മോൺസൺ മാവുങ്കലിനെതിരായ ലൈംഗികാതിക്രമ കേസ്; വിചാരണ താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി

കൊച്ചി: മോൺസൺ മാവുങ്കലിനെതിരായ ലൈംഗികാതിക്രമ കേസിൻ്റെ വിചാരണ താൽക്കാലികമായി ഹൈക്കോടതി തടഞ്ഞു.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് മോന്‍സനെ വിചാരണ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു.Sexual assault case against Monson Mawunkal

ജില്ലാ പോക്സോ കോടതി ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. ഇതേ പെൺകുട്ടിയെ പ്രായ പൂർത്തിയായ ശേഷവും ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് സ്റ്റേ.

ജൂലൈ നാല് വരെയാണ് വിചാരണയ്ക്ക് സ്റ്റേയുള്ളത്. നേരത്തെ പോക്‌സോ കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന മോന്‍സന്‍ മാവുങ്കലിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

ശിക്ഷാവിധി ശരിവയ്ക്കുന്ന തെളിവുകള്‍ ഉണ്ടെന്നായിരുന്നു കോടതി നിരീക്ഷിച്ചത്. ഹീനമായ കുറ്റകൃത്യമാണെന്നത് അവഗണിക്കാനാവില്ലെന്നും കോടതി പറഞ്ഞിരുന്നു.

ഉന്നത വിദ്യാഭ്യാസം നേടാൻ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത്, ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മോൻസന്റെ എറണാകുളത്തെ വീട്ടിലെത്തിച്ച് താമസിപ്പിച്ച് നിരന്തരമായി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

പുരാവസ്തു കേസ് പുറത്തുവന്നതിന് പിന്നാലെയാണ് മോൻസനെതിരെ പീഡനപരാതിയുമായി പെൺകുട്ടിയുടെ അമ്മ രംഗത്തെത്തിയത്. ക്രെംബ്രാഞ്ച് ഡിവൈഎസ്പി വൈ ആര്‍ റസ്തത്തിന്റെ കീഴിലുള്ള പ്രത്യേകസംഘമാണ് മോൻസനെതിരായ കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

Other news

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം മലപ്പുറം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക്...

പൊലീസുകാർ ഓണാഘോഷത്തിൽ; കോട്ടയത്ത് മൂന്നു മണിക്കൂറിലേറെ ട്രാഫിക് നിയന്ത്രിച്ച് യുവാവ്; നോട്ടുമാലയിട്ട് ആദരിച്ച് നാട്ടുകാർ…!

പൊലീസുകാർ ഓണാഘോഷത്തിൽ; കോട്ടയത്ത് മൂന്നു മണിക്കൂറിലേറെ ട്രാഫിക് നിയന്ത്രിച്ച് യുവാവ്; നോട്ടുമാലയിട്ട്...

ലിസ്ബണിൽ റെയിൽവേ ട്രാം അപകടത്തിൽപ്പെട്ടു: 15 പേർ കൊല്ലപ്പെട്ടു

ലിസ്ബണിൽ റെയിൽവേ ട്രാം അപകടത്തിൽപ്പെട്ടു: 15 പേർ കൊല്ലപ്പെട്ടുപോർച്ചുഗലിലെ ലിസ്ബണിലെ വിനോദ...

താമരശ്ശേരി ചുരത്തിൽ 3 ദിവസം നിയന്ത്രണം

താമരശ്ശേരി ചുരത്തിൽ 3 ദിവസം നിയന്ത്രണം വയനാട്: താമരശ്ശേരി ചുരത്തിൽ 3 ദിവസത്തേക്ക്...

ഇൻഷൂറൻസുകൾക്ക് ഇനിമുതൽ 0 ജി.എസ്.ടി

ഇൻഷൂറൻസുകൾക്ക് ഇനിമുതൽ 0 ജി.എസ്.ടി ന്യൂഡൽഹി: ഇന്ത്യൻ നികുതി സംവിധാനത്തിൽ ചരിത്രപരമായ മാറ്റമെന്ന...

ഏഷ്യന്‍ കപ്പ് യോഗ്യത; ഇന്ത്യക്ക് വിജയ തുടക്കം

ഏഷ്യന്‍ കപ്പ് യോഗ്യത; ഇന്ത്യക്ക് വിജയ തുടക്കം ദോഹ: എഎഫ്സി അണ്ടർ-23 ഏഷ്യൻ...

Related Articles

Popular Categories

spot_imgspot_img