web analytics

ഉംറ നിർവഹിച്ചതിന് ശേഷം മദീനയിലേക്ക് പോകുന്നതിനിടെ അപകടം; മലപ്പുറം സ്വദേശികളായ കുടുംബത്തിലെ 4 പേർ മരിച്ചു, 3 പേർ പരുക്കേറ്റ് ചികിത്സയിൽ

ഉംറ നിർവഹിച്ചതിന് ശേഷം മദീനയിലേക്ക് പോകുന്നതിനിടെ അപകടം; മലപ്പുറം സ്വദേശികളായ കുടുംബത്തിലെ 4 പേർ മരിച്ചു, 3 പേർ പരുക്കേറ്റ് ചികിത്സയിൽ

റിയാദ്: സൗദി അറേബ്യയിൽ മദീനയ്ക്ക് സമീപം ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാല് പേർ മരിച്ചു. 

മലപ്പുറം മഞ്ചേരി വെള്ളില സ്വദേശികളായ നടുവത്ത് കളത്തിൽ അബ്ദുല്‍ ജലീല്‍ (52), ഭാര്യ തസ്ന തോടേങ്ങല്‍ (40), മകൻ ആദില്‍ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങല്‍ (73) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.

ഉംറ നിർവഹിച്ചതിന് ശേഷം മദീന സന്ദർശനത്തിനായി യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. 

ശനിയാഴ്ച വൈകീട്ട് ജിദ്ദ–മദീന റോഡിലെ വാദി ഫറഹ പ്രദേശത്ത് കുടുംബം സഞ്ചരിച്ച ജി.എം.സി വാഹനം തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജലീലിന്റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവർ മദീനയിലെ കിങ് ഫഹദ് ആശുപത്രിയിലും സൗദി ജർമ്മൻ ആശുപത്രിയിലുമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

വർഷങ്ങളായി ജിദ്ദയിൽ ജോലി ചെയ്തുവരികയായിരുന്ന അബ്ദുല്‍ ജലീല്‍, കുടുംബത്തോടൊപ്പം സന്ദർശക വിസയിലാണ് സൗദിയിൽ എത്തിയിരുന്നത്.

English Summary:

Four members of a Malayali family were killed in a road accident near Madinah in Saudi Arabia. The victims, natives of Manjeri in Malappuram district, died when their GMC vehicle collided with a fodder-laden lorry on the Jeddah–Madinah highway. Three children sustained serious injuries and are undergoing treatment in Madinah hospitals.

saudi-arabia-madinah-road-accident-malayali-family

Saudi Arabia, Madinah, Road Accident, Malayali Family, Malappuram, Umrah, Gulf News

spot_imgspot_img
spot_imgspot_img

Latest news

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ നിർദ്ദേശം

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ...

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈകോടതി; മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ പരാതിക്കാരിക്ക് രണ്ട് ആഴ്ചത്തെ സമയം

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈകോടതി കൊച്ചി: ബലാത്സംഗക്കേസിൽ...

Other news

Related Articles

Popular Categories

spot_imgspot_img