മുതിർന്ന മാധ്യമ പ്രവർത്തകൻ ടി. ഷിനോദ് കുമാർ അന്തരിച്ചു

കോഴിക്കോട്: മാതൃഭൂമി ചീഫ് സബ് എഡിറ്ററും കോഴിക്കോട് പ്രസ് ക്ളബ് ട്രഷററുമായിരുന്ന പാവങ്ങാട് പുത്തൂർ ക്ഷേത്രത്തിന് സമീപം ‘ഷാമിൻ’ വീട്ടിൽ ടി. ഷിനോദ് കുമാർ (52) അന്തരിച്ചു.Senior journalist T. Shinod Kumar passed away

22 വർഷമായി മാതൃഭൂമി പത്രാധിപ സമിതി അംഗമായ ഷിനോദ്, ദീർഘകാലം മാതൃഭൂമിയുടെ ബെംഗളൂരു റിപ്പോർട്ടറായിരുന്നു. കണ്ണൂർ യൂണിറ്റിലും സെൻട്രൽ ഡെസ്ക്, കോഴിക്കോട് ഡെസ്ക് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ച അദ്ദേഹം നിലവിൽ എൻ.ആർ.ഇ. ഡെസ്ക് ചീഫ് സബ് എഡിറ്ററാണ്.

മാതൃഭൂമി ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആണ്. എം.ജെ.യു. സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറി, കെ.യു.ഡബ്ളിയു.ജെ. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, പുത്തൂർ ദുർഗാദേവി ക്ഷേത്ര കമ്മിറ്റി അംഗം, കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ഭാര്യ: ആർ. രജിമ (അധ്യാപിക, പാലാഴി ഗവ.ജി.എച്ച്.എസ്.എസ്.). മക്കൾ: പാർവ്വതി, ഗായത്രി. അച്ഛൻ: പരേതനായ അമ്പ്രമോളി കേശവൻ നമ്പ്യാർ (എ.കെ.നമ്പ്യാർ- മാതൃഭൂമി റിട്ട. സൂപ്പർവൈസർ). അമ്മ: ടി. സത്യവതി (റിട്ട. ചീഫ് പ്രൂഫ് റീഡർ, മാതൃഭൂമി). സഹോദരിമാർ: ടി. ഷീബ, ടി. ഷാമിൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

വിരുഷ്‌കയെ കഫെയിൽ നിന്നും പുറത്താക്കി

വിരുഷ്‌കയെ കഫെയിൽ നിന്നും പുറത്താക്കി ക്രിക്കറ്റിന്റെ രാജകുമാരനും ബോളിവുഡിന്റെ റാണിയും – വിരാട്...

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു കൊച്ചി: കൊച്ചി കോർപ്പറേഷൻ മുൻ...

സിക്കിമിൽ മണ്ണിടിച്ചിൽ; നാല് മരണം

സിക്കിമിൽ മണ്ണിടിച്ചിൽ; നാല് മരണം സിക്കിമിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചു....

ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ്

ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഉണ്ടായത് ചികിത്സാ...

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം സൗത്താംപ്ടൺ: മലയാളി യുവതി ബ്രിട്ടനിൽ അന്തരിച്ചു....

Related Articles

Popular Categories

spot_imgspot_img