പ്രപഞ്ചത്തിലെ ഏറ്റവും വെളിച്ചമുള്ള വസ്തുവിനെ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. ക്വാസാറുകൾ അഥവാ ക്വാസി സ്റ്റെല്ലാർ റേഡിയോ സോഴ്സ് എന്ന വസ്തുവിനെയാണ് കണ്ടെത്തിയിരിക്കുന്നത്. Scientists have discovered the most hellish unknown object in the universe.
സൂര്യനും മറ്റ് ഗ്രഹങ്ങളും അടങ്ങുന്ന ഗാലക്സിയിലെ ഏറ്റവും തിളക്കമേറുന്നതാണ് ക്വാസാറുകൾ അഥവാ ക്വാസി സ്റ്റെല്ലാർ റേഡിയോ സോഴ്സ്. 1980 മുതൽ ക്വാസാർ ദൃശ്യമാണെങ്കിലും, ശാസ്ത്രജ്ഞർ ഇത് അടുത്തിടെയാണ് തിരിച്ചറിഞ്ഞത്.
പുതിയതായി കണ്ടെത്തിയ ക്വാസാറുകൾ അതിതീവ്ര വെളിച്ചമുള്ളവയാണെന്ന് മാത്രമല്ല ഇത് വളരെ പെട്ടെന്നാണ് വളരുന്നത്. ഇത് ഗാലക്സിയിലെ ഏറ്റവും തിളക്കമുള്ള ക്വാസറുകളുടെ സവിശേഷതയായി കണക്കാക്കപ്പെടുന്നു.
J0529-4351 എന്ന് പേരിട്ടിരിക്കുന്ന ഈ ക്വാസർ പ്രതിദിനം ഒരു സൂര്യനു തുല്യമായ തോതിൽ വളരുന്നുണ്ടെന്നും സൂര്യനേക്കാൾ 500 ട്രില്യൺ മടങ്ങ് തെളിച്ചമുള്ളതാണെന്നും നേച്ചർ ആസ്ട്രോണമിയിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു.
അതിവേഗം ചലിക്കുന്ന മേഘങ്ങൾ, തീവ്രമായ താപനില, കൂറ്റൻ കോസ്മിക് മിന്നൽപ്പിണർ എന്നിവ ഉദ്ധരിച്ച് ക്വാസാറിനെ “പ്രപഞ്ചത്തിലെ ഏറ്റവും നരകതുല്യമായ സ്ഥലം” എന്നാണ് പ്രധാന ഗവേഷകർ വിശേഷിപ്പിക്കുന്നത്.
മേഘങ്ങളും, താപനിലയും മിന്നലുകളും എല്ലാം തരണം ചെയ്ത് ക്വാസാർ പുറപ്പെടുവിക്കുന്ന പ്രകാശം വളരെ വലുതാണെന്ന് ശാസ്ത്രജ്ഞനായ ക്രിസ്റ്റ്യൻ വുൾഫ് പറഞ്ഞു.
ഈ ക്വാസാർ ഭൂമിയിൽ നിന്ന് വളരെ അകലെയാണ്. ഭൂമിയിൽ നിന്ന് നിരീക്ഷിക്കുമ്പോൾ ക്വാസറുകൾ നക്ഷത്രങ്ങൾക്ക് സമാനമായി കാണപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്യൻ സതേൺ ഒബ്സർവേറ്ററിയുടെ വിഎൽടി (ടെലിസ്കോപ്പ്) ഉപയോഗിച്ചാണ് ഇത്തരത്തിൽ ഏറ്റവും തിളക്കമുള്ള ഒരു വസ്തുവിനെ കണ്ടുപിടിച്ചത്.