നമ്മുടെ പണമാണ് ഇങ്ങനെ നശിക്കുന്നത്….സംസ്ഥാനം ഒരു കോടി രൂപ കൊടുത്തു വാങ്ങിയ സ്‌കാനിയ എ.സി. ബസ് മാസങ്ങളായി കട്ടപ്പുറത്ത്; വെയിലും മഴയുമേറ്റ് തുരുമ്പെടുത്ത് നശിക്കുന്നു

സംസ്ഥാനം ഒരു കോടി രൂപ കൊടുത്തു വാങ്ങിയ സ്‌കാനിയ എ.സി. കേടായി ബസ് മാസങ്ങളായി കട്ടപ്പുറത്ത്. കമ്പനിയുമായി ദീര്‍ഘകാല അറ്റകുറ്റപ്പണിക്കുള്ള കരാറില്ലാത്തതാണ് കാരണം. 2016-ല്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണ് നികുതിയടക്കം 99.35 ലക്ഷം രൂപ വീതം നല്‍കി സ്വീഡിഷ് നിര്‍മിതമായ 18 സ്‌കാനിയ മള്‍ട്ടി ആക്സില്‍ എ.സി. ബസുകള്‍ കോര്‍പ്പറേഷന്‍ വാങ്ങിയത്. തകരാറിലായ രണ്ട് ബസിന്റെയും എന്‍ജിന്‍ അഴിച്ചെടുത്ത് ബെംഗളൂരുവിലേക്ക് കൊണ്ടുപോയെങ്കിലും ഇനിയും തിരിച്ചെത്തിച്ചിട്ടില്ല. (Scania AC bought by the state for Rs. The bus has been rotting for months)

തിരുവനന്തപുരം-ബെംഗളൂരു, കൊല്ലൂര്‍-തിരുവനന്തപുരം റൂട്ടുകളിലോടിയിരുന്ന ബസുകളില്‍ ഒന്ന് പയ്യന്നൂര്‍ ഡിപ്പോയിലാണിപ്പോള്‍. മറ്റൊന്ന് എടപ്പാളിലും. കഴിഞ്ഞ ഡിസംബറിലാണ് എടപ്പാളില്‍ കിടക്കുന്ന ബസ് കേടായത്. തേവരയില്‍ അപകടത്തില്‍പ്പെട്ട ബസ് പുറത്തിറക്കാനായി എടപ്പാളിലെ ബസിന്റെ ചില പാര്‍ട്സുകള്‍ അഴിച്ചുകൊണ്ടുപോയതോടെ ഇതും കട്ടപ്പുഅത്തായി.

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കെ.എസ്.ആര്‍.ടി.സി.ക്ക് വലിയ വരുമാനമുണ്ടാക്കിയ രണ്ടു ബസുകളാണ് തുരുമ്പെടുത്തു നശിക്കുന്നത്. എന്‍ജിന്‍ തകരാറിലായതോടെ നന്നാക്കാന്‍ ബെംഗളൂരുവില്‍ പോയി കമ്പനി പറയുന്ന തുക നല്‍കേണ്ട സ്ഥിതിയിലാണിപ്പോള്‍. എന്‍ജിനുകള്‍ ശരിയാക്കി കൊണ്ടുവരുമ്പോഴേക്കും ബസിന്റെ ബാക്കി ഭാഗങ്ങളും ബോഡിയുമെല്ലാം തുരുമ്പെടുത്തു നശിക്കുന്ന അവസ്ഥയാണ്.

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ്...

ജെഎസ്കെ സിനിമ റിവ്യൂ

ജെഎസ്കെ സിനിമ റിവ്യൂ പ്രവീൺ നാരായണൻ രചനയും സംവിധാനവും നിർവഹിച്ച് സുരേഷ് ഗോപി...

മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍

മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍ അബുദാബി: കണ്ണൂര്‍ തളാപ്പ് സ്വദേശിനിയായ ഡോക്ടർ അബുദാബിയില്‍...

ചെസ് ലോകകപ്പിന് ഇന്ത്യ വേദിയാകും

ചെസ് ലോകകപ്പിന് ഇന്ത്യ വേദിയാകും ന്യൂഡൽഹി: ഈ വർഷത്തെ ചെസ് ലോകകപ്പിന് ഇന്ത്യ...

കണ്ണൂരിലെ യുവതിയുടെ മകന്റെ മൃതദേഹം കിട്ടി

കണ്ണൂരിലെ യുവതിയുടെ മകന്റെ മൃതദേഹം കിട്ടി കണ്ണൂർ: ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടിമരിച്ച റീമയുടെ...

മുങ്ങിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ !

മുങ്ങിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ ! ഒന്നാം ലോകയുദ്ധകാലത്ത് ജർമനി മുക്കിയ...

Related Articles

Popular Categories

spot_imgspot_img