ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വണ്ടിയാണെന്ന് കരുതി സൈറണിട്ടുവന്ന ആംബുലൻസിന് കരിങ്കൊടി കാണിച്ച് എസ്എഫ്ഐ. ദേശീയപാത 544 ലൂടെ സൈറനിട്ട് വന്ന വാഹനം ഗവർണറുടേതാണെന്ന് തെറ്റിധരിച്ച് എസ്എഫ്ഐക്കാർ കരിങ്കൊടി കാണിക്കുകയായിരുന്നു. പാലക്കാട് കാഴ്ച്ചപ്പറമ്പിലാണ് എസ്എഫ്ഐ ആംബുലൻസിന് കരിങ്കൊടികാണിച്ചത്. കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പാലക്കാട് കഞ്ചിക്കോട് വെച്ചും ഗവര്‍ണറുടെ വാഹനത്തിന് നേരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചിരുന്നു. എസ്.എഫ്.ഐക്കാർ എന്തിനാണ് തന്റെ പിറകെ നടക്കുന്നതെന്ന് അവരോട് തന്നെ ചോദിക്കണമെനന്നായിരുന്നു ഇതിനെക്കുറിച്ച് ഗവർണറുടെ പ്രതികരണം. മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് എസ്.എഫ്.ഐ പ്രവർത്തകർക്ക് നിർദേശം നൽകി അയച്ചിരിക്കുന്നതെന്നും ഗവർണർ ആരോപിച്ചു.
![governor copy](https://news4media.in/wp-content/uploads/2024/02/governor-copy.jpg)