കെ മുരളീധരനേയും ഉണ്ണിത്താനേയും പുച്ഛിച്ച് തരൂര്‍

കെ മുരളീധരനേയും ഉണ്ണിത്താനേയും പുച്ഛിച്ച് തരൂര്‍

തിരുവനന്തപുരം: മോദി സ്തുതിയുടെ പേരില്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചുട്ട മറുപടിയുമായി ശശി തരൂര്‍. വിമര്‍ശിക്കുന്നവര്‍ അതിനുള്ള അടിസ്ഥാനം കൂടി വ്യക്തമാക്കണം, ആരാണ് വിമര്‍ശിക്കുന്നവര്‍ എന്ന് അറിയില്ല വിമര്‍ശിക്കുന്നവര്‍ പാര്‍ട്ടിക്കുള്ളിലെ സ്ഥാനമെന്താണെന്ന് പറയണം അത് അറിയാന്‍ താല്‍പര്യമുണ്ടെന്നും ശശി തരൂര്‍ പ്രതികരിച്ചു.

തരൂരിനെ കോണ്‍ഗ്രസുകാരനായി കരുതുന്നില്ലെന്ന വിമര്‍ശനമാണ് കെ മുരളീധരന്‍ ഉന്നയിച്ചത്. രാജ്‌മോഹന്‍ ഉണ്ണിത്താനാകട്ടെ മോദിയുടെ ചാരനാണെന്ന് വിശേഷിപ്പിച്ച് വിമര്‍ശനം കടുപ്പിച്ചു. ഇതിനാണ് ശശി തരൂര്‍ മറുപടി നല്‍കിയിരിക്കുന്നത്. മറ്റുള്ളവരുടെ അഭിപ്രായത്തെ കുറിച്ച് തനിക്കൊന്നും പ്രതികരിക്കാനില്ല. തന്റെ കാര്യം മാത്രമേ പറയാനുളളൂ. പറയുന്നതിന് എന്തെങ്കിലും അടിസ്ഥാനം വേണം. അതില്ലാത്ത ആരോപണങ്ങളെ തള്ളികളയുകയാണ് എന്നും തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാർട്ടിയെ ഇനിയും വെട്ടിലാക്കരുത്; ശശി തരൂരിന് അന്ത്യശാസനം നൽകി ഹൈക്കമാൻഡ്

ന്യൂഡൽഹി: ശശി തരൂര്‍ എംപിയ്ക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. പാര്‍ട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവന പാടില്ലെന്നാണ് തരൂരിന് നല്‍കിയിരിക്കുന്ന അന്ത്യശാസനം.ഓപ്പറേഷന്‍ സിന്ദൂറിനെ പറ്റി വിശദീകരിക്കാന്‍ വിദേശത്ത് പോയി തിരിച്ചെത്തിയിട്ടും തരൂരിനെ കാണാന്‍ ഇതുവരെ ഹൈക്കമാന്‍ഡ് തയ്യാറായിട്ടില്ല.എന്നാൽവിദേശ രാജ്യങ്ങളുമായി ആശയവിനിമയത്തിന് രൂപീകരിക്കുന്ന സമിതിയില്‍ ശശി തരൂരിന് മുഖ്യ പങ്കാളിത്തം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് വിവരം.

അതേസമയം ശശി തരൂരിനെ കോണ്‍ഗ്രസില്‍ ഒരു വിഭാഗം പിന്തുണയ്ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ നടപടികള്‍ വിശദീകരിക്കാനായാണ് ശശി തരൂര്‍ എംപിയുടെ നേതൃത്വത്തിലുള്ള സംഘം വിദേശ രാജ്യങ്ങളിൽ സന്ദര്‍ശനം നടത്തിയത്.ദൗത്യം ഫലംകണ്ടുവെന്നും വിദേശരാജ്യങ്ങളില്‍നിന്ന് പിന്തുണ ലഭിച്ചെന്നും ശശി തരൂര്‍ എംപി പറഞ്ഞു. ദേശീയ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാന്‍ സമയമായിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂര്‍ നടപടികള്‍ വിശദീകരിച്ച് ലോക രാജ്യങ്ങളുടെ പിന്തുണ നേടുന്നതിനായി പനാമ, ഗയാന, കൊളംബിയ, ബ്രസീല്‍, യു.എസ് എന്നിവിടങ്ങളിലാണ് ശശിതരൂരിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം സന്ദര്‍ശനം നടത്തിയത്.പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും താന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും തരൂര്‍ പറഞ്ഞു. ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥതവഹിച്ചെന്ന അമേരിക്കയുടെ വാദത്തെക്കുറിച്ചുള്ള ചോദ്യത്തിനും തരൂര്‍ മറുപടിനല്‍കി.

ശശി തരൂരിനെ ചേർത്തു നിർത്താൻ ഒരുങ്ങി കേന്ദ്ര സർക്കാർ; ഉന്നത പദവി നൽകാൻ നീക്കം

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിനെ ചേർത്തു നിർത്താൻ ഒരുങ്ങി കേന്ദ്ര സർക്കാർ. തരൂരിന് ഉന്നത പദവി നൽകുമെന്നാണ് പുറത്തു വരുന്ന വിവരം.വിദേശ രാജ്യങ്ങളുമായി ബന്ധപ്പെടാനുളള ഉന്നത പദവി തരൂരിന് നൽകുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുസംബന്ധിച്ച കാര്യങ്ങൾ തരൂരുമായി ചർച്ച ചെയ്‌തെന്നാണ് അഭ്യൂഹം.

കഴിഞ്ഞ ദിവസം ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിദേശ പര്യടനത്തിന് ശശി തരൂരിനെ തലവനാക്കി നിയമിച്ചതിൽ കോൺഗ്രസിന് അമർഷം ഉള്ള സാഹചര്യത്തിലാണ് പുതിയ നീക്കം.രണ്ടും കല്‍പിച്ചുള്ള ശശി തരൂരിന്‍റെ നീക്കത്തില്‍ അഭ്യൂഹങ്ങള്‍ ശക്തമാകുകയാണ്. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന ശശി തരൂര്‍ കേന്ദ്രസര്‍ക്കാരിനോട് കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണ്.

വിദേശ കാര്യ വിദഗ്ധനായ തരൂരിന്‍റെ സേവനം തുടര്‍ന്നങ്ങോട്ട് പ്രയോജനപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരും നീക്കം നടത്തുകയാണെന്നാണ് വിവരം.ഓണററി പദവിയാണെങ്കില്‍ തരൂര്‍ എംപി സ്ഥാനം രാജി വയ്ക്കേണ്ടതില്ല. രാഷ്ട്രീയ പദവിയല്ലെങ്കിൽ അയോഗ്യതയ്ക്കുള്ള മാനദണ്ഡം ബാധകമാകില്ല.

പക്ഷെ കോണ്‍ഗ്രസ് ഇതിന് അനുമതി നല്‍കാനിടയില്ല. അതേ സമയം ശശി തരൂരിന്‍റെ നീക്കങ്ങളെ ഏറെ ജാഗ്രതയോടെയാണ് കോണ്‍ഗ്രസ് വീക്ഷിക്കുന്നത്.വിദേശകാര്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് തരൂരിനെ മാറ്റാന്‍ ആവശ്യപ്പെടണമെന്ന് എഐസിസി നേതൃത്വത്തോട് മറ്റുനേതാക്കള്‍ ആവശ്യപ്പെട്ടതായാണ് വിവരം.

പ്രവര്‍ത്തക സമിതിയിലിരുന്ന് നിരന്തരം അച്ചടക്കം ലംഘിക്കുന്ന ശശിതരൂരിനെ ആ പദവിയില്‍ നിന്ന് പുറത്താക്കാനും സമ്മര്‍ദ്ദമുണ്ട്.കോണ്‍ഗ്രസില്‍ നിന്ന് ബിജെപിക്ക് വേണ്ടി പണിയെടുപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് ഭൂരിപക്ഷത്തിൻ്റെയും വികാരം. വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിന് പാര്‍ലമെന്‍റിലെത്തിയ തരൂര്‍ വിവാദ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറിയിരുന്നു.

തന്‍റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച തിരിക്കുമെന്ന് തരൂര്‍ അറിയിച്ചിട്ടുണ്ട്. ഗിനിയയിലാണ് ആദ്യ സന്ദര്‍ശനം. അവസാനം യുഎസിലുംയുഎസിൽ എത്തുമ്പോൾ ഡോണൾ‍ഡ് ട്രംപിനെ നേരിട്ട് കണ്ട് യുഎസ് നിലപാട് മാറ്റുന്നതിന് സമ്മർദ്ദം ചെലുത്താൻ തരൂർ ശ്രമിക്കുന്നുണ്ട്.

പാർട്ടി നിശ്ചയിക്കുന്നവര്‍ പോയാല്‍ മതിയെന്ന നിലപാട് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും തരൂരിനെ അറിയിച്ചിരുന്നതായാണ് പുറത്തു വരുന്ന വിവരം. വിദേശകാര്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലക്കാണ് തനിക്കുള്ള ക്ഷണമെന്ന് തരൂര്‍ അറിയിച്ചെങ്കിലും നേതൃത്വം പരിഗണിച്ചില്ല

ENGLISH SUMMARY:

Shashi Tharoor Hits Back at Congress Leaders Criticizing His Praise for Modi. Shashi Tharoor has strongly responded to Congress leaders who criticized him for praising Prime Minister Modi. Tharoor stated that critics must clearly explain the basis of their criticism. He added that he doesn’t even know who these critics are and is interested in knowing their positions within the party.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

അയർലണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം

അയർലണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിനിൽ ഇന്ത്യയിൽ നിന്നെത്തിയ...

വിമാന ദുരന്തം; മൃതദേഹങ്ങൾ മാറി നൽകിയെന്ന്

വിമാന ദുരന്തം; മൃതദേഹങ്ങൾ മാറി നൽകിയെന്ന് ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട്...

കിടപ്പുമുറിയിലും കുളിമുറിയിലും സ്പൈ ക്യാമറകൾ

കിടപ്പുമുറിയിലും കുളിമുറിയിലും സ്പൈ ക്യാമറകൾ മുംബൈ: മഹാരാഷ്ട്രയിൽ കല്യാണ സമയത്ത് പറഞ്ഞുറപ്പിച്ച സ്ത്രീധനം...

വേവിക്കാത്ത കക്കയിറച്ചിയിൽ ഭീകരൻ ബാക്ടീരിയ

വേവിക്കാത്ത കക്കയിറച്ചിയിൽ ഭീകരൻ ബാക്ടീരിയ രോഗ വാഹകരായ പലതരത്തിലുള്ള ബാക്ടീരിയകൾ മനുഷ്യ ശരീരത്തിൽ...

റെയിൽവേ ട്രാക്കിൽ ഇരുമ്പു ക്ലിപ്പുകൾ

റെയിൽവേ ട്രാക്കിൽ ഇരുമ്പു ക്ലിപ്പുകൾ പാലക്കാട്: റെയിൽവേ ട്രാക്കിൽ അപകടകരമായ രീതിയിൽ ഇരുമ്പു...

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

Related Articles

Popular Categories

spot_imgspot_img