web analytics

ആഘോഷരാവ് സ്വകാര്യ ഫാംഹൗസില്‍, 15-ഓളം യുവതികൾ അബോധാവസ്ഥയില്‍; മൈസൂരുവില്‍ റേവ് പാര്‍ട്ടിക്കിടെ പോലീസ് നടത്തിയ റെയ്‌ഡിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന സംഭവങ്ങൾ

മൈസൂരുവില്‍ റേവ് പാര്‍ട്ടിക്കിടെ പോലീസ് നടത്തിയ റെയ്‌ഡിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ. 15-ഓളം യുവതികളെ അബോധാവസ്ഥയില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. മൈസൂരു മീനാക്ഷിപുരയിലെ സ്വകാര്യ ഫാംഹൗസില്‍ നടന്ന പാര്‍ട്ടിക്കിടെയാണ് പോലീസ് റെയ്ഡ് നടത്തിയത്. Shocking incidents were discovered during a police raid during a rave party in Mysuru

വിശദമായ പരിശോധനയ്ക്കായി ഫൊറന്‍സിക് സംഘം സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഇതിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും എസ്.പി. വ്യക്തമാക്കി.

ഞായറാഴ്ച പുലര്‍ച്ചെയാണ് പോലീസ് സംഘം പാര്‍ട്ടി നടക്കുകയായിരുന്ന ഫാംഹൗസില്‍ റെയ്ഡ് നടത്തിയത്. പരിശോധനയ്ക്കിടെ അതേസമയം, രാസലഹരികള്‍ കണ്ടെടുത്തതായി സ്ഥിരീകരണമില്ല.പാര്‍ട്ടിയില്‍ പങ്കെടുത്ത 64 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധി വാഹനങ്ങളും പിടിച്ചെടുത്തു.

സംഭവസ്ഥലത്തുനിന്ന് രാസലഹരി കണ്ടെടുത്തിട്ടില്ലെന്ന് മൈസൂരു എസ്.പി. വിഷ്ണുവര്‍ധനും മാധ്യമങ്ങളോട് പറഞ്ഞു. മദ്യവും സിഗരറ്റുകളും ഫാംഹൗസിലുണ്ടായിരുന്നു. പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ രക്തസാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്.

കസ്റ്റഡിയിലെടുത്തവരെയെല്ലാം പിന്നീട് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. ഇവരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചതായും ഇതിന്റെ ഫലം വരുന്നതനുസരിച്ച് തുടര്‍നടപടികളിലേക്ക് കടക്കുമെന്നും പോലീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു കൊച്ചി: എറണാകുളത്ത്...

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപിച്ച് പ്രതിഷേധം; സിസേറിയൻ കുഞ്ഞ് മരിച്ചു

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപിച്ച് പ്രതിഷേധം; സിസേറിയൻ കുഞ്ഞ്...

വിളമ്പുന്നത് ഭക്ഷണമോ അതോ വിഷമോ? ഹോട്ടലിൽ നിന്നും മീൻ കഴിച്ച 2 പേർക്ക് ദാരുണാന്ത്യം

വിളമ്പുന്നത് ഭക്ഷണമോ അതോ വിഷമോ? ഹോട്ടലിൽ നിന്നും മീൻ കഴിച്ച 2...

ശബരിമല സ്വർണക്കവർച്ച കേസ്; നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും

ശബരിമല സ്വർണക്കവർച്ച കേസ്; നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും തിരുവനന്തപുരം:ജയറാം...

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ നഷ്ടം

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ...

Other news

Related Articles

Popular Categories

spot_imgspot_img