കൊച്ചി: കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയ ഏഴാം ക്ലാസ്സുകാരിയെ തടഞ്ഞുനിർത്തി പണം തട്ടിയെടുത്തെന്ന് പരാതി. എതിർത്ത പെൺകുട്ടിയുടെ മുടി മുറിച്ചതായും പരാതിയിൽ പറയുന്നു. തൊപ്പിധരിച്ച് ഇരു ചക്ര വാഹനത്തിൽ എത്തിയ യുവാവ് വഴിയിൽ പെൺകുട്ടിയെ തടഞ്ഞു നിർത്തുകയായിരുന്നു. ചേപ്പനം ചാത്തമ്മയിൽ ഇന്നലെ രാവിലെയാണ് സംഭവം.
കടയിൽ നിന്ന് സാധനം വാങ്ങാൻ വീട്ടിൽ നിന്ന് നൽകിയ 100 രൂപയാണ് യുവാവ് പിടിച്ചു പറിച്ചത്. എതിർത്തപ്പോൾ കത്രികയെടുത്ത് മുടി മുറിച്ച ശേഷം പണം കൈക്കലാക്കി കടന്നു കളയുകയായിരുന്നു. സംഭവ സമയത്ത് റോഡിൽ ആരും ഉണ്ടായിരുന്നില്ല. കരഞ്ഞുകൊണ്ട് വീട്ടിലേക്ക് എത്തിയ പെൺകുട്ടി പറഞ്ഞ വിവരം അനുസരിച്ച് വീട്ടുകാരും അയൽക്കാരും പ്രദേശത്ത് തെരഞ്ഞെങ്കിലും ആളെ കിട്ടിയില്ല.
തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദേശപ്രകാരം പെൺകുട്ടിയുടെ അച്ഛൻ പനങ്ങാട് പൊലീസിൽ പരാതി നൽകി. വനിതാ പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
Read Also: ശതാബ്ദി വിട പറയുന്നു, വന്ദേ ഭാരത് സ്ലീപ്പർ ഈ വർഷം ട്രാക്കിലെത്തും; ആദ്യ സർവീസ് ഈ റൂട്ടിൽ
Read Also: ഒടുവിൽ ഭാഗ്യശാലിയെ കണ്ടെത്തി; വിഷു ബമ്പർ 12 കോടി ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരൻ