വിമാനക്കമ്പനികളുടെ കൊള്ളയ്ക്ക് അറുതി; ടിക്കറ്റ് നിരക്ക് പതിനായിരത്തിൽ താഴെ; കൊച്ചി ദുബായ് യാത്രാകപ്പല്‍ ഉടന്‍

കൊച്ചിയിൽ നിന്ന് ദുബായിലേക്ക് യാത്രക്കപ്പൽ സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചു. യാത്രക്കപ്പൽ പുറത്തിറക്കാൻ രണ്ട് ഏജൻസികളെ സർക്കാർ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് സഹകരണ-തുറമുഖ മന്ത്രി വി എൻ വാസവൻ പറഞ്ഞു. (UAE-Kerala passenger ship service launch soon)

കേരളത്തിലെയും മറ്റ്‌ സംസ്ഥാനങ്ങളിലെയും വിവിധ തുറമുഖങ്ങളും വിദേശ തുറമുഖങ്ങളുമായും ബന്ധപ്പെട്ട് ടൂറിസംരംഗത്തും യാത്രക്കപ്പൽ ഒരുക്കും. 200 ൽ കുറയാത്ത യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന കപ്പലുകളാണ് സർവീസിനായി പരിഗണിക്കുന്നത്. ഇപ്പോഴത്തെ കണക്കനുസരിച്ച് പരമാവധി മൂന്നരദിവസം കൊണ്ട് ദുബായിൽ എത്തിച്ചേരാനാവുമെന്നാണ് കരുതുന്നത്. ഇതിനായി 12 കോടി രൂപ ആദ്യഘട്ടത്തിൽ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

പതിനായിരം രൂപയിൽ താഴെയാവും ടിക്കറ്റ് നിരക്ക് ഏർപ്പെടുത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുറഞ്ഞ ടിക്കറ്റ് നിരക്ക് വേണമെന്ന ആവശ്യം പല കോണുകളിൽ നിന്ന് ഉയർന്ന് വന്ന സാഹചര്യത്തിലാണ് നടപടി. സീസനനുസരിച്ച് ടിക്കറ്റ് നിരക്ക് കുത്തനെ വർദ്ധിപ്പിക്കുന്ന വിമാനക്കമ്പനികളുടെ കൊള്ളയിൽ നിന്ന് പ്രവാസികൾ ഉൾപ്പടെയുള്ളവർക്ക് ഇതൊരു രക്ഷയാകും എന്നാണ് കരുതുന്നത്.

കേരളത്തിൽ നിന്നുള്ള വിഭവങ്ങൾ വൻതോതിൽ ഗൾഫ് നാടുകളിൽ എത്തിക്കാനും കപ്പൽസർവീസ് യാഥാർത്ഥ്യമാകുന്നതോടെ കഴിയും. നിലവിൽ കേരളത്തിൽ നിന്നുള്ള കാർഷിക വിളകൾ ഉൾപ്പടെയുള്ളവ ഗൾഫിൽ എത്തിക്കാൻ വിമാനസർവീസുകൾ കുറവാണ്. കപ്പൽ സർവീസ് നടപ്പിൽ വരുന്നതോടെ ടൂറിസം രംഗവും ഉഷാറാവും എന്നാണ് കരുതുന്നത്.

അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന സഹകരണ വകുപ്പിൻ്റെ 12 ടൺ മൂല്യവർധിത കാർഷിക ഉൽപന്നങ്ങളുടെ ആദ്യ കണ്ടെയ്‌നർ വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ ഫ്ലാഗ് ഓഫ് ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിഴിഞ്ഞം തുറമുഖം ആരംഭിക്കുന്നതോടെ ടൂറിസം, കയറ്റുമതി തുടങ്ങി വിവിധ മേഖലകളിൽ സഹകരണ മേഖല സജീവമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read More: ഒടുവിൽ കേരളവും വഴങ്ങി; പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ ഇനി മുതൽ ‘ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍’

Read More:  വീണ്ടും വിമാനത്തിൽ ബോംബ് ഭീഷണി; സന്ദേശം ലഭിച്ചത് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിമാനത്തിൽ

Read More:  കേരള ലോട്ടറിക്കൊപ്പം ബോച്ചേ കൂപ്പൺ വിൽപ്പന; ഓണത്തിനിടക്ക് പുട്ട് കച്ചവടം വേണ്ടെന്ന് ലോട്ടറി വകുപ്പ്; ഏജൻസിക്ക് മുട്ടൻ പണി

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ്

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ് ബെംഗളൂരു: ധര്‍മസ്ഥല തിരോധാന കേസില്‍...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

മദ്യപിച്ചെത്തിയ ആൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്തു; സംഭവം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ

മദ്യപിച്ചെത്തിയ ആൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്തു; സംഭവം ഒറ്റപ്പാലം...

ഫെയ്‌സ്ബുക്ക്, എക്‌സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്…..26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി ഈ രാജ്യം…! കാരണം ഇതാണ്…..

ഫെയ്‌സ്ബുക്ക്, എക്‌സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്…..26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി...

ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം

ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം മൂന്നാറിലെ വിനോദ...

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക് ദാരുണാന്ത്യം

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക്...

Related Articles

Popular Categories

spot_imgspot_img