ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി പ്രസവിച്ചു: പത്താം ക്ലാസുകാരനായി തെരച്ചിൽ

കർണാടകയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി പ്രസവിച്ചു. സാമൂഹ്യക്ഷേമ വകുപ്പിന്റെ ഹോസ്റ്റലിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയാണ് കുഞ്ഞിന് ജന്മം നൽകിയത്. പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഹോസ്റ്റൽ വാർഡനെ സസ്പെൻഡ് ചെയ്തു.കർണാടകയിലെ ചിക്കബെല്ലാപൂരിലാണ് സംഭവം. സംസ്ഥാനത്തെ തുമകുരു ജില്ലയിലെ സർക്കാർ റസിഡൻഷ്യൽ സ്‌കൂളിന്റെ ഹോസ്റ്റലിലാണ് 14 വയസ്സുള്ള പെൺകുട്ടി താമസിച്ചിരുന്നത്. ബാഗേപള്ളി താലൂക്കിലെ വീട്ടിൽ വന്ന് വയറുവേദനയെ തുടർന്ന് പരാതി പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പത്താം ക്ലാസിൽ പഠിക്കുന്ന ഒരു ആൺകുട്ടിയുമായി പെൺകുട്ടിക്ക് ബന്ധമുണ്ടായിരുന്നു. സംഭവത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്കായി തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരിക്കേ ഒരു വർഷം മുൻപാണ് പെൺകുട്ടി ഹോസ്റ്റലിൽ ചേർന്നതെന്നാണ് വിവരം. ഹോസ്റ്റൽ രേഖകളുടെ പരിശോധനയിൽ നിന്ന് പെൺകുട്ടി സ്ഥിരമായി തിരിച്ചുവരാറില്ലെന്നും ബന്ധുവിനെ കാണാനെന്ന വ്യാജേന പുറത്തുപോകാറുണ്ടെന്നും പൊലീസ് കണ്ടെത്തി.രണ്ടുപേരും ഒരേ സ്കൂളിലാണ് പഠിച്ചിരുന്നത്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, ആൺകുട്ടി ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി) നേടി ബാംഗ്ലൂരിലേക്ക് മാറിയെന്നും പൊലീസ് കണ്ടെത്തി. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കുട്ടി മെഡിക്കൽ ചെക്കപ്പിന് വിധേയയായെങ്കിലും ഗർഭം കണ്ടെത്തിയിരുന്നില്ല.. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

Read Also :വിനീത വി ജിയ്ക്കെതിരായ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; പോലീസിന് നോട്ടീസ് അയച്ചു

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി ന്യൂഡൽഹി: ​ഗോവയിൽ പുതിയ ഗവർണറെ നിയമിച്ച്...

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ്

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ് തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ മാത്രമേ...

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി ഇടുക്കി ജില്ലയില്‍ സുരക്ഷാഭീഷണിയെ തുടര്‍ന്ന് ഈ...

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

മധുര- എണ്ണ പലഹാരങ്ങൾ വേണ്ട

മധുര- എണ്ണ പലഹാരങ്ങൾ വേണ്ട ന്യൂഡൽഹി: പുകയില ഉൽപ്പന്നങ്ങൾ പോലെ തന്നെ എണ്ണ-...

Related Articles

Popular Categories

spot_imgspot_img