നഗ്നത പ്രദർശിപ്പിച്ച് അശ്ലീല രംഗങ്ങളിൽ അഭിനയിച്ചു, പോൺ സൈറ്റുകളിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ശ്വേത മേനോനെതിരെ കേസ്
കൊച്ചി: നടി ശ്വേത മേനോനെതിരെ കേസ്. സാമ്പത്തിക ലാഭത്തിനു വേണ്ടി അശ്ലീല രംഗങ്ങളിൽ അഭിനയിച്ചെന്ന പേരിലാണ് ശ്വേതക്കെതിരെ കേസെടുത്തിരിക്കുന്നത്. എറണാകുളം സെൻട്രൽ പൊലീസാണ് ശ്വേതക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാർട്ടിൻ മെനാച്ചേരി എന്നയാളുടെ പരാതിയിൽ എറണാകുളം സിജെഎം കോടതിയുടെ നിർദേശത്തെ തുടർന്നാണ് പോലീസ് നടപടി.
അനാശാസ്യ നിരോധന നിയമപ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതി സാമ്പത്തിക ലാഭത്തിനു വേണ്ടി ഗൂഢ ഉദ്ദേശ്യത്തോടെ സിനിമയിലും പരസ്യങ്ങളിലും ഉൾപ്പെടെ നഗ്നത പ്രദർശിപ്പിച്ച് അഭിനയിച്ചു, സോഷ്യൽ മീഡിയയിലൂടെയും പോൺ സൈറ്റുകളിലൂടെയും ദൃശ്യങ്ങൾ പ്രചരിപ്പിച്ച് വരുമാനം നേടി തുടങ്ങിയ ആരോപണങ്ങളാണ് പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ശ്വേത അഭിനയിച്ച ഗർഭനിരോധന ഉറയുടെ പരസ്യവും രതിനിർവേദം, പാലേരി മാണിക്യം, കളിമണ്ണ് തുടങ്ങിയ സിനിമകളുമാണ് പരാതിക്കാരൻ അശ്ലീല രംഗങ്ങളായി പരാതിയിൽ ഉന്നയിച്ചിട്ടുള്ളത്. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങവെയാണ് ശ്വേതക്കെതിരെ ആരോപണമുയർന്നിരിക്കുന്നത്. സംഭവത്തിൽ ശ്വേത ഇതുവരെ പ്രതികരിച്ചിട്ടില്ല
ജഗദീഷ് പിൻമാറി; ശ്വേതയ്ക്ക് സാധ്യതയേറുന്നു
കൊച്ചി: മലയാള താര സംഘടനയായ അമ്മ തെരഞ്ഞെടുപ്പിൻറെ പ്രസിഡൻറ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നടൻ ജഗദീഷ് പിൻമാറി. ഇതോടെ ശ്വേതാ മേനോനും ദേവനും തമ്മിലുള്ള മത്സരം കടുത്തു.
തലപ്പത്തേക്ക് വനിത പ്രസിഡൻറ് വരട്ടയെന്നാണ് ജഗദീഷിന്റെ നിലപാട്. മോഹൻലാലുമായും മമ്മൂട്ടിയുമായും അദ്ദേഹം സംസാരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രസിഡൻറ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് ജഗദീഷ് പിൻമാറിയത്.
അതേസമയം പ്രസിഡൻറ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നടൻ രവീന്ദ്രനും പിന്മാറിയിട്ടുണ്ട്. ജനറൽ സെക്രട്ടറി സ്ഥലത്തേക്ക് മാത്രം മത്സരിക്കും എന്ന് രവീന്ദ്രൻ അറിയിച്ചു.
വനിത പ്രസിഡൻറ് എന്ന നിർദേശം വന്നതോടെ അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോൻറെ സാധ്യതയേറിയിരിക്കുകയാണ്.
പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നൽകിയ ജയൻ ചേർത്തല, രവീന്ദ്രൻ എന്നിവർ നേരത്തേ പിന്മാറിയിരുന്നു. നടൻ അനൂപ് ചന്ദ്രൻ പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് പത്രിക സമർപ്പിച്ചിട്ടുണ്ട്.
കൂടാതെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയൻ ചേർത്തല, നവ്യാ നായർ, നാസർ ലത്തീഫ്, ലക്ഷ്മിപ്രിയ എന്നിവരും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസ്സനും മത്സരിക്കുന്നുണ്ട്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടുപേരെയാണ് തിരഞ്ഞെടുക്കുക. ട്രഷറർ സ്ഥാനത്തേക്ക് നൽകിയിരുന്ന പത്രിക പിൻവലിച്ച് ജോയിന്റ് സെക്രട്ടറി പദവിയിലേക്ക് നടൻ വിനു മോഹൻ മത്സരിക്കാനുള്ള സാധ്യതയുണ്ട്.
ട്രഷറർ സ്ഥാനത്തേക്ക് സുരേഷ് കൃഷ്ണയും ഉണ്ണി ശിവപാലും തമ്മിലാകും പ്രധാനമത്സരം നടക്കുക. ഓഗസ്റ്റ് 15-നാണ് ‘അമ്മ’ തിരഞ്ഞെടുപ്പ്.
‘മമ്മൂക്ക കാലുകൊണ്ട് ബ്ലൗസിന്റെ ഹുക്ക് പൊട്ടിക്കുകയായിരുന്നു’; പാലേരി മാണിക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അനുഭവം തുറന്നുപറഞ്ഞ് നടി ശ്വേതാ മേനോൻ
മമ്മൂട്ടി അഭിനയിച്ച പാലേരി മാണിക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അനുഭവം തുറന്നുപറഞ്ഞ് നടി ശ്വേതാ മേനോൻ.
ശ്വേതയുടെ ഏറ്റവും പുതിയ ചിത്രം ജങ്കാറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശ്വേത.
ഒരു സീനിൽ അഭിനയിക്കുമ്പോൾ മമ്മൂക്കയിൽ നിന്നുണ്ടായ സമീപനത്തെ പറ്റിയാണ് ശ്വേത പറഞ്ഞത്.
ശ്വേത മേനോൻ പറഞ്ഞത്:
മമ്മൂക്കയുടെ സ്വഭാവം ഒട്ടുമിക്ക ആർട്ടിസ്റ്റുകൾക്കും അറിയാം. പ്രേക്ഷകർക്ക് അത് അത്രത്തോളം അറിയണമെന്നില്ല.
ഒപ്പം അഭിനയിക്കുന്നവരെ വളരെ കംഫർട്ടബിളാക്കി വയ്‌ക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.
ഞാൻ സീനിയറാണ്, നിങ്ങൾ തെറ്റ് ചെയ്‌തു എന്നൊന്നും പറയുന്ന ആളല്ല. പാലേരി മാണിക്യം ചെയ്യുന്ന സമയത്ത് എനിക്കൊരു അനുഭവമുണ്ടായി.
മോഹൻലാലിന്റെ ബെഡ് റൂം വാടകക്ക്
ഒരു സീനിൽ ഞാൻ മുന്നിൽ വന്ന് നിൽക്കുമ്പോൾ മമ്മൂക്ക കാലുകൊണ്ട് ബ്ലൗസിന്റെ ഹുക്ക് പൊട്ടിക്കുകയായിരുന്നു ചെയ്യേണ്ടത്.
എന്നാൽ, അദ്ദേഹം അത് ചെയ്യുമോ എന്ന് സംവിധായകൻ രഞ്ജിത്തിന് സംശയമുണ്ടായിരുന്നു.
മമ്മൂക്ക വരുന്നതിന് മുമ്പ് തന്നെ അതിന്റെ ബാക്കി ഷോട്ടുകളെല്ലാം നമ്മൾ എടുത്തു. പക്ഷേ, മമ്മൂക്ക വന്നയുടൻ ഫുൾ ഷോട്ട് നമ്മൾ ചെയ്‌തു.
ആരും പ്രതീക്ഷിച്ചില്ല അത്. പണ്ട് അനശ്വരം ചെയ്‌ത മമ്മൂക്കയല്ല പാലേരി മാണിക്യത്തിൽ അഭിനയിച്ചത്. ഇപ്പോഴത്തെ ന്യൂജൻ കുട്ടികളോടൊപ്പം അഭിനയിക്കാനും അദ്ദേഹം തയ്യാറാണ്.
രഞ്ജിത്തിന്റെ സംവിധാനത്തിൽ മമ്മൂട്ടി ട്രിപ്പിൾ റോളിൽ എത്തിയ സിനിമയുടെ ശരിക്കും റിലീസ് 2009ൽ ആയിരുന്നു. (പാലേരി മാണിക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അനുഭവം തുറന്നുപറഞ്ഞ് നടി ശ്വേതാ മേനോൻ)
15 വർഷത്തിന് ശേഷമാണ് 4കെ, അറ്റ്‌മോസിലേക്ക് റീമാസ്റ്റർ ചെയ്യപ്പെട്ട് സിനിമ വീണ്ടും തിയേറ്ററുകളിലേക്ക് സിനിമ എത്തിയത്.
ENGLISH SUMMARY:
A case has been registered against actress Shweta Menon by Ernakulam Central Police for allegedly performing in obscene scenes for financial gain. The FIR follows a complaint by Martin Menachery based on the Ernakulam CJM court’s directive.