മനുഷ്യരായി വേഷം മാറിയ ചില അന്യഗ്രഹജീവികൾ …അവർ ജീവിക്കുന്നത് അഗ്നിപർവതങ്ങളിലും ഭൗമാന്തരമേഖലകളിലും.. അളിയാ നീ ഏലിയനാണോ?

ഭൂമിയിൽ നമുക്കിടയിൽ അന്യഗ്രഹ ജീവികളുടെ സാന്നിധ്യമുണ്ടെന്ന അവകാശവാദവുമായി ശാസ്ത്രജ്ഞൻ. Scientist claims presence of extraterrestrial life among us on Earth

നൊബേൽ സമ്മാന പുരസ്കാര നോമിനിയും പ്രശസ്ത ഇമ്മ്യൂണോളജിസ്റ്റും സ്റ്റാൻഫോഡ് യൂണിവേഴ്സിറ്റി പ്രൊഫസുമായ ഗാരി നോളനാണ് ഈ വാദവുമായി രംഗത്തെത്തിയത്. അന്യഗ്രഹ ജീവികൾ മുൻപും ഭൂമിയിലെത്തിയിട്ടുണ്ട്.

മനുഷ്യരായി വേഷം മാറിയ ചില അന്യഗ്രഹജീവികൾ …അവർ ജീവിക്കുന്നത് അഗ്നിപർവതങ്ങളിലും ഭൗമാന്തരമേഖലകളിലും.
അടുത്തിടെ തയാറാക്കിയ ഒരു ഗവേഷണ പ്രബന്ധത്തിലെ പരാമർശമാണ് ഇത്. പേപ്പർ തയാറാക്കിയവർ നിസ്സാരക്കാരല്ല. ലോക വിദ്യാഭ്യാസ രംഗത്തെ കൊടിയടയാളമായ ഹാർവഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞരുൾപ്പെടെയാണ് ഇതിനു പിന്നിൽ.

ഇന്നും നമ്മുടെ ഗ്രഹത്തിൽ നിലനിൽക്കുന്നു. ഇക്കാര്യം 100 ശതമാനം ഉറപ്പാണെന്നും ഗാരി നോളൻ പറയുന്നു. യുഎസിലെ മാൻഹട്ടനിൽ നടന്ന സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ അവകാശ വാദം.

മനുഷ്യരാശി ഈ ജീവിവർഗങ്ങളുമായി അവയുടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കാതെ മുമ്പ് ഇടപെട്ടിട്ടുണ്ടാകാമെന്നും നോളൻ പറയുന്നു.

മനുഷ്യരുടെ വേഷം ധരിച്ച് നമുക്കിടയിൽ ഇടകലരുന്നതിനുപകരം, ഈ ജീവരൂപങ്ങൾ അവരുടെ ബുദ്ധിശക്തി ഉപയോഗിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം പറയുന്നു. മനുഷ്യസമൂഹത്തിന് അന്യഗ്രഹജീവികൾ ഭീഷണിയാകുമെന്ന് താൻ ഭയപ്പെടുന്നില്ലെന്നും പ്രൊഫസർ ചൂണ്ടിക്കാട്ടി.

ഭൂമിയിൽ അവശേഷിക്കുന്ന ഏതെങ്കിലും അന്യഗ്രഹ സാങ്കേതിക വിദ്യയിൽ നിന്ന് മനുഷ്യർക്ക് എങ്ങനെ പ്രയോജനമുണ്ടാക്കാമെന്ന് കണ്ടെത്തുന്നതിലാണ് തന്റെ ശ്രദ്ധയെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, അന്യഗ്രഹ ആക്രമണങ്ങളെ സംബന്ധിച്ച സങ്കൽപത്തെ തള്ളിക്കളഞ്ഞു.

ഇമ്മ്യൂണോളജിയുമായി ബന്ധപ്പെട്ട തന്റെ അറിവ് ഉപയോഗിച്ച്, നിഗൂഢമായ ആകാശ പ്രതിഭാസങ്ങളുമായുള്ള സമ്പര്‍ക്കം മൂലം ഉണ്ടാകുന്ന ആരോഗ്യപരമായ വെല്ലുവിളികളെ കുറിച്ച് സിഐഎയുമായി ചേർന്ന് നടത്തിയ പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടി.

ഇത്തരം അവസ്ഥയില്‍ രോഗികൾ കാണിക്കുന്ന ലക്ഷണങ്ങളും “ഹവാന സിൻഡ്രോം” എന്നറിയപ്പെടുന്ന രോഗവും തമ്മിലുള്ള ശ്രദ്ധേയമായ സമാനതകൾ അദ്ദേഹം എടുത്തുകാട്ടി.

2016 ൽ ക്യൂബയിൽ തിരിച്ചറിയുകയും വിദേശത്ത് നിലയുറപ്പിച്ച നിരവധി യുഎസ് ഉദ്യോഗസ്ഥരെയും സൈനികരെയും ബാധിക്കുകയും ചെയ്തു.

കൂടാതെ, യുഎഫ്ഒകൾ കണ്ടെത്തിയ പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട വസ്തുക്കളുടെ പരിശോധന ഉൾപ്പെടുന്ന സിഐഎ ഗവേഷണ പദ്ധതികളിൽ താൻ പങ്കാളിയാണെന്ന് നോളൻ അവകാശപ്പെടുന്നു.

റിവേഴ്‌സ് എഞ്ചിനീയറിംഗ് യുഎഫ്ഒ സാങ്കേതികവിദ്യ ലക്ഷ്യമിട്ടുള്ള രഹസ്യ പ്രോഗ്രാമുകളിൽ ജോലി ചെയ്തവരുമായോ ഇപ്പോൾ പ്രവർത്തിക്കുന്നവരുമായോ ബന്ധം പുലർത്തിയിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി.

ക്രിപ്‌റ്റോടെറസ്ട്രിയൽ എന്ന ഗൂഢവാദക്കാരുടെ ഇഷ്ടപ്പെട്ട സങ്കൽപത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഗവേഷണം. അന്യഗ്രഹജീവികൾ വേഷം മാറി ഭൂമിയിൽ ജീവിക്കുന്നുണ്ടെന്നും നമുക്ക് കണ്ടെത്താൻ കഴിയാത്ത രീതിയിൽ ഇവ നമ്മളെ അനുകരിച്ച് നമ്മളുമായി ഇടകലർന്നു ജീവിക്കുകയാണെന്നുമാണ് ഈ സങ്കൽപം പറയുന്നത്.

അന്യഗ്രഹജീവികൾ ഭൂമിയിലെ സർക്കാരുകളിലും ശക്തമായ മറ്റു സ്ഥാപനങ്ങളിലുമൊക്കെ കടന്നുകൂടി ഭൂമിയുടെ ഗതി തങ്ങളുടെ ഇച്ഛയ്ക്ക് അനുസരിച്ച് മാറ്റി വിടുകയാണെന്നു വിചാരിക്കുന്നവരുമുണ്ട്. വിൽ സ്മിത്ത് അഭിനയി്ച്ച്, ലോകം മുഴുവൻ വിജയം നേടിയ മെൻ ഇൻ ബ്ലാക് സിനിമാപരമ്പരയൊക്കെ ഈ ഗണത്തിൽ പെടുന്നതാണ്.

ഇത്തരത്തിൽ ജീവികളുണ്ടാകാൻ സാധ്യതയുണ്ടെന്നും ഇവരെ സന്ദർശിക്കാനായി ഭൂമിയിലെത്തുന്ന വാഹനങ്ങളാകാം യുഎഫ്ഒ എന്ന പേരിൽ കാണപ്പെടുന്ന തിരിച്ചറിയാനൊക്കാത്ത പേടകങ്ങളെന്നും ശാസ്ത്രജ്ഞർ പറയുന്നു.

വളരെ വിചിത്രമായ പല സാധ്യതകളും ഈ പേപ്പർ മുന്നോട്ടുവയ്ക്കുന്നു. ഭൂമിയിലെത്തിയ അന്യഗ്രഹജീവികൾ ആദികാലത്ത് സാങ്കേതികപരമായി ഉയർന്ന തലത്തിലുള്ള ജീവിതം നയിച്ചെന്നും എന്നാൽ വെള്ളപ്പൊക്കം പോലെയുള്ള പ്രകൃതിദുരന്തത്തിൽപെട്ട് അവരുടെ സംസ്‌കാരം നശിച്ചെന്നും പ്രബന്ധം പറയുന്നു. എന്നാൽ ഈ ജീവികൾ പൂർണമായി നശിച്ചില്ല. ഇവർ അഗ്നിപർവതങ്ങളുടെ അടിയിലും സമുദ്രത്തിനു താഴെയുമൊക്കെ താമസസ്ഥലങ്ങൾ ഉറപ്പിച്ചു.

മറ്റൊരു തരത്തിലുള്ള ക്രിപ്‌റ്റോകൾ മനുഷ്യരുടെ രൂപം ഇല്ലാത്തവരാണ്. ഇവർ ഉരഗങ്ങളോ അല്ലെങ്കിൽ ആൾക്കുരങ്ങുകളോട് സാമ്യമുള്ളവരോ ആണ്. മെക്‌സിക്കോയിലെ പ്രോപോ കാറ്റെപ്റ്റൽ അഗ്നിപർവതം, യുഎസിലെ ശസ്ത പർവതം തുടങ്ങിയവ ഇവരുടെ ബേസുകളാണ്. ഇവിടങ്ങളിൽ യുഎഫ്ഒകളുടെ സന്ദർശനം കൂടുതൽ കാണപ്പെടുന്നതിനു കാരണവും ഇതാകാമെന്ന് പ്രബന്ധം സംശയം പ്രകടിപ്പിക്കുന്നു.

‌ഭൂമി വിട്ട് ചന്ദ്രനിലേക്കും ഈ ഗവേഷകരുടെ ഭാവന എത്തുന്നുണ്ട്. ചന്ദ്രൻ ഒരു അന്യഗ്രഹജീവി ബേസാണെന്നും ഏലിയൻസ് ഇവിടെ ജീവിക്കുന്നുണ്ടാകാമെന്നും ഇവർ സംശയം പ്രകടിപ്പിക്കുന്നു.എന്നാൽ സാധ്യതകൾ മാത്രമാണ് തങ്ങൾ മുന്നോട്ടുവയ്ക്കുന്നതെന്നും ഇതു സത്യമാകണമെന്ന് നിർബന്ധമില്ലെന്നും ഗവേഷകർ മുൻകൂർ ജാമ്യവും എടുക്കുന്നുണ്ട്. ക്രിപ്‌റ്റോ ടെറസ്ട്രിയൽസ് ഉണ്ടാകാൻ 10 ശതമാനം സാധ്യതയാണ് തങ്ങൾ കൽപിക്കുന്നതെന്നും അവർ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവ് മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവിനെ മരിച്ച നിലയിൽ...

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരം

കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരത്തിന് ആഹ്വാനം. സിനിമാ സംഘടനകളുടെ...

ബംഗ്ലാദേശിൽ വൻ കലാപം: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വസതി ഇടിച്ചുനിരത്തി; ചരിത്രം മായ്ക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് ഹസീന

സമൂഹമാധ്യമത്തിലൂടെ രാജ്യത്തെ ജനങ്ങളോട് സംസാരിക്കുന്നതിനിടെ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ...

മനോരമ, മാതൃഭൂമി, മാധ്യമം….വ്യാപകമായി പരിഭ്രാന്തി പരത്തുന്ന വാർത്ത നൽകി; 14 ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി നൽകണം; 12 പത്രങ്ങൾക്ക് നോട്ടീസ്

വാർത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ച 12 പത്രങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ്...

പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക, ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ഉയർന്ന താപനില അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ഇന്നും...

Other news

അനന്തുകൃഷ്ണനെ പരിചയപ്പെടുത്തിയത് കോൺഗ്രസ് നേതാവ്; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സായ് ട്രസ്റ്റ് ചെയർമാൻ

കൊച്ചി: ഓഫർ തട്ടിപ്പിൽ തനിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സായ് ട്രസ്റ്റ്...

രാത്രി ബസ് കാത്തുനിന്ന പതിനെട്ടുകാരിക്കുനേരെ ലൈംഗികാക്രമണം; രക്ഷകനായി എത്തി ഓട്ടോ ഡ്രൈവർ !

രാത്രിയിൽ ബസ് കാത്തുനിന്ന 18 കാരി പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി...

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

കോഴിക്കോട് കുറ്റ്യാടി ചുരത്തില്‍ കാറിനു തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: കുറ്റ്യാടി ചുരത്തില്‍ കാറിനു തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍...

എട്ട് വയസുകാരൻ രണ്ട് കാന്തങ്ങൾ അറിയാതെ വിഴുങ്ങി; പിന്നീട് നടന്നത് അത്ഭുതം ! ഏതായാലും ഭാഗ്യമുണ്ട്…..

കളിക്കുന്നതിനിടെ അറിയാതെ കാന്തങ്ങൾ വിഴുങ്ങി എട്ട് വയസുകാരൻ. പക്ഷെ കുട്ടിക്ക് ഒരു...

പന്നിക്കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടി വയ്ക്കുന്നതിനിടെ ചാടിപ്പോയി; തെരച്ചിൽ തുടരുന്നു

കാസര്‍കോട്: കൊളത്തൂരില്‍ പന്നിക്കെണിയില്‍ കുടുങ്ങിയ പുലി രക്ഷപ്പെട്ടു. മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെയാണ് പുലി...

Related Articles

Popular Categories

spot_imgspot_img