web analytics

സ്കൂൾ ഫീസ് അടച്ചില്ല; വിദ്യാർത്ഥികളെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ട് സ്കൂൾ അധികൃതർ; കനത്ത പ്രതിഷേധം

ഫീസ് അടച്ചില്ലെന്നാരോപിച്ച് സ്കൂൾ അധികൃതർ വിദ്യാർത്ഥികളെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ടതായി പരാതി. ബംഗളൂരുവിലെ ഓർക്കിഡ് ഇന്‍റർനാഷണൽ സ്‌കൂൾ വിദ്യാർത്ഥികളാണ് അതിക്രമത്തിന് ഇരയായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്കൂളിൽ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് പുറത്ത് പറയുകയോ പ്രതികരിക്കുകയോ ചെയ്താൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ട വരുമെന്ന് സ്കൂൾ അധികൃതർ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയതായും റിപോർട്ടുണ്ട്. School fees not paid; school authorities lock students in dark room

ബാംഗ്ലൂരുവിലെ ഒന്നിലധികം സ്കൂളുകൾക്കെതിരെ രക്ഷിതാക്കൾ വിദ്യാഭ്യാസ വകുപ്പിനും ചൈൽഡ് സേഫ്റ്റി & പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്‍റിനും ഔപചാരികമായി പരാതി നൽകിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇത്തരം സ്‌കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നതും കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതും അടക്കമുള്ള നടപടികൾ വേഗത്തിലാക്കണമെന്നാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്.

സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ഈ അന്യായത്തിനെതിരെ രക്ഷിതാക്കൾ വലിയ പ്രതിഷേധത്തിലാണ്. അധ്യാപകരുടെ ഭാഗത്ത് നിന്നുമുണ്ടായ അസാധാരണ നടപടി വിദ്യാർത്ഥികളിൽ വലിയ മാനസിക ആഘാതമുണ്ടാക്കിയെന്നും രക്ഷിതാക്കൾ പറയുന്നു.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും സമാനമായ രീതിയിൽ മുമ്പും വിദ്യാർത്ഥികൾക്ക് സമാനമായ പീഡനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും പറയപ്പെടുന്നു. ഇത്തരം ശിക്ഷാ നടപടികൾ തങ്ങളുടെ കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും മാനസികമായി കുട്ടികളെ തളർത്തി കളയുന്നതാണെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു.

സംഭവം വിവാദമായതോടെ സ്കൂൾ അധികൃതർക്ക് കർശനമായ മുന്നറിയിപ്പാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പോലീസിൽ അറിയിക്കണമെന്ന് സധികൃതർ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം: നിയമസഭാ...

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

Other news

വീട്ടിൽ പ്രസവം; നവജാത ശിശുവിന് പിന്നാലെ അമ്മയും മരിച്ചു

വീട്ടിൽ പ്രസവം; നവജാത ശിശുവിന് പിന്നാലെ അമ്മയും മരിച്ചു Chavakkad: വീട്ടിൽ പ്രസവത്തിന്...

ഒമാനിൽ ഈദ് മാപ്പ്; പ്രവാസികളടക്കം 350 തടവുകാർക്ക് മോചനം

ഒമാനിൽ ഈദ് മാപ്പ്; പ്രവാസികളടക്കം 350 തടവുകാർക്ക് മോചനം മസ്‌കറ്റ്: ചെറിയ പെരുന്നാളിനോട്...

തിരുവനന്തപുരം പിടിക്കാൻ സുധീർ കരമന; എൽഡിഎഫ് സ്ഥാനാർത്ഥിയായി താരം വരുന്നു

തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ വോട്ടർമാരെയും രാഷ്ട്രീയ നിരീക്ഷകരെയും...

വിജയവും നേട്ടങ്ങളും! ഇന്നത്തെ നക്ഷത്രഫലം

വിജയവും നേട്ടങ്ങളും! ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ ദിവസം നിങ്ങൾക്ക് വിജയവും സാമ്പത്തിക നേട്ടവും...

കോതമംഗലത്ത് മാരക ലഹരിമരുന്നുമായി യുവതിയടക്കം രണ്ട് പേർ പിടിയിൽ

കൊച്ചി: വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് കോതമംഗലം കേന്ദ്രീകരിച്ച് നടന്നുവന്നിരുന്ന വൻ ലഹരി...

പിഷാരടിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്ന് താരം; കൊച്ചിയിൽ പെരുന്നാൾ ആഘോഷിച്ച് ആസിഫ്

കൊച്ചി: ജാതിമത രാഷ്ട്രീയ വേർതിരിവുകളില്ലാതെ മനുഷ്യർ ഒരുമിച്ച് നിൽക്കുന്നതാണ് ലോകത്തെ ഏറ്റവും...

Related Articles

Popular Categories

spot_imgspot_img