ബന്ധുവിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങവേ കഴക്കൂട്ടം– കാരോട് ബൈപാസിൽ വെൺപാലവട്ടം മേൽപാലത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടറിൽനിന്നു താഴേക്ക് പതിച്ച് അപകടം. തിങ്കളാഴ്ച ഉച്ചയ്ക്കു ഒന്നരയോടെ ഉണ്ടായ അപകടത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന യുവതി മരിച്ചു. ഒപ്പമുണ്ടായിരുന്ന മകൾക്കും സഹോദരിക്കും പരുക്കേറ്റു. (In Thiruvananthapuram, a scooter falls from the flyover and has an accident)
കോവളം വെള്ളാർ സ്വദേശി സിമി (35) ആണ് മരിച്ചത്. ഗുരുതര പരുക്കേറ്റ സിമിയുടെ മകൾ ശിവന്യ (3), സഹോദരി സിനി (32) എന്നിവർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നു.
. ശിവന്യയെയും സിമിയെയും പിന്നിലിരുത്തി സിനി ആണ് സ്കൂട്ടർ ഓടിച്ചത്. ലുലുമാൾ കഴിഞ്ഞു മേൽപാലത്തിൽ കയറിയ സ്കൂട്ടർ റോഡിന്റെ മധ്യഭാഗത്തിലൂടെയാണ് ആദ്യം സഞ്ചരിച്ചത്. സ്‌കൂട്ടർ നിയന്ത്രണം തെറ്റി മേൽപാലത്തിന്റെ ബാരിയറിൽ തട്ടുകയും മൂവരും 20 അടിയോളം താഴെയുള്ള സർവീസ് റോഡിലേക്കു വീഴുകയുമായിരുന്നു
പാലത്തിൽ കയറി ഇറങ്ങുന്നതിനിടെ സ്കൂട്ടർ നിയന്ത്രണംവിട്ട് ഇടതുവശത്തേക്കു പാഞ്ഞു കയറി കൈവരിയിൽ ഇടിച്ചു. സ്കൂട്ടർ പാലത്തിനു മുകളിൽ ഇടിച്ചുനിന്നെങ്കിലും മൂന്നുപേരും താഴേക്കു തെറിച്ചുവീണു. സർവീസ് റോഡിനോടു ചേർന്നുള്ള ഓടയിൽ തലയിടിച്ചാണു സിമിയുടെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റത്.
അപകടം കണ്ട ഓട്ടോറിക്ഷ തൊഴിലാളികളാണു പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്ന സിമി അൽപസമയത്തിനു ശേഷം മരിച്ചു. നാലാഞ്ചിറ കീർത്തിനഗർ ഊളൻവിള വീട്ടിൽ ശിവപ്രസാദിന്റെ ഭാര്യയാണു സിമി. കൂലിപ്പണിക്കാരനാണ് ശിവപ്രസാദ്. മകൻ: ശരൺ.