കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയ സാഹചര്യത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈറോഡ് നമ്പിയൂർ ശാഖയിലെ മുൻ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് സിബിഐ. ഏഴു കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ സാഹചര്യത്തിലാണ് മുൻ എസ്ബിഐ ജീവനക്കാര്‍ക്കെതിരെ കേസെടുത്തത്. രണ്ട് വ്യത്യസ്ത കേസുകളിൽ ആണ് നടപടി. 2021-22 കാലയളവിൽ 3.25 കോടി രൂപ മാനദണ്ഡങ്ങൾ പാലിക്കാതെ ആളുകൾക്ക് വായ്പ അനുവദിച്ചു എന്നതാണ് കേസ്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ വ്യാജരേഖ ചമയ്ക്കൽ വഞ്ചന എന്നീ കുറ്റങ്ങളാണ് മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ഇവർക്കെതിരെ ചുമത്തിയത്.
എസ്ബിഐയുടെ ഈ ശാഖയിലെ ഡെപ്യൂട്ടി മാനേജർ എം കാർത്തികമാരും മാനേജർ എം ശിവഹരിയും ചേർന്നാണ് ഏഴു കോടി രൂപയുടെ തട്ടിപ്പ് നടത്തിയത്. കാർത്തിക് കുമാറിന് പുറകെ ഭാര്യ രമ്യ സഹോദരൻ നിത്യ അമ്മ മല്ലിക ദേവി എന്നിവരും കേസിൽ പ്രതികളാണ്. വ്യാജ രേഖകൾ ഉണ്ടാക്കി എക്സ്പ്രസ് ക്രെഡിറ്റ് എന്ന കാറ്റഗറി ലോണുകളാണ് ഇവർ നൽകിയത്.
മറ്റു ബ്രാഞ്ചുകൾ നേരത്തെ നിരസിച്ച ആളുകളുടെ വായ്പ അപേക്ഷകളാണ് ഇവർ പാസാക്കി നൽകിയത്. ഇതിനായി സിബിൽ സ്കോറുകളും സാലറി ക്ലിപ്പുകളും വ്യാജമായി നിർമ്മിച്ചു. 2021ൽ എക്സ്പ്രസ് ക്രെഡിറ്റ് ലോണുകൾ ബിസിനസ് ലോണുകൾ എന്നിവയ്ക്ക് സബ്സിഡി അനുവദിച്ചതിനാണ് അന്നത്തെ ഈ റോഡിലെ ബ്രാഞ്ച് മാനേജരായിരുന്ന അഭിജിത് കുമാറിനെതിരെ കേസെടുത്തത്.
Read also: ആരോഗ്യ വകുപ്പ് ജീവനക്കാർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നതിനു വിലക്ക്; ചാനൽ തുടങ്ങാനും പാടില്ല