web analytics

സൈനികനായ മകന്റെ മരണത്തിൽ ദുരൂഹത നീക്കണം; മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകി അമ്മ

കൊല്ലം കുണ്ടറയിൽ സൈനികനായ മകന്റെ മരണത്തിൽ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകി അമ്മ . കഴിഞ്ഞ ഡിസംബറിൽ മരിച്ച മുളവന സ്വദേശി തോംസൺ തങ്കച്ചനെ പൊലീസ് മർദിച്ചെന്നാണ് അമ്മയുടെ പ്രധാന ആരോപണം.

സിക്കിം യൂണിറ്റിൽ ഉൾപ്പെട്ട മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പിലെ സൈനികൻ കുണ്ടറ മുളവന സാജൻ കോട്ടേജിൽ തോംസൺ തങ്കച്ചന്റെ മരണത്തിലാണ് ദുരൂഹത ആരോപിക്കുന്നത്. സ്ത്രീധനഗാർഹിക പീഡനമെന്ന ഭാര്യയുടെ പരാതിയിൽ കഴിഞ്ഞ വർഷം ഒക്ടോബർ 11ന് രാത്രി ഭാര്യ വീട്ടിൽ നിന്ന് കുണ്ടറ പൊലീസ് തോംസൻ തങ്കച്ചനെ കസ്റ്റഡിയിലെടുത്തിരുന്നു. റിമാൻഡിലായ തോംസൺ പത്തൊൻപതാം തീയതി ജാമ്യത്തിലിറങ്ങിയശേഷം നവംബർ നാലിനാണ് മുളവനയിലെ വീട്ടിലെത്തിയത്.

അവശനിലയിലായ മകനെ അമ്മയാണ് ആശുപത്രിയിലാക്കിയത്. ഡിസംബർ പതിമൂന്നിന് നട്ടെല്ലിന് താഴെയുണ്ടായ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. വീട്ടിലെത്തി വിശ്രമത്തിലായിരുന്ന മകൻ ഡിസംബർ 27ന് പുലർച്ചെ മരിക്കുകയായിരുന്നു. ആന്തരിക അവയവങ്ങൾക്കു ക്ഷതം ഏറ്റിരുന്നതായാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ മർദിച്ചിരുന്നതായാണ് അമ്മയുടെ പ്രധാന ആരോപണം
അതേസമയം ജയിലിൽ നിന്നിറങ്ങിയശേഷം 16 ദിവസം കഴിഞ്ഞാണ് തോംസൺ വീട്ടിലെത്തിയത്. ഇത്രയും ദിവസം തോംസൺ എവിടെയായിരുന്നുവെന്ന് അമ്മയ്ക്കും അറിയില്ല. തോംസണിന്റെ ഭാര്യവീട്ടുകാരെക്കുറിച്ചും കൂടുതലായി അറിയില്ലെന്നാണ് അമ്മ പറയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

മുണ്ടക്കയത്ത് അമരാവതിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മതിലിൽ ഇടിച്ച് അപകടം; തീർത്ഥാടകർക്ക് പരിക്ക്

മുണ്ടക്കയത്ത് ശബരിമല തീർത്ഥാടകരുടെ വാഹനം മതിലിൽ ഇടിച്ച് അപകടം കോട്ടയം ജില്ലയിലെ...

രക്ഷപെടാനായി കാറിന്റെ ഗ്ലാസിൽ ഇടിച്ചു, പക്ഷെ ആരും കേട്ടില്ല; കാറിനുള്ളിൽ കുടുങ്ങി ശ്വാസംമുട്ടി ഏഴു വയസ്സുകാരനു ദാരുണാന്ത്യം

കാറിനുള്ളിൽ കുടുങ്ങി ശ്വാസംമുട്ടി ഏഴു വയസ്സുകാരനു ദാരുണാന്ത്യം ചെന്നൈ ∙ കളിയിലേർപ്പെട്ടിരുന്ന ഏഴ്...

പത്തനാപുരത്ത് സഹോദരങ്ങൾ ഏറ്റുമുട്ടും

പത്തനാപുരത്ത് സഹോദരങ്ങൾ ഏറ്റുമുട്ടും കൊല്ലം ∙ എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റിൽ സ്വന്തം സ്ഥാനാർത്ഥിയെ...

ആവശ്യാനുസരണം ഏതു രൂപത്തിലേക്കും മാറ്റാം; ഗതാഗതരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വേദിയൊരുക്കി മോഡുലാര്‍ വാഹനത്തിന് അംഗീകാരം നല്‍കി അബുദാബി

മോഡുലാര്‍ വാഹനത്തിന് അംഗീകാരം നല്‍കി അബുദാബി അബുദാബി: ഗതാഗതരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക്...

കേരളത്തില്‍ മഴ മുന്നറിയിപ്പ്: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; തീരങ്ങളില്‍ കള്ളക്കടല്‍ ഭീഷണിയും

തിരുവനന്തപുരം: അടുത്ത നാല് മുതല്‍ അഞ്ച് ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക്...

Related Articles

Popular Categories

spot_imgspot_img