ജപ്പാനിൽ നിന്നുള്ള ഒരു സംഘം ശാസ്ത്രജ്ഞർ അവിശ്വസനീയമായ, സസ്യങ്ങൾ പരസ്പരം “സംസാരിക്കുന്ന” തത്സമയ ദൃശ്യങ്ങൾ പകർത്തിയതായി റിപ്പോർട്ട്. സയൻസ് അലേർട്ട് പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് , സസ്യങ്ങൾ വായുവിലൂടെയുള്ള സംയുക്തങ്ങളുടെ നേർത്ത മൂടൽമഞ്ഞിനാൽ ചുറ്റപ്പെട്ടിരിക്കുന്നതായും ഇത് ഇവയ്ക്ക് പരസ്പരം ആശയവിനിമയം നടത്താൻ സഹായിക്കുന്നതായും കണ്ടെത്തി. ഈ സംയുക്തങ്ങൾ അടുത്തുള്ള സസ്യങ്ങൾക്ക് അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. ജാപ്പനീസ് ശാസ്ത്രജ്ഞർ റെക്കോർഡുചെയ്‌ത വീഡിയോയിൽ സസ്യങ്ങൾ ഈ ഏരിയൽ അലാറങ്ങൾ സ്വീകരിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. സൈതാമ യൂണിവേഴ്‌സിറ്റിയിലെ മോളിക്യുലാർ ബയോളജിസ്റ്റ് മസാത്‌സുഗു ടൊയോട്ടയുടെ നേതൃത്വത്തിലാണ് ഈ സുപ്രധാന നേട്ടം നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ചത്. പിഎച്ച്‌ഡി വിദ്യാർത്ഥിയായ യൂറി അരതാനി, പോസ്റ്റ്ഡോക്ടറൽ ഗവേഷകനായ തകുയ ഉമുറ എന്നിവരും സംഘത്തിലെ മറ്റ് അംഗങ്ങളായിരുന്നു.
ഇതാദ്യമായാണ് ഇത്തരമൊരു ആശയവിനിമയം ക്യാമറയിൽ പകർത്തുന്നതെന്നു വിദഗ്ദർ പറയുന്നു.
പ്രാണികൾ മൂലമോ മറ്റോ കേടായ സസ്യങ്ങൾ പുറത്തുവിടുന്ന അസ്ഥിര ഓർഗാനിക് സംയുക്തങ്ങളോട് (VOCs) ഒരു ചെടി എങ്ങനെ പ്രതികരിക്കുന്നുവെന്ന് സംഘം നിരീക്ഷിച്ചു.” സ്വാഭാവികമായോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ട് കേടുപാടുകൾ വന്ന സസ്യങ്ങൾ പുറത്തുവിടുന്ന ചില സംയുക്തങ്ങൾ അടുത്തുള്ള ആരോഗ്യമുള്ള മറ്റു സസ്യങ്ങൾ മനസ്സിലാക്കുകയും വിവിധ സ്വയം പ്രതിരോധ പ്രതികരണങ്ങൾക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നു. അത്തരം ഇന്റർപ്ലാന്റ് ആശയവിനിമയം സസ്യങ്ങളെ പരിസ്ഥിതി ഭീഷണികളിൽ നിന്ന് സംരക്ഷിക്കുന്നു,” രചയിതാക്കൾ പഠനത്തിൽ പറഞ്ഞു.
If #plants could talk, they’d do so thru chemical signals about predators (aphids, caterpillars, gardeners with shears/pesticides…). Plants CAN talk (which we’ve known), but molecular biologists at Saitama University in Japan caught it 1st on film. https://t.co/44gXzMerK5 pic.twitter.com/DcLAlV1iti
— HoneyGirlGrows (@HoneyGirlGrows) January 20, 2024
ആശയവിനിമയം റെക്കോർഡ് ചെയ്യുന്നതിനായി, ശാസ്ത്രജ്ഞർ ആരോഗ്യമുള്ള ഇലകൾ അടങ്ങിയ ചെടി, കാറ്റർപില്ലറുകൾ എന്നിവ അടങ്ങിയ ഒരു കണ്ടെയ്നറുമായി ബന്ധിപ്പിച്ച ഒരു എയർ പമ്പും കടുക് കുടുംബത്തിൽ നിന്നുള്ള ഒരു സാധാരണ കളയായ അറബിഡോപ്സിസ് താലിയാനയുള്ള മറ്റൊരു ബോക്സും ഉപയോഗിച്ചു. തക്കാളി ചെടികളിൽ നിന്നും അറബിഡോപ്സിസ് താലിയാനയിൽ നിന്നും മുറിച്ച ഇലകൾ തിന്നാൻ കാറ്റർപില്ലറുക ളെ അനുവദിച്ചു. കൂടാതെ ആ അപകട സൂചനകളോടുള്ള, കേടുപാടുകൾ ഇല്ലാത്ത അറബിഡോപ്സിസ് ചെടിയുടെ പ്രതികരണങ്ങൾ ഗവേഷകർ പകർത്തി. ഇതിനായി ഗവേഷകർ ഈ ചെടിയിൽ ഒരു ബയോസെൻസർ കുത്തിവയ്ക്കുകയും അത് പച്ച കളറിൽ തിളങ്ങുകയും അതിൽ കാൽസ്യം അയോണുകൾ കണ്ടെത്തുകയും ചെയ്തു. മനുഷ്യകോശങ്ങൾ ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന ഒന്നാണ് കാൽസ്യം സിഗ്നലിംഗ്.
വീഡിയോയിൽ കാണുന്നത് പോലെ, കേടുപാടുകൾ സംഭവിക്കാത്ത ചെടികൾക്ക്, പരിക്കേറ്റ, അടുത്തുള്ള ചെടികളിൽ നിന്നുള്ള സന്ദേശങ്ങൾ ലഭിച്ചു. വായുവിലൂടെയുള്ള സംയുക്തങ്ങളെ വിശകലനം ചെയ്യുമ്പോൾ, Z-3-HAL, E-2-HAL എന്നീ രണ്ട് സംയുക്തങ്ങൾ അറബിഡോപ്സിസിൽ കാൽസ്യം സിഗ്നലുകൾ ഉണ്ടാക്കുന്നതായി ഗവേഷകർ കണ്ടെത്തി.
Also read: കുമളിയിൽ വൃദ്ധയായ അമ്മ അനാഥയായി മരിച്ച സംഭവം; മകനെയും മകളെയും സർക്കാർ ജോലിയിൽ നിന്ന് പിരിച്ചുവിടും