എസ്ബിഐ ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്… ഡിസംബര്‍ ഒന്നുമുതല്‍ ഈ സേവനം ലഭിക്കില്ല
ന്യൂഡൽഹി: ഡിസംബർ 1 മുതൽ mCASH സേവനം പൂർണ്ണമായി നിലയ്ക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അറിയിച്ചു.
ഡിജിറ്റൽ ഇടപാടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
നവംബർ 30ന് ശേഷം mCASH വഴിയുള്ള എല്ലാ ഇടപാടുകളും എസ്ബിഐ ഓൺലൈൻ, യോനോ ലൈറ്റ് എന്നിവയിൽ ലഭ്യമാകില്ല.
മൊബൈൽ നമ്പർ അല്ലെങ്കിൽ ഇ-മെയിൽ വിലാസം മാത്രം ഉപയോഗിച്ച് പണം വേഗത്തിൽ കൈമാറാനാവുന്ന സംവിധാനമായിരുന്നു mCASH.
ചെറിയ തുകയ്ക്കുള്ള പണമിടപാടുകൾ എളുപ്പമാക്കുന്നതിൽ ഇത് ഉപകാരപ്പെട്ടിരുന്നു.
എന്നാൽ സേവനം പഴക്കം ചെന്നതും സുരക്ഷാ സാങ്കേതികതയിൽ പിന്നിലായതുമായതിനാൽ പിന്‍വലിക്കുകയാണെന്ന് എസ്ബിഐ വ്യക്തമാക്കി.
ഉപഭോക്താക്കൾ കൂടുതൽ സുരക്ഷിതവും ആധുനികവുമായ ഡിജിറ്റൽ ഇടപാട് മാർഗങ്ങളിലേക്ക് മാറണമെന്ന് ബാങ്ക് നിർദേശിക്കുന്നു.
പ്രത്യേകിച്ച് UPI, IMPS, NEFT, RTGS എന്നീ സേവനങ്ങൾ ഉപയോഗിക്കാൻ അഭ്യർത്ഥനയും പുതുക്കിയ ആപ്പ് വേർഷൻ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഉപദേശം നൽകിയിട്ടുണ്ട്.
English Summary
The State Bank of India (SBI) has announced that the mCASH feature will be discontinued from December 1. The service, which allowed quick money transfers using a mobile number or email ID, will no longer be available on SBI Online or YONO Lite after November 30. SBI stated that mCASH is an outdated payment method and is being withdrawn to enhance digital transaction security. Customers are advised to shift to safer and widely used platforms such as UPI, IMPS, NEFT, and RTGS. The bank has also instructed users to update their SBI app and ensure other digital payment options are functioning properly.
sbi-to-discontinue-mcash-service-from-december-1
SBI, mCASH, Digital Payments, UPI, IMPS, NEFT, RTGS, Banking News, India Finance, SBI YONO









