അമ്മയെ ദേഹോപദ്രവം ഏല്‍പ്പിച്ചയാളുടെ വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ചു; യുവതി അറസ്റ്റില്‍, സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: അമ്മയെ ദേഹോപദ്രവം ഏല്‍പ്പിച്ചയാളുടെ വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച യുവതിയെ അറസ്റ്റ് ചെയ്തു. പൊഴിയൂര്‍ പ്ലാങ്കാലവിളയില്‍ ശാലി (30)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവന്തപുരം പാറശാല പൊഴിയൂരിലാണ് സംഭവം.(scooter was set on fire; woman arrested in thiruvananthapuram)

കഴിഞ്ഞ 27ന് പുലർച്ചെയാണ് സംഭവം. പൊഴിയൂര്‍ സ്വദേശി ബിബിന്റെ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടറാണ് ശാലിയും സഹോദരന്‍ സന്തോഷ് കുമാറും ചേർന്ന് കത്തിച്ചത്. ശാലിയുടെ അമ്മയെ ദേഹോപദ്രവം ഏല്‍പ്പിച്ചതിനെതിരെ പൊഴിയൂര്‍ സ്റ്റേഷനില്‍ കേസുണ്ട്. ഈ വിരോധമാണ് അക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

സംഭവത്തെ തുടർന്ന് പൊഴിയൂര്‍ എസ്എച്ച്ഒ ആസാദ് അബ്ദുല്‍ കലാമിന്റെ നേതൃത്വത്തില്‍ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

Other news

എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക് പരിക്ക്

എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക് പരിക്ക് തിരുവനന്തപുരം: എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക്...

മധ്യവയസ്കന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം

കോഴിക്കോട്: രാത്രിയിൽ വഴിയിലൂടെ നടന്നുവന്ന മധ്യവയസ്കനോട് പണം ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്ന് പറഞ്ഞ്...

ഈ എട്ടു ജില്ലക്കാർ കുട എടുക്കാൻ മറക്കണ്ട

ഈ എട്ടു ജില്ലക്കാർ കുട എടുക്കാൻ മറക്കണ്ട തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

Related Articles

Popular Categories

spot_imgspot_img