കാലിക്കറ്റ് സർവകലാശാലയിൽ രാവിലെ ആരംഭിച്ച സെനറ്റ് യോഗം അലങ്കോലമായി. രാവിലെ യോഗം തുടങ്ങി ചർച്ചകൾ ആരംഭിക്കും മുൻപ് ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ തർക്കം ആരംഭിച്ചു. തർക്കം വി.സി.യുടെ ചേംബർ വരെയെത്തി. Senate meeting at Calicut University disrupted
ഒടുവിൽ ഡിഗ്രി അവാർഡുകൾ മാത്രം പാസാക്കി വി.സി. യോഗം പിരിച്ചു വിട്ടു. ഇടതുപക്ഷ സെനറ്റംഗം വി.സി. ജീവനക്കാരെ സ്ഥലം മാറ്റുന്നതിൽ ഇടപ്പെടുന്നത് അധികാരപരിധിയ്ക്ക് പുറത്താണ് എന്നാരോപിച്ച് സംസാരിക്കാൻ തുടങ്ങി
ഇതോടെ, മുസ്ലിംലീഗ് സിൻഡിക്കേറ്റംഗം ഡോ. പി. റഷീദ് അഹമ്മദ് അജണ്ടയ്ക്ക് പുറത്തുള്ള വിഷയങ്ങൾ ചർച്ച ചെയ്യേണ്ട എന്ന് പറഞ്ഞ് എതിർത്തു. ഇതോടെ തർക്കം രൂക്ഷമായി. പത്തുമണിയോടെ ആരംഭിച്ച യോഗം ഉടൻ പിരിച്ചു വിട്ടു.