‘കഴുത്ത് ഞെരിച്ച് ചുവരില്‍ തലയിടിപ്പിച്ചു, ചുറ്റികകൊണ്ട് തലയ്ക്കടിച്ചു’; ഒടുവിൽ അഫാനെതിരെ മൊഴി നൽകി ഷെമീന

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെതിരെ മാതാവ് ഷെമീന ആദ്യമൊഴി നൽകി. അഫാൻ തന്നെ അക്രമിച്ചതാണെന്നും ഭര്‍ത്താവ് അറിയാതെ 35 ലക്ഷത്തിന്റെ കട ബാധ്യത ഉണ്ടായിരുന്നെന്നും ഷെമീന വെളിപ്പെടുത്തി. കിളിമാനൂര്‍ എസ്എച്ച്ഒയ്ക്ക് ആണ് അവർ മൊഴി നൽകിയത്.

ആക്രമം നടന്ന ദിവസം 50,000 രൂപ തിരികെ നല്‍കേണ്ടിയിരുന്നു. ഈ പണം ചോദിച്ച് ബന്ധുവീട്ടില്‍ പോയപ്പോള്‍ അധിക്ഷേപം നേരിട്ടു. ഇത് അഫാന് സഹിക്കാന്‍ കഴിഞ്ഞില്ലെന്നും ഷെമീന പൊലീസിനോട് പറഞ്ഞു. തുടർന്ന് തിരികെ വീട്ടിലെത്തിയ മകന്‍ ആദ്യം തന്റെ കഴുത്ത് ഞെരിച്ച് ചുവരില്‍ തലയിടിപ്പിച്ചു. ഇതോടെ തന്റെ ബോധം നഷ്ടമായെന്നും ഷെമീന പറഞ്ഞു.

ബോധം വന്നപ്പോള്‍ അഫാന്‍ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു. കുടുംബത്തോടെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നതിനാല്‍ യൂട്യൂബില്‍ ഇളയമകനെക്കൊണ്ട് പലതും സെര്‍ച്ച് ചെയ്യിപ്പിച്ചിരുന്നുവെന്നും ഷെമീന പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് ആശുപത്രി വിട്ട ഷെമീന ഭര്‍ത്താവ് റഹീമിനൊപ്പം അഗതിമന്ദിരത്തിലാണ് ഇപ്പോള്‍ കഴിയുന്നത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനു പിന്നാലെ അഫാനെ ജയിലിലേക്കു മാറ്റി.

അതിനിടെ തെളിവെടുപ്പിനെത്തിച്ച അഫാനെ കാണാന്‍ റഹീം റോഡില്‍ കാത്തു നിന്നത് നൊമ്പരപ്പെടുത്തുന്ന കാഴ്ചയായിരുന്നു. പേരുമലയിലെ വീട്ടില്‍ തെളിവെടുപ്പ് കഴിഞ്ഞ് ഫര്‍സാനയെ ബൈക്കില്‍ കയറ്റിയ സ്ഥലത്തേക്ക് അഫാനെ കൊണ്ടുപോകുന്ന വഴിയിലാണ് റഹീം കാത്തുനിന്നിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ശാന്തിദൂതൻ വിടവാങ്ങി;ഫ്രാൻസിസ് മാർപാപ്പ കാലംചെയ്തു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88)...

തല്ലിന് പിന്നാലെ തലോടൽ;വ്യാജമൊഴി നല്‍കിയതിന് കേസെടുക്കാം;രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലും നൽകാം!

എഡിജിപി എം ആര്‍ അജിത് കുമാറിന്  രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന്...

രണ്ടുനില ട്രെയിനിൻ്റെ ചൂളം വിളിക്ക് കാതോർത്ത് കേരളം; ഓടുന്നത് ഈ റൂട്ടിൽ

സംസ്ഥാനത്തെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ കോയമ്പത്തൂര്‍-പാലക്കാട് റൂട്ടില്‍ ഓടാന്‍ സാധ്യതയെന്ന്...

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ഇന്ന് ഈസ്റ്റർ: ലോകമെമ്പാടും ആഘോഷങ്ങൾ

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച്ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. വിവിധ...

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍: കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് നടൻ

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. ഇന്ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ...

Other news

കോതമംഗലത്ത് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നു വീണ സംഭവം; സംഘാടകര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: കോതമംഗലം അടിവാറ് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നു വീണ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ...

സഹപാഠിയെ ഇടിച്ചു ബോധം കെടുത്തിയ ചോരത്തിളപ്പുള്ള ചെറുപ്പക്കാരൻ മാർപാപ്പയായ കഥ

കോട്ടയം: സഹപാഠിയെ ഇടിച്ചു ബോധം കെടുത്തിയ ചോരത്തിളപ്പുള്ള ചെറുപ്പക്കാരൻ പിന്നീട് കത്തോലിക്കാ...

വലിയ ഇടയന്റെ വരവിനായി ഇന്ത്യ കാത്തിരുന്നു; ചരിത്ര നിയോഗത്തിന് മുമ്പേ മടക്കം

ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കാമെന്ന വാഗ്ദാനം പൂർത്തിയാക്കാനാകാതെയാണ് ഫ്രാൻസിസ് മാർപാപ്പ കാലയവനിക പൂകിയത്....

ധരിച്ചിരുന്ന സ്വര്‍ണത്തിന് ഡ്യൂട്ടി അടക്കണമെന്ന്; ഉദ്യോഗസ്ഥര്‍ക്ക് നേരെ സ്വര്‍ണാഭരണങ്ങള്‍ വലിച്ചെറിഞ്ഞ് മദ്ധ്യവയസ്‌കയുടെ പരാക്രമം

ശംഖുംമുഖം: ധരിച്ചിരുന്നസ്വര്‍ണത്തിന് ഡ്യൂട്ടി തീരുവ അടയ്ക്കാന്‍ ആവശ്യപ്പെട്ട എയര്‍കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ...

ലോക കേഡറ്റ് റാപിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ചെസ് ടൂര്‍ണമെന്റില്‍ സ്വർണ്ണവും വെള്ളിയും; രാജ്യത്തിൻ്റെ അഭിമാനതാരമായി 9 വയസ്സുകാരി

തിരുവനന്തപുരം: രാജ്യത്തിൻ്റെ അഭിമാനതാരമായി തിരുവനന്തപുരത്തെ 9 വയസ്സുകാരി. ഗ്രീസിലെ റോഡ്സില്‍ നടന്ന...

Related Articles

Popular Categories

spot_imgspot_img