക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന കുക്കു പരമേശ്വരനേയും ഇക്കൂട്ടർ ടാർജറ്റ് ചെയ്യുകയാണ് എന്നും മാല പാർവതി ആരോപിക്കുന്നു.

മോഹൻലാൽ ഒഴിഞ്ഞതോടെ സംഘടനയിൽ അധികാരം ഉറപ്പിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. വലിയ ആസ്തിയും പണവും ഉള്ള സംഘടനയാണ് അമ്മ. അതിൽ സുഖിച്ചു പോയവർക്ക് അത് വിട്ടുകൊടുക്കാനുള്ള മടിയുടെ ഭാഗമാണ് ഇത്തരത്തിലുള്ള പുതിയ നീക്കങ്ങൾ. ഹേമ കമ്മറ്റിയിൽ തകർന്നു പോയ അമ്മ സംഘടനയെ താങ്ങി നിർത്തിയത് ബാബുരാജാണ് എന്ന് പറഞ്ഞ് പ്രചരിപ്പിക്കുകയാണ് ഇപ്പോൾ. അതൊന്നും ശരിയല്ലെന്നും മാല പാർവതി ആരോപിക്കുന്നു.

നഗ്നത പ്രദർശിപ്പിച്ച് അ‌ശ്ലീല രംഗങ്ങളിൽ അ‌ഭിനയി​ച്ചു, പോൺ ​സൈറ്റുകളിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ശ്വേത മേനോനെതിരെ കേസ്

കൊച്ചി: നടി ശ്വേത മേനോനെതിരെ കേസ്. സാമ്പത്തിക ലാഭത്തിനു വേണ്ടി അ‌ശ്ലീല രംഗങ്ങളിൽ അ‌ഭിനയിച്ചെന്ന പേരിലാണ് ശ്വേതക്കെതിരെ കേസെടുത്തിരിക്കുന്നത്. എറണാകുളം സെൻട്രൽ പൊലീസാണ് ശ്വേതക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാർട്ടിൻ മെനാച്ചേരി എന്നയാളുടെ പരാതിയിൽ എറണാകുളം സിജെഎം കോടതിയുടെ നിർദേശത്തെ തുടർന്നാണ് പോലീസ് നടപടി.

അ‌നാശാസ്യ നിരോധന നിയമപ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതി സാമ്പത്തിക ലാഭത്തിനു വേണ്ടി ഗൂഢ ഉദ്ദേശ്യത്തോടെ സിനിമയിലും പരസ്യങ്ങളിലും ഉൾപ്പെടെ നഗ്നത പ്രദർശിപ്പിച്ച് അ‌ഭിനയി​ച്ചു, സോഷ്യൽ മീഡിയയിലൂടെയും പോൺ ​സൈറ്റുകളിലൂടെയും ദൃശ്യങ്ങൾ പ്രചരിപ്പിച്ച് വരുമാനം നേടി തുടങ്ങിയ ആരോപണങ്ങളാണ് പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ശ്വേത അ‌ഭിനയിച്ച ഗർഭനിരോധന ഉറയുടെ പരസ്യവും രതിനിർവേദം, പാലേരി മാണിക്യം, കളിമണ്ണ് തുടങ്ങിയ സിനിമകളുമാണ് പരാതിക്കാരൻ അ‌ശ്ലീല രംഗങ്ങളായി പരാതിയിൽ ഉന്നയിച്ചിട്ടുള്ളത്. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങവെയാണ് ശ്വേതക്കെതിരെ ആരോപണമുയർന്നിരിക്കുന്നത്. സംഭവത്തിൽ ശ്വേത ഇതുവരെ പ്രതികരിച്ചിട്ടില്ല.

Ahead of the AMMA presidential election, actress Shwetha Menon receives a stay from the High Court in an obscenity case filed over alleged roles in adult films. The court refrains from further comments on the case.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

കുവൈത്തിനെ ഞെട്ടിച്ച് ഇറാൻ ഡ്രോണുകൾ; ഗൾഫ് മേഖല വീണ്ടും യുദ്ധഭീതിയിലേക്ക്!

കുവൈത്തിനെ ഞെട്ടിച്ച് ഇറാൻ ഡ്രോണുകൾ; ഗൾഫ് മേഖല വീണ്ടും യുദ്ധഭീതിയിലേക്ക്! കുവൈത്ത് സിറ്റി: വെടിനിർത്തൽ...

വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; 15ന് വിഷുക്കണി ദർശനം

വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; 15ന് വിഷുക്കണി ദർശനം പത്തനംതിട്ട:...

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ചൂട് കനക്കുന്നു, പാലക്കാട് 38.5°C

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ചൂട് കനക്കുന്നു, പാലക്കാട് 38.5°C തിരുവനന്തപുരം: സംസ്ഥാനത്ത്...

“ക്ഷേത്രങ്ങൾ എല്ലാവർക്കും വേണ്ടിയുള്ളതാണ്; വിവേചനം സമൂഹത്തെ വിഭജിക്കും”: സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം

ന്യൂഡല്‍ഹി: ക്ഷേത്രങ്ങളിലും മഠങ്ങളിലും എല്ലാവര്‍ക്കും പ്രവേശനമുണ്ടാവുന്നതാണ് മതത്തിനും സമൂഹത്തിനും നല്ലതെന്ന് സുപ്രീം...

ധനലാഭം, സന്തോഷം, കുടുംബസംഗമം; ഇന്നത്തെ നക്ഷത്രഫലം

ധനലാഭം, സന്തോഷം, കുടുംബസംഗമം; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം: ദിവസത്തിന്റെ ആദ്യപകുതിയും അവസാനപകുതിയും തമ്മിൽ...

Related Articles

Popular Categories

spot_imgspot_img