സണ്ണി ലിയോണിന് കിട്ടിയ സ്വീകാര്യത എനിക്ക് ഒരിക്കലും ലഭിച്ചിട്ടില്ല; വെളിപ്പെടുത്തലുകളുമായി ഷക്കീല
തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്ന നടി ഷക്കീല, തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. “ആരെ പ്രണയിച്ചാലും, ഞാൻ ആത്മാർത്ഥമായിരിക്കും. ഇപ്പോൾ എനിക്ക് പ്രണയമുണ്ട്,” എന്ന് ഷക്കീല വെളിപ്പെടുത്തി.
സണ്ണി ലിയോണിന് ഇന്ത്യൻ സിനിമയിൽ ലഭിച്ച സ്വീകരണം, ഒരിക്കലും തനിക്ക് ലഭിച്ചിട്ടില്ലെന്നും അവർക്കു നൽകിയ ആദരവും അംഗീകാരവും തനിക്കു നിഷേധിക്കപ്പെട്ടതായും ഷക്കീല പറഞ്ഞു. തന്റെ കരിയറിന്റെ ഒരു വലിയ ഭാഗം തെറ്റിദ്ധാരണകളിലും നെഗറ്റീവ് ഇമേജിലുമാണ് കുടുങ്ങിപ്പോയതെന്നും, അതിന് മാധ്യമങ്ങളും സമൂഹത്തിലെ ചില വിഭാഗങ്ങളും കാരണമാണെന്നും അവർ ആരോപിച്ചു.
ഇപ്പോഴത്തെ ജീവിതത്തിൽ സന്തോഷത്തോടെയാണെന്നും, പുതിയ പ്രണയം തന്റെ ജീവിതത്തിൽ പുതുജീവൻ നൽകിയിട്ടുണ്ടെന്നും ഷക്കീല കൂട്ടിച്ചേർത്തു. അടുത്തിടെ, സ്വന്തം ജീവിതാനുഭവങ്ങളും സിനിമാ യാത്രയും അടങ്ങിയ ആത്മകഥ പ്രസിദ്ധീകരിക്കാനുള്ള പദ്ധതിയും നടി സൂചിപ്പിച്ചു.
നടി ഷക്കീലയ്ക്ക് വളർത്തുമകളുടെ മർദനം
നടി ഷക്കീലയെ വളർത്തുമകളായ ശീതൾ മർദിച്ചു. ശീതളിനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഷക്കീലയുടെ അഭിഭാഷകയ്ക്കും മർദനമേറ്റു. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയുടെ പരാതിയിൽ ചെന്നൈ കോയമ്പേട് പൊലീസാണ് കേസെടുത്തത്. സൗന്ദര്യയെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.
ചെന്നൈയിലെ കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലാണ് നടി ഷക്കീല താമസിക്കുന്നത്. ഇവിടുത്തെ ഷക്കീലയുടെ വസതിയിൽ വച്ചാണ് ഷക്കീലയും വളർത്തുമകൾ ശീതളും തമ്മിൽ തർക്കമുണ്ടായത്. ഇത് മർദനത്തിലേക്ക് നീങ്ങിയത് എന്നുമാണ് വിവരം. പിന്നീട് ശീതൾ വീടുവിട്ട് പോയെന്നുമാണ് വിവരം. നടി ഷക്കീലയാണ് ആക്രമണ വിവരം സുഹൃത്തായ നർമ്മദയെ അറിയിച്ചത്. അതിനുശേഷം അഭിഭാഷകയായ സൗന്ദര്യയ്‌ക്കൊപ്പം നർമ്മദ ഷക്കീലയുടെ അടുത്ത് എത്തിയിരുന്നു. കുടുംബ പ്രശ്നങ്ങളും പണത്തെക്കുറിച്ചുള്ള തർക്കവുമാണ് സംഘർഷത്തിലേക്ക് നീങ്ങിയത് എന്നാണ് പ്രഥമിക വിവരം.
ആക്രമണത്തിൽ പരിക്കേറ്റ അഭിഭാഷകയായ സൗന്ദര്യയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷക്കീലയ്ക്ക് പിന്തുണയുമായി എത്തിയ അഭിഭാഷകയായ സൗന്ദര്യയെ ശീതളിൻറെ ബന്ധുക്കൾ മർദ്ദിച്ചതായി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. അതേ സമയം ഷക്കീല തങ്ങളെ ആക്രമിച്ചെന്ന് പറഞ്ഞ് ശീതളിൻറെ ബന്ധുക്കളും പരാതി നൽകിയിട്ടുണ്ട്. ഇരു ഭാഗത്തും അന്വേഷണം നടത്തി മാത്രമേ തുടർ നടപടി ഉണ്ടാകൂ എന്നാണ് പൊലീസ് പറയുന്നത്.
എനിക്കൊരു കാമുകനുണ്ട്; ഒടുവിൽ വെളിപ്പെടുത്തി ഷക്കീല
തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്ന നടി ഷക്കീല. തനിക്കൊരു കാമുകനുണ്ടെന്നും അദ്ദേഹത്തിന്റെ വിവാഹമാണെന്നും ഷക്കീല പറയുന്നു. വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്നും രണ്ടാം ഭാര്യയാകാൻ താത്പര്യമില്ലെന്നും ഒരു തമിഴ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ തുറന്നു പറഞ്ഞു. ഞങ്ങൾ രണ്ടുപേരും പ്രണയിച്ചു. ഞാൻ മുസ്ലിമും അദ്ദേഹം ഹിന്ദുവുമാണ്. കുടുംബത്തിലെ സാഹചര്യം കാരണം അദ്ദേഹത്തിന് ഇപ്പോൾ കല്യാണം കഴിച്ചേ പറ്റൂ.
അതിനാൽ വിവാഹം കഴിക്കേണ്ട സാഹചര്യം വന്നപ്പോൾ ഞാൻ സമ്മതിച്ചു. കാരണം നമുക്കിഷ്ടപ്പെട്ടയാളെ കഷ്ടപ്പെടുത്തരുത്. ഇഷ്ടപ്പെട്ടയാൾ സന്തോഷത്തോടെ ഇരിക്കാൻ വേണ്ടതാണ് ചെയ്യേണ്ടത്. കാമുകന്റെ പേര് പറയാൻ താത്പര്യമില്ല. ആളുകളറിഞ്ഞ് പിന്നീട് പ്രശ്നമാകരുത്. കുടുംബത്തിൽ അറിഞ്ഞാലും ഭാവി വധു അറിഞ്ഞാലും പ്രശ്നമാകും. അങ്ങനെയുണ്ടാകാൻ പാടില്ല. അതുകൊണ്ടാണ് അതാരാണെന്ന് വെളിപ്പെടുത്താത്തത്. കാമുകന്റെ വിവാഹം കഴിയുന്നതോടെ അദ്ദേഹം മുൻകാമുകൻ ആയി മാറുമെന്നും ഷക്കീല വ്യക്തമാക്കി.
ENGLISH SUMMARY:
Actress Shakeela opens up about her love life and the lack of acceptance compared to Sunny Leone. She says her new relationship has brought fresh happiness into her life.









