പുതുവത്സരാഘോഷത്തൽ പടക്കം പൊട്ടിക്കുന്നതിനിടെ കാൽവഴുതി കൊക്കയിൽ വീണ് യുവാവ് മരിച്ചു. കാഞ്ഞാർ -വാഗമൺ റോഡിൽ പുത്തേടിനും കുമ്പങ്കാനത്തിനുമിടയിൽ ചാത്തൻപാറയിലാണ് സംഭവം.Second death in Idukki after falling during New Year celebrations
കരിങ്കുന്നം മേക്കാട്ടിൽ പരേതനായ മാത്യുവിന്റെ മകൻ എബിൻ(26) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.50ഓടെയാണ് സംഭവം. വാഗമണ്ണിന് പോകാനിറങ്ങിയ എബിൻ.യാത്രയ്ക്കിടെ ചാത്തൻപാറയിൽ ഇറങ്ങിയപ്പോഴാണ് കൊക്കയിൽ വീണത്.
മൂലമറ്റത്തുനിന്നും അഗ്‌നിരക്ഷാ സേനയെത്തി എബിനെ രക്ഷപ്പെടുത്തി തൊടുപുഴയിൽ സ്വകാര്യാശുപത്രിയിൽ എത്തിച്ചു. ചികിൽസയിലിരിക്കെ ബുധനാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.
ചൊവ്വാഴ്ച രാത്രി കുട്ടിക്കാനത്തിന് സമീപം ആഘോഷത്തിനിടെ കാർ കൊക്കയിൽ വീണ് കാഞ്ഞിരപ്പള്ളി സ്വദേശി ഫൈസൽ മരിച്ചിരുന്നു.