തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്ന നടി ഷക്കീല. തനിക്കൊരു കാമുകനുണ്ടെന്നും അദ്ദേഹത്തിന്റെ വിവാഹമാണെന്നും ഷക്കീല പറയുന്നു. വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്നും രണ്ടാം ഭാര്യയാകാൻ താത്പര്യമില്ലെന്നും ഒരു തമിഴ് മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ തുറന്നു പറഞ്ഞു. ഞങ്ങള്‍ രണ്ടുപേരും പ്രണയിച്ചു. ഞാൻ മുസ്ലിമും അദ്ദേഹം ഹിന്ദുവുമാണ്. കുടുംബത്തിലെ സാഹചര്യം കാരണം അദ്ദേഹത്തിന് ഇപ്പോള്‍ കല്യാണം കഴിച്ചേ പറ്റൂ. അതിനാല്‍ വിവാഹം കഴിക്കേണ്ട സാഹചര്യം വന്നപ്പോള്‍ ഞാൻ സമ്മതിച്ചു. കാരണം നമുക്കിഷ്ടപ്പെട്ടയാളെ കഷ്ടപ്പെടുത്തരുത്. ഇഷ്ടപ്പെട്ടയാള്‍ സന്തോഷത്തോടെ ഇരിക്കാൻ വേണ്ടതാണ് ചെയ്യേണ്ടത്. കാമുകന്റെ പേര് പറയാൻ താത്പര്യമില്ല. ആളുകളറിഞ്ഞ് പിന്നീട് പ്രശ്നമാകരുത്. കുടുംബത്തില്‍ അറിഞ്ഞാലും ഭാവി വധു അറിഞ്ഞാലും പ്രശ്നമാകും. അങ്ങനെയുണ്ടാകാൻ പാടില്ല. അതുകൊണ്ടാണ് അതാരാണെന്ന് വെളിപ്പെടുത്താത്തത്. കാമുകന്റെ വിവാഹം കഴിയുന്നതോടെ അദ്ദേഹം മുൻകാമുകൻ ആയി മാറുമെന്നും ഷക്കീല വ്യക്തമാക്കി.
Also read: കോട്ടയം കാണക്കാരിയിൽ പാറക്കുളത്തിൽ പാതി മുങ്ങിയ കാറിനുള്ളിൽ മൃതദേഹം; ദുരൂഹത