റഷ്യൻ പ്രതിരോ ധമന്ത്രി സ്ഥാനത്തു നിന്നും പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ വിശ്വസ്തനായിരുന്ന സെർജി ഷൊയ്ഗുവിനെ നീക്കി. ഷൊയ്ഗുവിനെ തൽ സ്ഥാനത്തു നിന്നും നീക്കിയതിന് പിന്നിൽ പുടിൻ തന്നെയാണെന്ന റിപ്പോർട്ടുകൾ തന്നെയാണ് പുറത്തു വരുന്നത്. ക്രീമിയ ഉൾപ്പെടെ പിടിച്ചെടുക്കാൻ നേതൃത്വം നൽകിയ ഷൊയ്ഗു ഒട്ടേറെ തന്ത്രപ്രധാന നീക്കങ്ങൾക്ക് നേതൃത്വം വഹിച്ചിട്ടുണ്ട്. അടുത്തിടെ ഉയർന്നു വന്ന സൈന്യത്തിലെ അഴിമതയാരോപണങ്ങളാണ് ഷൊയ്ഗുവിന്റെ കസേര തെറിപ്പിച്ചതെന്നാണ് സൂചന. സാമ്പത്തിക വിദഗ്ദ്ധൻ ആൻഡ്രി ബെലോസോവാണ് ഷൊയ്ഗുവിന്റെ പിൻഗാമി.
Read also: ഇടുക്കി കുട്ടിക്കാനത്ത് ഓട്ടത്തിനിടെ തീപിടിച്ച ബൈക്കിൽ നിന്നും അദ്ഭുതകരമായി യുവാവ് രക്ഷപെട്ടു