പൂച്ചക്കുട്ടിയെ എടുക്കും പോലെ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട പുള്ളിപ്പുലിക്കുഞ്ഞിനെ കയ്യിൽ എടുത്ത് യുവാവ്; കാർ യാത്ര വൈറൽ; വീഡിയോ കാണാം
ഷിംലയിൽ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട പുള്ളിപ്പുലിക്കുഞ്ഞിന് നാട്ടുകാരൻ രക്ഷകനായി. ഹിമാചല്‍ പ്രദേശിലെ ഷിംലയിലാണ് സംഭവം. കോട്ഖായി സ്വദേശിയായ അങ്കുഷ് ചൗഹാന്‍ ആണ് പുലിക്കുഞ്ഞിനെ രക്ഷിച്ച് വനപാലകര്‍ക്കരികില്‍ എത്തിച്ചത്. വഴിയരികില്‍നിന്നും രക്ഷിച്ച് കൊണ്ടുപോകവേ കാറിലെ യാത്ര ആസ്വദിക്കുന്ന പുലിക്കുഞ്ഞിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.
അങ്കുഷ് ചൗഹാൻ നൽകിയ വിവരങ്ങൾ പ്രകാരം, വഴിയരികിലെ കുറ്റിക്കാട്ടിൽ വിറച്ച്, ക്ഷീണിതനായി, ഒറ്റപ്പെട്ട നിലയിൽ പുലിക്കുഞ്ഞ് കിടക്കുന്നതാണ് അദ്ദേഹം കണ്ടത്. തുടക്കത്തിൽ, തള്ളപ്പുലി തിരികെ വരും എന്ന പ്രതീക്ഷയിൽ നിരവധി ദിവസങ്ങൾ കാത്തിരുന്നെങ്കിലും, അവസ്ഥയിൽ മാറ്റമൊന്നുമുണ്ടായില്ല. അതിനിടെ, കുഞ്ഞിന്റെ ആരോഗ്യനില മോശമാകുകയും വഴിയരികിൽ അലഞ്ഞുതിരിയുന്ന നായ്ക്കളിൽ നിന്ന് ആക്രമണ ഭീഷണി കൂട്ടുകയും ചെയ്തു.
“പുലിക്കുഞ്ഞ് അവിടെ തുടരുന്നത് സുരക്ഷിതമല്ല, ഇടപെടേണ്ട സമയമാണിത് എന്ന് മനസ്സിലായി,” എന്ന് അങ്കുഷ് മാധ്യമങ്ങളോട് പറഞ്ഞു. തുടർന്ന് അദ്ദേഹം കുഞ്ഞിനെ കരുതലോടെ എടുത്ത് തന്റെ കാറിൽ വച്ചുകൊണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടു.
കാറിനുള്ളിൽ സീറ്റിൽ കയറാൻ ശ്രമിക്കുന്നതും ജനലിലൂടെ പുറത്തേക്ക് നോക്കുന്നതുമായ പുലിക്കുഞ്ഞിന്റെ മനോഹര ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വേഗത്തിൽ പ്രചരിച്ചു. അങ്കുഷിന്റെ കരുണ്യത്തിനും ധൈര്യത്തിനും നിരവധി പേർ അഭിനന്ദനം രേഖപ്പെടുത്തി.
പുലിക്കുഞ്ഞിനെ തിയോഗ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (DFO) മനീഷ് റാംപാലിനാണ് കൈമാറിയത്. വെറ്റിനറി ഡോക്ടർ നടത്തിയ പരിശോധനയിൽ കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, ഇപ്പോൾ അത് മെച്ചപ്പെട്ടുവരുന്നതായി റാംപാൽ അറിയിച്ചു.
“പുലിക്കുഞ്ഞ് ആദ്യമായി കണ്ടപ്പോൾ വളരെ ഭയന്ന നിലയിലായിരുന്നു. ആരോഗ്യനില ക്ഷീണിതമായിരുന്നു. എന്നാൽ ഇപ്പോള്‍ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്,” എന്നും അദ്ദേഹം പറഞ്ഞു. വനംവകുപ്പ് കുഞ്ഞിനെ വേണ്ട പരിചരണത്തോടെ സുരക്ഷിതമായി സംരക്ഷിക്കുമെന്ന് ഉറപ്പുനൽകി.
കെണിതേടി വരാത്ത പുലി ഇര തേടി വന്നു
കൽപറ്റ: നെന്മേനിയിൽ വീണ്ടും പുലിയുടെ ആക്രമണം. പ്രദേശത്തെ ഒരു വീട്ടിലെ നായയെ പുലി കൊന്നുതിന്നു. ഇന്ന് പുലർച്ചെ 2.30 ആയിരുന്നു സംഭവം. നമ്പ്യാർകുന്ന് തടത്തിപ്ലാക്കിൽ വിൽസന്റിന്റെ വളർത്തുനായയെയാണ് പുലി കൊന്നത്.
ഇതോടെ പ്രദേശവാസികൾ ആശങ്കയിലായിരിക്കുകയാണ്. നമ്പ്യാർകുന്നിലും പരിസരപ്രദേശങ്ങളിലും കുറച്ചുനാളുകളായി പുലിയുടെ സാന്നിധ്യം ഭീതി പരാതിയിരുന്നെങ്കിലും ഇപ്പോൾ ആശങ്ക ഇരട്ടിച്ചിരിക്കുകയാണ്. സ്ഥലത്ത് വനം വകുപ്പ് ദിവസങ്ങൾക്ക് മുൻപ് കൂടി സ്ഥാപിച്ചിരുന്നുവെങ്കിലും ഇതുവരെയും പുലിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
മലപ്പുറം: കാളികാവ് അടയ്ക്കാക്കുണ്ടിൽ ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവയെ പിടികൂടാനുള്ള ദൗത്യത്തിൽ കുടുങ്ങിയത് പുലി. കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
കടുവയ്ക്കായി കേരള എസ്റ്റേറ്റ് സി-വൺ ഡിവിഷന് കീഴിലാണ് കൂട് സ്ഥാപിച്ചത്. ഇന്നലെ രാത്രിയിലാണ് കൂട്ടിൽ പുലി കുടുങ്ങിയത്. പുലിയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാർ നേരത്തെ പരാതിപ്പെട്ടിരുന്നു.
എന്നാൽ വനം വകുപ്പ് ഇത് തള്ളുകയായിരുന്നു. ബുധനാഴ്ച രാത്രിയിൽ കൽക്കുണ്ടിലെ ഒരു വീട്ടിലെ വളർത്തുനായയെ പുലി കടിച്ചിരുന്നു. ഇക്കാര്യം ഉന്നയിച്ചപ്പോഴും വനം വകുപ്പ് തള്ളിക്കളയുകയാണ് ചെയ്തത്.
ഇപ്പോൾ കൂട്ടിൽ പുലി കുടങ്ങിയതോടെ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. നാട്ടിൽ വന്യമൃഗം ഇറങ്ങുന്നത് അറിയാത്തത് വനം വകുപ്പ് മാത്രമാണെന്ന വിമർശനമാണ് ഉയരുന്നത്.
ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവയെ തേടി 15 ദിവസമായി വനം വകുപ്പിന്റെ ടീം അലയുകയാണ്. ദൗത്യസംഘം തോട്ടങ്ങളിൽ തിരയുമ്പോൾ കടുവയുടെ സാന്നിധ്യം ജനവാസകേന്ദ്രങ്ങളിലാണ്.
മൂന്നുതവണ തോട്ടം തൊഴിലാളികളും നാട്ടുകാരും കടുവയെ കണ്ടു. പിടികൂടാൻ നടക്കുന്ന സംഘത്തിന് മുന്നിലും കടുവ എത്തിയെങ്കിലും മയക്കുവെടി വെയ്ക്കുന്നവർ ഇല്ലാത്തതിനാൽ നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ
നമ്പ്യാർകുന്നിൽ ഭീതി പരത്തിയ പുലി ഒടുവിൽ കെണിയിൽ; പിടിയിലായത് ചൊവ്വാഴ്ച പുലർച്ചെയോടെ
രണ്ടുമാസത്തോളമായി സുൽത്താൻ ബത്തേരി നമ്പ്യാർ കുന്ന് പ്രദേശത്ത് ഭീതി പരത്തിയിരുന്ന പുള്ളിപ്പുലി കൂട്ടിൽ കുടുങ്ങി. കല്ലൂർ ശ്മശാനത്തിന് സമീപം കേരള വനവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
ചൊവ്വാഴ്ച പുലർച്ചെയോടെയാണ് കൂട്ടിൽ വീണതെന്നാണ് കരുതുന്നത്. ക്യാമറ പരിശോധിക്കുന്നതിലൂടെയെ ഇക്കാര്യം വ്യക്തമാകൂ. മേപ്പാടി ഫോറസ്റ് റെയ്ഞ്ച് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
ഒരാഴ്ച മുമ്പ് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിൽ ആണ് പുലി കുടുങ്ങിയിട്ടുള്ളത്. ഇരയായി വച്ച ആടിനെ പിടിക്കാൻ കയറിയ പുലി കുടുങ്ങുകയായിരുന്നു.
രണ്ടു മാസത്തിനിടെ ചീരാലിലും നമ്പ്യാരും കുന്നിലു മായി 12 വളർത്തുമൃഗങ്ങളെയാണ് പുലി ആക്രമിച്ചത്. ഇതിൽ ആറെണ്ണത്തിന് ജീവൻ നഷ്ടമായിരുന്നു.
നാട്ടുകാർ ഒരുമിച്ച് പ്രക്ഷോഭത്തിന് ഇറങ്ങാൻ ഇരിക്കെയാണ് പുലി കൂട്ടിൽ ആയിട്ടുള്ളത്. ഉദ്യോഗസ്ഥരെത്തി പുലിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ആയിരിക്കും തുടർ നടപടികൾ സ്വീകരിക്കുക
English Summary :
In Shimla, Himachal Pradesh, a local man rescued a 25-day-old leopard cub abandoned by its mother near a roadside. The video of the cub enjoying a car ride has gone viral on social media.