വിമാനത്തിൽ കയറുന്നതിനിടെ പരിശോധന ; സാറ്റലൈറ്റ് ഫോൺ കണ്ടെത്തി

ചെന്നൈയിലെത്തിയ യുഎസ് പൗരൻ സിം​ഗപ്പൂരിലേക്കുള്ള വിമാനത്തിൽ കയറുന്നതിനിടെ പരിശോധന നടത്തി. സാറ്റലൈറ്റ് ഫോൺ കണ്ടെത്തി. ബാഗേജിൽ സാറ്റലൈറ്റ് ഫോൺ കൊണ്ടുവന്നതിന് ഇയാളെ കസ്റ്റഡിയിലെടുത്തു. സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന
55കാരനായ ഡേവിഡ് എന്ന യാത്രക്കാരനെയാണ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ചയായിരുന്നു സംഭവം. യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത വിവരം യുഎസ് എംബസിയെ അറിയിച്ചിട്ടുണ്ട്.

ഡേവിഡ് സിംഗപ്പൂരിലേക്കുള്ള വിമാനത്തിൽ കയറാൻ പോകുമ്പോൾ സുരക്ഷാ പരിശോധനയ്ക്കിടെയാണ് സാറ്റലൈറ്റ് ഫോൺ കണ്ടെത്തിയത്. കൂടുതൽ അന്വേഷണം വേണമെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. യുഎസിൽ നിന്ന് ദില്ലിയിൽ എത്തിയപ്പോഴോ അവിടെ നിന്ന് ആൻഡമാൻ ദ്വീപിലേക്ക് സഞ്ചരിച്ചപ്പോഴോ ആരും ഫോണിനെ കുറിച്ച് ചോദിച്ചില്ലെന്ന് ഡേവിഡ് പറയുന്നു. ചെന്നൈ വിമാനത്താവളത്തിലെ പരിശോധനയിലാണ് ഡേവിഡിനെ തടഞ്ഞുവച്ചത്. കൂടുതൽ അന്വേഷണത്തിനായി പൊലീസിന് കൈമാറി. ഡേവിഡിൻറെ ജോലിയെക്കുറിച്ചും എന്തിനാണ് സാറ്റലൈറ്റ് ഫോൺ കൈവശം വച്ചത് എന്നതിനെ കുറിച്ചും എയർപോർട്ട് പൊലീസ് അന്വേഷിക്കുന്നു.

ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെയും (ബിസിഎഎസ്) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറെയും ചട്ടങ്ങൾ അനുസരിച്ച്, ഇന്ത്യയിൽ സാറ്റലൈറ്റ് ഫോണുകളുടെ വ്യക്തിഗത ഉപയോഗം വിലക്കിയിട്ടുണ്ട്. 2008 ലെ മുംബൈ ആക്രമണത്തിന് പിന്നാലെ ടെലികോം വകുപ്പിൻറെ മുൻകൂർ അനുമതിയോടെ മാത്രമേ ഇത്തരം ഉപകരണങ്ങൾ അനുവദിക്കൂ. ടെലികോം വകുപ്പിൻറെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ, ഫോണുകൾ കണ്ടുകെട്ടുമെന്നും ഉപയോക്താവിനെ അറസ്റ്റ് ചെയ്യുമെന്നുമാണ് നിയമം.

English summary : Screening while boarding the plane ; Satellite phone found

spot_imgspot_img
spot_imgspot_img

Latest news

എൻഎം വിജയൻ്റെ ആത്മഹത്യ; എം.എൽ.എ ഐസി ബാലകൃഷ്ണൻ അടക്കം മൂന്ന് പേർക്ക് മുൻകൂർ ജാമ്യം

വയനാട്ടിലെ കോൺ​ഗ്രസ് നേതാവ് എൻഎം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ എംഎൽഎ...

നബീസ കൊലക്കേസ്; ദമ്പതികൾക്ക് ജീവപര്യന്തം ശിക്ഷ

നോമ്പു കഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾക്ക്...

പാറശാല ഷാരോൺ കൊലക്കേസ്; ശിക്ഷാ വിധി ഇന്നില്ല

തിരുവനന്തപുരം: പാറശാലയില്‍ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി ഇന്നില്ല....

മത്സരയോട്ടം, ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 61കാരന് ദാരുണാന്ത്യം; 9 കുട്ടികൾ അടക്കം 49 പേർക്ക് പരുക്ക്

കാ​ട്ടാ​ക്ക​ട​യി​ൽ നി​ന്ന് മൂ​ന്നാ​റി​ലേ​ക്ക് പോ​യ വിനോദയാത്രാ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്...

Other news

ഇടുക്കിയിൽ ഫെസ്റ്റിനായി കെട്ടിയ പന്തലുകൾ നിലംപൊത്തി ; ചുക്കാൻ പിടിച്ച യുവനേതാവിനെതിരെ കോൺഗ്രസിൽ പടയൊരുക്കം

ഇടുക്കി കട്ടപ്പന നഗരസഭാ മൈതാനിയിൽ ഫെസ്റ്റിനായി കെട്ടിയ കൂറ്റൻ പന്തലുകൾ തകർന്നു...

അന്യപുരുഷൻമാരും സ്ത്രീകളും ഇടകലർന്ന് അഭ്യാസം വേണ്ട; മെക് 7 കൂട്ടായ്‌മക്കെതിരെ സമസ്ത

കോഴിക്കോട്: മത മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വ്യായാമത്തിനെതിരെ സുന്നി വിശ്വാസികൾ ജാ​ഗ്രത പുലർത്തണമെന്ന്...

ഇത് ഞങ്ങളുടെ ചാളയല്ല, ഞങ്ങളുടെ ചാള ഇങ്ങനല്ല; ചാളയ്ക്ക് ഇതെന്തു പറ്റി…?

ചാള വില താഴോട്ട് ഇടിഞ്ഞതോടെ മത്സ്യമേഖലയിൽ കടുത്ത പ്രതിസന്ധി. രൂചി ഇല്ലാതായ...

ചിത്രീകരണത്തിനിടെ അപകടം; നടന്‍ അര്‍ജുന്‍ കപൂറിന് പരിക്ക്

മുംബൈ: ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറിന് പരിക്ക്. മുംബൈയിലെ...
spot_img

Related Articles

Popular Categories

spot_imgspot_img