സെക്രട്ടേറിയറ്റിലെ ടോയ്ലറ്റിൽ ക്ലോസറ്റ് പൊട്ടിയതിനെ തുടർന്ന് ഒരു ജീവനക്കാരിക്ക് ഗുരുതര പരിക്ക് സംഭവിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിലെ അസിസ്റ്റൻ്റ് സുമംഗലിക്കാണ് പരിക്കേറ്റത്.Secretariat toilet closet collapses: Employee seriously injured
സെക്രട്ടേറിയറ്റ് അനക്സ് 1-ലെ ഒന്നാം നിലയിലെ ടോയ്ലറ്റിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെ യാണ് അപകടം ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ആദ്യം പരിക്കേറ്റ ജീവനക്കാരിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിലേക്ക് മാറ്റി.
ഇവരുടെ കാലിൽ ഒമ്പത് സ്റ്റിച്ചുകളുണ്ടെന്ന് അറിയുന്നു. ക്ലോസറ്റിന്റെ പകുതി ഭാഗം തകർന്നുവീണതായി ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. എന്നാൽ, ക്ലോസറ്റ് പഴക്കം ചെന്നതല്ലെന്ന് ഹൗസ് കീപ്പിങ് വിഭാഗം വ്യക്തമാക്കുന്നു.