web analytics

ടാങ്കർ ലോറിയുടെ അവസ്ഥ ഇതാണെങ്കിൽ മനുഷ്യ​ന്റെ അവസ്ഥ എന്താവും; മലവെള്ളത്തിന്റെ കു​ത്തൊ​ഴു​ക്കി​ൽ കൂ​റ്റ​ൻ ടാ​ങ്ക് പന്തുപോലായി

നി​ല​മ്പൂ​ർ: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ അ​ക​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ തിര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ വ​ന​ത്തി​ൽ ടാ​ങ്ക​ർ ലോ​റി​യിൽ നിന്ന് വേർപ്പെട്ട കൂ​റ്റ​ൻ ടാ​ങ്ക് ക​ണ്ടെ​ത്തി.Search for the bodies of those involved in the landslide disaster A large tank was found detached from the tanker lorry in the forest while digging.

ചാ​ലി​യാ​റി​ന്റെ വൃ​ഷ്ടി ഭാ​ഗ​മാ​യ വ​ന​മേ​ഖ​ല​യി​ൽ മീ​ൻ​മു​ടി വെ​ള്ള​ച്ചാ​ട്ട​ത്തി​ന് ഏ​താ​ണ്ട് ഒ​രു കി​ലോ​മീ​റ്റ​ർ താ​ഴെ​യാ​ണ് പ​ന്ത് രൂ​പ​ത്തി​ലാ​യ ടാ​ങ്ക് ക​ണ്ടെ​ത്തി​യ​ത്. ടാങ്കർ ലോറിയുടെ അവസ്ഥ ഇതാണെങ്കിൽ മനുഷ്യ​ന്റെ അവസ്ഥ എന്താവും എന്നാണ് രക്ഷാപ്രവർത്തകർ ചോദിക്കുന്നത്.

കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത വിധം ടാങ്ക് മാറിപ്പോയിരിക്കുന്നു. വ​ന​ത്തി​ലൂ​ടെ​യു​ള്ള മ​ല​വെ​ള്ളപാ​ച്ചി​ലി​ലെ കു​ത്തൊ​ഴു​ക്കി​ൽ ടാ​ങ്ക് വേ​ർ​പെ​ട്ട​താ​വാം എ​ന്നാ​ണ് ക​രു​തു​ന്ന​ത്. ലോ​റി​യു​ടെ മ​റ്റ് അ​വ​ശി​ഷ്ട​ഭാ​ഗ​ങ്ങ​ളൊ​ന്നും സ​മീ​പ​ത്താ​യി ക​ണ്ടെ​ത്തി​യി​ല്ല.

കൂ​റ്റ​ൻ പാ​റ ക​ല്ലു​ക​ൾ​ക്കും മ​ര​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ​യും കു​ത്തി​യൊ​ലി​ച്ച് ടാ​ങ്ക് പാ​ടെ ചു​രു​ണ്ടി​ട്ടു​ണ്ട്. ചാ​ലി​യാ​റി​ലൂ​ടെ കൂ​റ്റ​ൻ മ​ര​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​റു​ക​ളും ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളും ഫ​ർ​ണി​ച്ച​റും ഒ​ഴു​കി വ​ന്നി​രു​ന്നു.

ബു​ധ​നാ​ഴ്ച​യാ​ണ് വ​നം വ​കു​പ്പും ത​ണ്ട​ർ​ബോ​ൾ​ഡും എ​മ​ർ​ജ​ൻ​സി റെ​സ്ക്യൂ ഫോ​ഴ്സും ചേ​ർ​ന്ന് ചാ​ലി​യാ​റി​ന്റെ ഏ​താ​ണ്ട് ഉ​ദ്ഭ​വ​സ്ഥാ​ന​ത്ത് തി​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. 12 ശ​രീ​ര​ഭാ​ഗ​ങ്ങ​ളാ​ണ് ഇ​വി​ടെ വ​ന​മേ​ഖ​ല​യി​ൽ നി​ന്നും സം​ഘം ക​ണ്ടെ​ത്തി​യ​ത്.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ ഇരയായി ഒരു പിഞ്ചുജീവൻ!

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ...

​”വിജയം ഞങ്ങൾക്ക് മാത്രം”; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി! യുദ്ധഭീതി ഒഴിയുന്നില്ല?

​"വിജയം ഞങ്ങൾക്ക് മാത്രം"; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി!...

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ കരട് ശുപാർശ

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ...

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം ഉറ്റുനോക്കുന്നത് എന്തുകൊണ്ട്?

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം...

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം രാശിചക്രത്തിലെ 12 നക്ഷത്രക്കാരെയും...

Related Articles

Popular Categories

spot_imgspot_img