പശ്ചിമബംഗാൾ ഗവർണർ സിവി ആനന്ദബോസിനെതിരായ ലൈംഗിക അതിക്രമ പരാതിയിൽ രാജ്ഭവനിലെ നാല് ജീവനക്കാർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്. ഇന്ന് വൈകുന്നേരം തന്നെ ഹരേ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്താനാണ് ജീവനക്കാർക്കുള്ള നിർദേശം. ആനനന്ദബോസിനെതിരായ പരാതി അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് നോട്ടീസ് നൽകിയത്. അന്വേഷണത്തിൻ്റെ ഭാഗമായി രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് തേടിയിട്ടുണ്ട്.
അതേസമയം തനിക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണം നിഷേധിച്ച് ഗവർണർ സി.വി ആനന്ദ ബോസ് രംഗത്തെത്തിയിരുന്നു. തന്നെ ഉപദ്രവിക്കുക എന്ന ദുഷ്ടലാക്കോടെയാണ് രാജ്ഭവന്‍ ജീവനക്കാരി പ്രവര്‍ത്തിക്കുന്നതെന്ന് ആനന്ദ ബോസ് പറഞ്ഞു. രാജ്ഭവനിലെ പൊലീസ് ഉദ്യോഗസ്ഥയായ സ്ത്രീയാണ് ഗവര്‍ണര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
Read More: പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; കുഞ്ഞിന്റെ അമ്മ റിമാൻഡിൽ
Read More: ഇരുപത് സീറ്റുകളിലും വിജയം ഉറപ്പ്; കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കുമെന്ന് കെപിസിസി